IPL 2021: 'ഇങ്ങനെ കളിക്കുന്നവര്‍ക്ക് ഇത്രയെ അര്‍ഹിച്ചിട്ടുള്ളു', രാജസ്ഥാനെ വിമര്‍ശിച്ച് ഗൗതം ഗംഭീര്‍
ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ നിര്‍ണ്ണായക മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് തോറ്റതോടെ രാജസ്ഥാന്‍ റോയല്‍സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്തമിച്ചിരിക്കുകയാണ്. 13 മത്സരത്തില്‍ നിന്ന് 10 പോയിന്റുമായി രാജസ്ഥാന്‍ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്. അവസാന മത്സരത്തില്‍ കെകെആറിനോട് വമ്പന്‍ മാര്‍ജിനില്‍ ജയിച്ചാലും രാജസ്ഥാനും പ്ലേ ഓഫില്‍ കടക്കാനാവില്ല.

ജീവന്‍മരണ പോരാട്ടത്തില്‍ രാജസ്ഥാന്‍ ബാറ്റിങ് നിര കളി മറന്നതോടെ നാണംകെട്ട തോല്‍വിയിലേക്ക് ടീം കൂപ്പുകുത്തുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന രാജസ്ഥാന്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ മുംബൈ 8.2 ഓവറില്‍ എട്ട് വിക്കറ്റ് ബാക്കി നിര്‍ത്തി വിജയം നേടുകയായിരുന്നു. രാജസ്ഥാന്‍ നിരയില്‍ 24 റണ്‍സെടുത്ത എവിന്‍ ലൂയിസാണ് ടോപ് സ്‌കോറര്‍. മുംബൈയുടെ പേസാക്രമണത്തിന് മുന്നില്‍ രാജസ്ഥാന്‍ ബാറ്റിങ് നിര തകര്‍ന്നടിയുകയായിരുന്നു.
Also Read: IPL 2021: ഇന്ത്യന്‍ ടീമിലെത്തിയത് സൂര്യയുടെയും ഇഷാന്റെയും മോശം ഫോമിന് കാരണം! - ഗവാസ്‌കര്‍

ഇപ്പോഴിതാ രാജസ്ഥാന്റെ പ്രകടനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറു കെകെആര്‍,ഡല്‍ഹി ക്യാപിറ്റല്‍സ് നായകനുമായിരുന്ന ഗൗതം ഗംഭീര്‍. രാജസ്ഥാന്റെ നിലവിലെ പ്രകടനം വെച്ച് അവര്‍ ഇത്രയെ അര്‍ഹിക്കുന്നുള്ളൂവെന്നാണ് ഗംഭീര്‍ വിമര്‍ശിച്ചത്. 'ഇത്തരത്തിലുള്ള ക്രിക്കറ്റാണ് നിങ്ങള്‍ കളിക്കുന്നതെങ്കില്‍ നിങ്ങള്‍ അര്‍ഹിച്ചതാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.നിര്‍ണ്ണായകമായ മത്സരത്തില്‍ നിങ്ങളുടെ ഏറ്റവും മോശം പ്രകടനം നടത്തിയാല്‍ പ്ലേ ഓഫ് പ്രതീക്ഷിക്കാനാവില്ല.
Also Read: IPL 2021: 'റായിഡു വന്ന ശേഷം അവനാണ് സിഎസ്‌കെയുടെ ഹീറോ'- പ്രശംസിച്ച് ഗൗതം ഗംഭീര്‍

നിങ്ങളുടെ മാനസിക കരുത്ത് എത്രത്തോളമെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. രണ്ട് ടീമും ബാറ്റ് ചെയ്യാതെ പിച്ചിനെ വിലയിരുത്താനാവില്ല. മികച്ചൊരു വിക്കറ്റില്‍ വളരെ അനായാസമായാണ് മുംബൈ ഇന്ത്യന്‍സ് വിജയിച്ചത്.ഇതില്‍ നിന്ന് രണ്ട് ടീമിന്റെയും ഗുണങ്ങള്‍ എത്രത്തോളമെന്ന് വ്യക്തമാകുന്നു. യോഗ്യതക്കുവേണ്ടി പോരാടുന്ന നിരയായി രാജസ്ഥാനെ തോന്നിയില്ല.അതിനാല്‍ത്തന്നെ പ്ലേ ഓഫിലെത്താനും ഒരു സാധ്യതയും കാണുന്നില്ല'-ഗംഭീര്‍ പറഞ്ഞു.
Also Read: IPL 2021: ഡിആര്‍എസ് ഇനി ധോണി റിവ്യു സിസ്റ്റമല്ല! വിജയിച്ചത് ഒരെണ്ണം മാത്രം

അനായാസമായിത്തന്നെയാണ് മുംബൈ റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചത്. നെറ്റ് റണ്‍റേറ്റുയര്‍ത്താന്‍ മുംബൈക്ക് വലിയ ജയം അത്യാവശ്യമായതിനാല്‍ തുടക്കം മുതല്‍ ബാറ്റ്‌സ്മാന്‍മാര്‍ ആക്രമിച്ചു. ഇഷാന്‍ കിഷന്‍ (50*) നടത്തിയ ബാറ്റിങ് വെടിക്കെട്ടാണ് വേഗത്തില്‍ മുംബൈയെ വിജയത്തിലേക്കെത്തിച്ചത്. 25 പന്ത് നേരിട്ട് അഞ്ച് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെയായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം.രോഹിത് ശര്‍മ (13 പന്തില്‍ 22),സൂര്യകുമാര്‍ യാദവ് (8 പന്തില്‍ 13),ഹര്‍ദിക് പാണ്ഡ്യ (6 പന്തില്‍ 5*) എന്നിവരാണ് മുംബൈയുടെ മറ്റ് സ്‌കോറര്‍മാര്‍.

മുംബൈ ബൗളര്‍മാരുടെ പ്രകടനമാണ് എടുത്തുപറയേണ്ടത്. നതാന്‍ കൂള്‍ട്ടര്‍നെയ്ല്‍ നാല് ഓവറില്‍ 14 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജിമ്മി നിഷാം നാല് ഓവറില്‍ 12 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റും നേടി. ജസ്പ്രീത് ബുംറ നാല് ഓവറില്‍ 14 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റാണ് വീഴ്ത്തിയത്.കളിയിലെ താരമായത് കൂള്‍ട്ടര്‍നെയ്‌ലാണ്.
Also Read: IPL 2021: ആ ധോണിയെ നിങ്ങള്‍ ഇനി പ്രതീക്ഷിക്കരുത്! അതു അനീതിയെന്നു ചോപ്ര

ഇഷാന്‍ കിഷന്റെ ഓപ്പണിങ്ങിലേക്കുള്ള തിരിച്ചുവരവ് മുംബൈക്ക് കൂടുതല്‍ സംതുലിതാവസ്ഥ നല്‍കിയെന്നും ഗംഭീര്‍ അഭിപ്രായപ്പെട്ടു. 'ഇഷാന്‍ കിഷന് ഓപ്പണിങ്ങില്‍ അവസരം കിട്ടിയപ്പോള്‍ നന്നായി കളിച്ചു.മെയ്ഡന്‍ ഓവര്‍ ആക്കിയ ശേഷം എല്ലാവരും അതിനെ കുറ്റപ്പെടുത്തിയെങ്കിലും ആക്രമണത്തിലേക്കെത്തിയതോടെ അഭിപ്രായങ്ങള്‍ മാറി. മികച്ച ഷോട്ടുകള്‍ കളിച്ച അവന്‍ ഈ പ്രകടനത്തോടെ ആത്മവിശ്വാസം വീണ്ടെടുത്തിട്ടുണ്ടാവും'-ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.
Also Read: T20 World Cup 2021: നിലവിലെ ഫോം പ്രശ്‌നം, ഹര്‍ദിക് പാണ്ഡ്യക്ക് പകരം ശര്‍ദുല്‍ ഠാക്കൂര്‍ വേണോ?

Also Read: IPL 2021: 'ധോണി മാത്രമല്ല, എല്ലാവരും ബാറ്റ് ചെയ്യാന്‍ പ്രയാസപ്പെട്ടു', നായകന് പിന്തുണയുമായി ഫ്‌ളമിങ്
മുംബൈ പ്ലേ ഓഫിനോടുത്തെങ്കിലും കാര്യങ്ങള്‍ എളുപ്പമല്ല. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് അടുത്ത മത്സരത്തില്‍ വമ്പന്‍ ജയം നേടുകയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് രാജസ്ഥാന്‍ റോയല്‍സിനോട് തോല്‍ക്കുകയും ചെയ്താലെ മുംബൈക്ക് പ്ലേ ഓഫ് ഉറപ്പിക്കാനാവു. നെറ്റ് റണ്‍റേറ്റില്‍ മുംബൈ പിന്നിലായതാണ് അവസാന ഘട്ടത്തില്‍ തിരിച്ചടിയാവുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications