
ഇപ്പോഴിതാ ജഡേജയെ പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍. രവീന്ദ്ര ജഡേജ ടി20യിലെ ഉത്തമനായ താരമാണെന്നാണ് മൈക്കല്‍ വോണ്‍ അഭിപ്രായപ്പെട്ടത്. പന്തുകൊണ്ടും ബാറ്റുകൊണ്ടും മാത്രമല്ല ഫീല്‍ഡിങ്ങുകൊണ്ടും മത്സരഫലത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള താരമാണവന്‍. 'രവീന്ദര ജഡേജ എല്ലാം തികഞ്ഞ താരമാണ്.എല്ലാ കഴിവും അവന് ലഭിച്ചിട്ടുണ്ട്. നിങ്ങളൊരു ബാറ്റ്‌സ്മാനെക്കുറിച്ച് പറയുമ്പോള്‍ ക്രിസ് ഗെയ്‌ലിന്റെ പവറും വിരാട് കോലിയുടെ ഫിറ്റ്‌നസും വേണമെന്നാണ് പറയുന്നത്.എന്നാല്‍ എല്ലാ കഴിവുമുള്ള താരത്തെ പറയുമ്പോള്‍ രവീന്ദ്ര ജഡേജയില്‍ നിന്ന് വേണം തുടങ്ങാന്‍. കാരണം അവന്‍ ടീമിനാവശ്യമുള്ളതെല്ലാം നല്‍കും.

അവിശ്വസനീയ ഫീല്‍ഡറാണ്. പിച്ചില്‍ അല്‍പ്പം ടേണ്‍ ലഭിച്ചാല്‍ ഇടം കൈ സ്പിന്നുകൊണ്ട് ഏത് മൈതാനത്തും തിളങ്ങാന്‍ അവനാകും. തുടക്കത്തിലെ വിക്കറ്റുകള്‍ നഷ്ടമായാല്‍ പിടിച്ചുനിന്ന് കളിക്കാനും അവനാകും. വിജയലക്ഷ്യത്തിലേക്ക് അതിവേഗം ബാറ്റ് വീശാനും സാധിക്കും. ടി20യില്‍ എല്ലാം തികഞ്ഞ ക്രിക്കറ്റ് താരമാണവന്‍'-മൈക്കല്‍ വോണ്‍ പറഞ്ഞു.
Also Read: T20 World Cup: ഇന്ത്യന്‍ ടീമില്‍ നിന്നു തഴഞ്ഞു, സെലക്ടര്‍മാര്‍ ഇപ്പോള്‍ ഖേദിക്കുന്നുണ്ടാവും!

ഈ സീസണില്‍ 13 മത്സരത്തില്‍ നിന്ന് 212 റണ്‍സ് ജഡേജ നേടിയിട്ടുണ്ട്. 152.51 സ്‌ട്രൈക്കറേറ്റിലായിരുന്നു ബാറ്റിങ്. 62* റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. പല മത്സരത്തിലും സിഎസ്‌കെയുടെ വിജയ ശില്‍പ്പിയായി മാറാനും ജഡേജക്ക് സാധിച്ചിട്ടുണ്ട്. 6.75 എന്ന മികച്ച ഇക്കോണമിയില്‍ 10 വിക്കറ്റും ജഡേജയുടെ പേരിലുണ്ട്. 13 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ് ജഡേജയുടെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം. താരത്തിന്റെ ഓള്‍റൗണ്ട് മികവ് ടി20 ലോകകപ്പിലെ ഇന്ത്യയുടെ പ്രതീക്ഷകളും സജീവമാക്കുകയാണ്.
Also Read: IPL 2021: 'പ്രീതി സിന്റ മുതല്‍ ശില്‍പ്പാ ഷെട്ടി വരെ', ഐപിഎല്ലിലെ ഗ്ലാമറസ് ഉടമകളെ അറിയാം

2021 സീസണില്‍ ഏറ്റവും മികവ് കാട്ടിയ ഫിനിഷറെന്ന് ജഡേജയെ വിശേഷിപ്പിക്കാം. 20ാം ഓവറില്‍ 19 പന്തുകള്‍ നേരിട്ട് 64 റണ്‍സാണ് ജഡേജ നേടിയത്. ഇതില്‍ മൂന്ന് ഫോറും ഏഴ് സിക്‌സും ഉള്‍പ്പെടും. 336.8 എന്ന ഉയര്‍ന്ന സ്‌ട്രൈക്കറേറ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. ഇത്തവണത്തെ എംവിപി താരങ്ങളുടെ പട്ടികയില്‍ മുന്‍നിരയിലാണ് ജഡേജയുടെ സ്ഥാനം. ഏത് ഫോര്‍മാറ്റിലും ഒരുപോലെ തിളങ്ങാനാവുമെന്നതാണ് ജഡേജയെ മറ്റുള്ള താരങ്ങളില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്.

അവസാന സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്തായ സിഎസ്‌കെ ഇത്തവണ ശക്തമായ തിരിച്ചുവരവ് നടത്തിയപ്പോള്‍ അതിന് പിന്നില്‍ ജഡേജയുടെ ഓള്‍റൗണ്ട് മികവ് വളരെ പ്രധാനപ്പെട്ടതാണ്. നിലവില്‍ രണ്ടാം സ്ഥാനത്താണ് സിഎസ്‌കെയുള്ളത്. ഒന്നാം സ്ഥാനക്കാര്‍ക്കായുള്ള മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് മൂന്ന് വിക്കറ്റിന് തോറ്റതോടെയാണ് സിഎസ്‌കെ രണ്ടാം സ്ഥാനത്തേക്കെത്തിയത്. 13 മത്സരത്തില്‍ നിന്ന് 20 പോയിന്റാണ് ഒന്നാമതുള്ള ഡല്‍ഹിക്കുള്ളത്. സിഎസ്‌കെയ്ക്ക് 13 മത്സരത്തില്‍ നിന്ന് 18 പോയിന്റും. അവസാന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെയാണ് സിഎസ്‌കെ നേരിടുന്നത്. ഡല്‍ഹിയുടെ അവസാന എതിരാളികള്‍ ആര്‍സിബിയാണ്. ഡല്‍ഹി,സിഎസ്‌കെ,ആര്‍സിബി പ്ലേ ഓഫ് ഉറപ്പിച്ചതിനാല്‍ നാലാം സ്ഥാനക്കാരനാവാനായി ശക്തമായ പോരാട്ടമാണ് നടക്കുന്നത്.


Click it and Unblock the Notifications