T20 World Cup 2021: ഇന്ത്യക്ക് മികച്ച ടീം കരുത്ത്, എന്നാല്‍ കപ്പടിക്കാന്‍ ഈ മൂന്ന് ബൗളര്‍മാര്‍ മിന്നണം
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണ്‍ അവസാനിക്കുന്നതിന് പിന്നാലെ ടി20 ലോകകപ്പ് ആവേശവും എത്തുകയാണ്. അതിനാല്‍ത്തന്നെ ഇത്തവണത്തെ ഐപിഎല്ലിലെ പ്രകടനം താരങ്ങള്‍ക്കും ടീമുകള്‍ക്കും നിര്‍ണ്ണായകമാണ്. വളരെ പ്രതീക്ഷയോടെ ടീമുകള്‍ സ്വന്തമാക്കിയ താരങ്ങള്‍ക്ക് ഐപിഎല്ലിന്റെ രണ്ടാം പാദത്തില്‍ പ്രതീക്ഷക്കൊത്ത് ഉയരാനാവാത്തത് ദേശീയ ടീമുകളുടെ ചങ്കിടിപ്പേറ്റുകയാണ്. ഇന്ത്യയെ സംബന്ധിച്ച ഇത്തവണത്തെ ലോകകപ്പില്‍ പ്രതീക്ഷകളേറെ.

എംഎസ് ധോണിയെ ഉപദേഷ്ടാവാക്കി ഇടവേളക്ക് ശേഷം ഐസിസി കിരീടം എന്ന സ്വപ്‌നത്തിലേക്കെത്താമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ടീം. വിരാട് കോലി ടി20നായകനായി കളിക്കുന്ന അവസാന ടി20 ടൂര്‍ണമെന്റുകൂടിയാണിത്. പ്രതിഭാശാലികളായ താരങ്ങള്‍ ഉള്‍പ്പെടെ കരുത്തുറ്റ ടീമിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചത്. എന്നാല്‍ ഐപിഎല്‍ രണ്ടാം പാദത്തിലെ ഇന്ത്യന്‍ താരങ്ങളുടെ ഫോം അത്ര മികച്ചതല്ല.
Also Read: IPL 2021: ഗ്യാലറിയിരുന്ന് കളി കണ്ട് വാര്‍ണര്‍, എന്തിനാണ് ഈ ക്രൂരതയെന്ന് ആരാധകര്‍

ഇന്ത്യ വളരെ പ്രതീക്ഷവെച്ച സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനും മോശം ഫോമിലാണ്. കെ എല്‍ രാഹുല്‍ നന്നായി കളിക്കുന്നുണ്ടെങ്കിലും വിരാട് കോലി,രോഹിത് ശര്‍മ എന്നിവരും ശരാശരി പ്രകടനമാണ് നടത്തുന്നത്. റിഷഭ് പന്തിനും പ്രതിഭക്കൊത്ത് ഉയരാനാവുന്നില്ല. യുഎഇയിലെ പിച്ചിന്റെ സാഹചര്യത്തില്‍ ബൗളര്‍മാരുടെ പ്രകടനം വളരെ പ്രധാനപ്പെട്ടതാണ്. ഇന്ത്യ അഞ്ച് സ്പിന്നര്‍മാരെ ഉള്‍പ്പെടെ ശക്തമായ ബൗളിങ് നിരയെത്തന്നെയാണ് ടി20 ലോകകപ്പിന് ഇറക്കാന്‍ പോകുന്നത്. എന്നാല്‍ ലോകകപ്പില്‍ ഇന്ത്യക്ക് നിര്‍ണ്ണായകമാവാന്‍ സാധ്യതയുള്ള മൂന്ന് ബൗളര്‍മാര്‍ ആരൊക്കെയാണെന്ന് നോക്കാം.
Also Read: IPL 2021: പഴയ വിദ്യാര്‍ഥി ഇപ്പോള്‍ ടീച്ചറേക്കാള്‍ മിടുക്കന്‍! ധോണി- റിഷഭ് പോരിനെക്കുറിച്ച് വീരു

ജസ്പ്രീത് ബുംറ
ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസറാണ് ജസ്പ്രീത് ബുംറ. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരമായ ബുംറ മികച്ച ഫോമിലാണുള്ളത്. ഇന്ത്യയുടെ ടി20 ലോകകപ്പ് പ്രതീക്ഷകളില്‍ ബുംറക്ക് നിര്‍ണ്ണായക സ്ഥാനമാണുള്ളത്. ഡെത്ത് ഓവറുകളില്‍ തുടര്‍ച്ചയായി യോര്‍ക്കര്‍ എറിഞ്ഞ് റണ്ണൊഴുക്ക് തടയാന്‍ ബുംറക്ക് സവിശേഷമായ മികവുണ്ട്. ഈ മികവ് പല മത്സരങ്ങളിലും ഇന്ത്യയുടെ രക്ഷക്കുമെത്തിയിട്ടുണ്ട്. 59 ടി20യില്‍ നിന്ന് 20.55 ശരാശരിയിലും 6.66 ഇക്കോണമിയിലും 59 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. വലിയ കൂട്ടുകെട്ടുകള്‍ ഉണ്ടാവുമ്പോള്‍ അതിനെ തകര്‍ക്കാന്‍ ബുംറയെയാണ് ക്യാപ്റ്റന്‍ കൂടുതല്‍ വിശ്വസിക്കുന്നത്. ഇന്ത്യയുടെ ലോകകപ്പിലെ കുതിപ്പിന് ബുംറയുടെ പ്രകടനം വളരെ നിര്‍ണ്ണായകമാവും.

വരുണ്‍ ചക്രവര്‍ത്തി
ഇന്ത്യയുടെ സ്പിന്‍ നിരയില്‍ ഏറ്റവും ശ്രദ്ധേയമാകാന്‍ സാധ്യതയുള്ള താരം വരുണ്‍ ചക്രവര്‍ത്തിയാണ്. അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചുള്ള പരിചയസമ്പത്ത് കുറവുണ്ടെങ്കിലും അവസാന രണ്ട് ഐപിഎല്ലിലും തകര്‍പ്പന്‍ പ്രകടനമാണ് വരുണ്‍ നടത്തുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വിശ്വസ്തനായ താരമാണ് അദ്ദേഹം. ഈ സീസണില്‍ 13 മത്സരത്തില്‍ നിന്ന് 15 വിക്കറ്റാണ് അദ്ദേഹം നേടിയത്. അതും 6.73 എന്ന മികച്ച ഇക്കോണമിയിലാണ് പ്രകടനം. ബൗളിങ്ങില്‍ വളരെ വ്യത്യസ്തത കൊണ്ടുവരുന്നതിനാല്‍ നേരിടാന്‍ ബാറ്റ്‌സ്മാന്‍ പ്രയാസപ്പെടുന്നു. കഴിഞ്ഞ സീസണില്‍ 13 മത്സരത്തില്‍ നിന്ന് 17 വിക്കറ്റാണ് വരുണ്‍ നേടിയത്. അതില്‍ ഒരു അഞ്ച് വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും. യുഎഇയിലെ സാഹചര്യത്തില്‍ തിളങ്ങാന്‍ കെല്‍പ്പുള്ള താരമായതിനാല്‍ വളരെ പ്രതീക്ഷയാണ് വരുണിലുള്ളത്.
Also Read: T20 World Cup: ഇന്ത്യന്‍ ടീമില്‍ നിന്നു തഴഞ്ഞു, സെലക്ടര്‍മാര്‍ ഇപ്പോള്‍ ഖേദിക്കുന്നുണ്ടാവും!

ഭുവനേശ്വര്‍ കുമാര്‍
ഇന്ത്യയുടെ സീനിയര്‍ ബൗളര്‍ ഭുവനേശ്വര്‍ കുമാറിന്റെ പ്രകടനവും നിര്‍ണ്ണായകമാവും. നിലവിലെ ഫോം അത്ര മികച്ചതല്ലെങ്കിലും വലിയ അനുഭവസമ്പത്തുള്ള താരമാണ് അദ്ദേഹം. ഡെത്ത് ഓവറിലടക്കം ഭുവനേശ്വര്‍-ബുംറ കൂട്ടുകെട്ട് ഇന്ത്യക്ക് നിര്‍ണ്ണായകമാവും. സ്വിങ് ചെയ്യിക്കാനും നന്നായി സ്ലോ ബോള്‍ ചെയ്യാനും മികവുള്ള ഭുവി 6.90 ഇക്കോണമിയില്‍ 50 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. ന്യൂബോളില്‍ ഭുവി നല്‍കുന്ന തുടക്കം ഇന്ത്യയുടെ പോരാട്ടത്തില്‍ നിര്‍ണ്ണായകമാവും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications