വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: സിഎസ്‌കെയെ വീഴ്ത്തി ഡല്‍ഹി തലപ്പത്ത്, റെക്കോഡ് നേട്ടത്തില്‍ ധവാന്‍, ധോണിക്ക് നാണക്കേട്

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കരുത്തരുടെ പോരാട്ടത്തില്‍ സിഎസ്‌കെയെ തോല്‍പ്പിച്ച് ഡല്‍ഹി പോയിന്റ് പട്ടികയില്‍ തലപ്പത്ത്. ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെയെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 136 എന്ന സ്‌കോറിലേക്കൊതുക്കിയ ഡല്‍ഹി രണ്ട് പന്തും മൂന്ന് വിക്കറ്റും ബാക്കി നിര്‍ത്തി വിജയം നേടുകയായിരുന്നു. 13 മത്സരത്തില്‍ നിന്ന് 20 പോയിന്റാണ് ഡല്‍ഹിക്കുള്ളത്. സിഎസ്‌കെയ്ക്ക് 13 മത്സരത്തില്‍ നിന്ന് 18 പോയിന്റാണുള്ളത്.

IPL 2021: 'അവന്‍ ടി20യിലെ എല്ലാം തികഞ്ഞ താരം', രവീന്ദ്ര ജഡേജയെ പ്രശംസിച്ച് മൈക്കല്‍ വോണ്‍IPL 2021: 'അവന്‍ ടി20യിലെ എല്ലാം തികഞ്ഞ താരം', രവീന്ദ്ര ജഡേജയെ പ്രശംസിച്ച് മൈക്കല്‍ വോണ്‍

1

സിഎസ്‌കെ നിരയില്‍ അമ്പാട്ടി റായിഡു (55*) അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി. റോബിന്‍ ഉത്തപ്പ (19),എംഎസ് ധോണി (18) എന്നിവരാണ് സിഎസ്‌കെയുടെ പ്രധാന സ്‌കോറര്‍മാര്‍. ആര്‍ക്കും വെടിക്കെട്ട് പ്രകടനം നടത്താനായില്ല. ഡല്‍ഹിക്കായി ശിഖര്‍ ധവാന്‍ (39),ഷിംറോന്‍ ഹെറ്റ്‌മെയര്‍ (28*) ബാറ്റിങ്ങില്‍ തിളങ്ങി. രണ്ട് കൂട്ടര്‍ക്കും വലിയൊരു ബാറ്റിങ് പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിരുന്നില്ല. വാശിയേറിയ പോരാട്ടത്തില്‍ നിരവധി റെക്കോഡുകളും മത്സരത്തില്‍ പിറന്നിട്ടുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.

Also Read: IPL 2021: പഴയ വിദ്യാര്‍ഥി ഇപ്പോള്‍ ടീച്ചറേക്കാള്‍ മിടുക്കന്‍! ധോണി- റിഷഭ് പോരിനെക്കുറിച്ച് വീരു

2

ഡല്‍ഹിയുടെ പൃഥ്വി ഷായെ ദീപക് ചഹാര്‍ പുറത്താക്കുന്നത് ഇത് ആറാം തവണ. പൃഥ്വിയെ കൂടുതല്‍ തവണ പുറത്താക്കുന്ന ബൗളറെന്ന നേട്ടത്തിലേക്കെത്താനും ദീപകിനായി. 18 റണ്‍സെടുത്ത പൃഥ്വിയെ ദീപക് ഫഫ് ഡുപ്ലെസിസിന്റെ കൈകളിലെത്തിക്കുകയായിരുന്നു.

Also Read: IPL 2021: 'ദേവ്ദത്തിന്റെ ക്യാപ്റ്റന്‍സി നമ്മള്‍ കണ്ടിട്ടില്ല', ആര്‍സിബിക്ക് അടുത്ത നായകനാക്കാമെന്ന് ആകാശ്

3

ഡല്‍ഹി ഓപ്പണര്‍ ശിഖര്‍ ധവാന്‍ 300 ടി20 മത്സരം പൂര്‍ത്തിയാക്കുന്ന ആറാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടത്തിലെത്തി. കൂടാതെ സിഎസ്‌കെയ്‌ക്കെതിരേ 900 റണ്‍സ് പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും ധവാന്‍ സ്വന്തം പേരിലാക്കി. ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലിയാണ് ഇതിന് മുമ്പ് ഈ നേട്ടത്തിലെത്തിയത്. ധവാന്‍ കൂടുതല്‍ റണ്‍സ് നേടിയ എതിരാളികളും സിഎസ്‌കെയാണ്. 35 പന്തില്‍ 3 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 39 റണ്‍സാണ് ധവാന്‍ നേടിയത്.വിരാട് കോലിക്ക് ശേഷം ഐപിഎല്ലില്‍ 500 റണ്‍സ് അഞ്ച് സീസണുകളില്‍ നേടുന്ന താരമാവാന്‍ ശിഖര്‍ ധവാനായി. ഡേവിഡ് വാര്‍ണര്‍ ആറ് തവണ ഈ നേട്ടത്തിലെത്തി തലപ്പത്താണ്.

Also Read: T20 World Cup: ഇന്ത്യന്‍ ടീമില്‍ നിന്നു തഴഞ്ഞു, സെലക്ടര്‍മാര്‍ ഇപ്പോള്‍ ഖേദിക്കുന്നുണ്ടാവും!

4

സിഎസ്‌കെ നായകന്‍ എംഎസ് ധോണി 25ലധികം പന്ത് നേരിട്ടിട്ടും ഒരു ബൗണ്ടറിപോലും നേടാന്‍ സാധിക്കാതെ പോകുന്നത് ഇത് രണ്ടാം തവണ. 2009ല്‍ ആര്‍സിബിക്കെതിരേ 30 പന്തില്‍ 28 റണ്‍സ് നേടിയപ്പോഴും ഒരു ബൗണ്ടറി പോലും ധോണി നേടിയിരുന്നില്ല. ഡല്‍ഹിക്കെതിരേ 27 പന്തില്‍ 18 റണ്‍സാണ് അദ്ദേഹം നേടിയത്. സിഎസ്‌കെയുടെ അമ്പാട്ടി റായിഡു ഡല്‍ഹിക്കെതിരേ തന്റെ നാലാമത്തെ അര്‍ധ സെഞ്ച്വറിയാണ് നേടിയത്. ടൂര്‍ണമെന്റിലെ 21ാമത്തെ അര്‍ധ സെഞ്ച്വറി പ്രകടനം കൂടിയാണിത്.

Also Read: IPL 2021: 'പ്രീതി സിന്റ മുതല്‍ ശില്‍പ്പാ ഷെട്ടി വരെ', ഐപിഎല്ലിലെ ഗ്ലാമറസ് ഉടമകളെ അറിയാം

5

സിഎസ്‌കെയ്ക്കായി ഓപ്പണിങ്ങില്‍ ഫഫ് ഡുപ്ലെസിസും റുതുരാജ് ഗെയ്ക് വാദും സ്ഥിരത കാട്ടുന്നു. നിലവില്‍ 674 റണ്‍സ് ഇരുവരും ചേര്‍ന്ന് സൃഷ്ടിച്ചു. ഈ സീസണില്‍ 650 റണ്‍സില്‍ കൂടുതല്‍ ഓപ്പണിങ് കൂട്ടുകെട്ടുണ്ടാക്കുന്ന ആദ്യത്തെ കൂട്ടുകെട്ടാണ് ഡുപ്ലെസിസും ഗെയ്ക് വാദും. സിഎസ്‌കെയ്്‌ക്കെതിരേയാണ് ശ്രേയസ് അയ്യര്‍ക്ക് ഏറ്റവും കുറഞ്ഞ ശരാശരി. 26.11 ആണ് സിഎസ്‌കെയ്‌ക്കെതിരേ ശ്രേയസിന്റെ ശരാശരി. ഡല്‍ഹിക്കെതിരേ നാല് ഓവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റാണ് ശര്‍ദുല്‍ വീഴ്ത്തിയത്. ഈ സീസണില്‍ മികച്ച ഇക്കോണമിയിലുള്ള രണ്ടാമത്തെ പ്രകടനമാണിത്.

Also Read: T20 World Cup 2021: സൂപ്പര്‍ താരങ്ങള്‍, എന്നാല്‍ കളിക്കാന്‍ പോകുന്നത് കന്നി ടി20 ലോകകപ്പ്, എട്ട് താരങ്ങളിതാ

6

Also Read: T20 World Cup 2021: ഇന്ത്യയുടെ ആശങ്കകള്‍ ഒഴിയുന്നില്ല, മുന്നില്‍ നാല് പ്രശ്‌നങ്ങള്‍, പരിഹാരം എളുപ്പമല്ല

സീസണില്‍ 15 വിക്കറ്റുകള്‍ ശര്‍ദുല്‍ പൂര്‍ത്തിയാക്കി. ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ റിസര്‍വ് താരമായാണ് ശര്‍ദുല്‍ ഇടം പിടിച്ചത്. സ്ഥിരതയോടെ കളിക്കുന്ന താരത്തെ ടി20 ലോകകപ്പില്‍ ഇന്ത്യ കളിപ്പിക്കാനുള്ള സാധ്യതകള്‍ ഏറെയാണ്. ബാറ്റുകൊണ്ടും മികവ് കാട്ടാന്‍ അദ്ദേഹത്തിന് മികവുണ്ട്.

Story first published: Tuesday, October 5, 2021, 11:18 [IST]
Other articles published on Oct 5, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X