IPL 2021: 'ധോണി മാത്രമല്ല, എല്ലാവരും ബാറ്റ് ചെയ്യാന്‍ പ്രയാസപ്പെട്ടു', നായകന് പിന്തുണയുമായി ഫ്‌ളമിങ്
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണില്‍ ശ്രദ്ധേയ തിരിച്ചുവരവാണ് എംഎസ് ധോണി നായകനായ സിഎസ്‌കെ നടത്തിയത്. 2020 സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ ടീം പ്ലേ ഓഫ് കാണാതെ പുറത്താവുകയും ചെയ്‌തെങ്കിലും 2021 സീസണില്‍ ഏവരേയും ഞെട്ടിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള സിഎസ്‌കെ അവസാന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് തോറ്റു. ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സെടുത്തപ്പോള്‍ ഡല്‍ഹി രണ്ട് പന്തും മൂന്ന് വിക്കറ്റും ബാക്കിനിര്‍ത്തി വിജയം നേടിയെടുത്തു.

മത്സരത്തില്‍ രണ്ട് ടീമിന്റെയും ബാറ്റ്‌സ്മാന്‍മാര്‍ പ്രയാസപ്പെട്ടു. സിഎസ്‌കെ നായകന്‍ എംഎസ് ധോണിയുടെ ബാറ്റിങ് പ്രകടനം മത്സരശേഷം വലിയ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു.27 പന്തുകള്‍ നേരിട്ട് 18 റണ്‍സാണ് ധോണി നേടിയത്. ഒരു ബൗണ്ടറി പോലും ഇല്ലാതിരുന്ന ഇന്നിങ്‌സിന്റെ സ്‌ട്രൈക്കറേറ്റ് 66.66 ആയിരുന്നു. രവീന്ദ്ര ജഡേജ,ഡ്വെയ്ന്‍ ബ്രാവോ,ദീപക് ചഹാര്‍,ശര്‍ദുല്‍ ഠാക്കൂര്‍ എന്നിവരെല്ലാം ഇറങ്ങാനുണ്ടായിട്ടും ധോണി മെല്ലപ്പോക്ക് ബാറ്റിങ് നടത്തിയതാണ് ആരാധകരെ പ്രകോപിപ്പിച്ചത്.
Also Read: IPL 2021: അശ്വിന്‍ ടി20 കളിക്കുമ്പോള്‍ വിക്കറ്റല്ല നോക്കുന്നത്, ഇക്കോണമിയാണ്- സഞ്ജയ് മഞ്ജരേക്കര്‍

നായകനായും വിക്കറ്റ് കീപ്പറായും തിളങ്ങുമ്പോഴും പഴയ ബാറ്റിങ് മികവ് ധോണിക്ക് കാട്ടാനാവുന്നില്ല. നിലവിലെ അദ്ദേഹത്തിന്റെ പ്രകടനം ഏവരേയും നിരാശപ്പെടുത്തുന്നതുമാണ്. ധോണിക്കെതിരേ വിമര്‍ശനങ്ങള്‍ ശക്തമാവുമ്പോഴും അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് സിഎസ്‌കെ പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളമിങ്. ധോണി മാത്രമല്ല എല്ലാവരും ബാറ്റ് ചെയ്യാന്‍ പ്രയാസപ്പെട്ടുവെന്നാണ് ഫ്‌ളമിങ് ചൂണ്ടിക്കാട്ടിയത്.
Also Read: IPL 2021: ഇതു സംഭവിച്ചാല്‍ ധോണി അടുത്ത സീസണിലും കളിക്കും! പ്രവചിച്ച് സ്റ്റെയ്ന്‍

'ഡല്‍ഹിക്കെതിരേ പ്രയാസപ്പെട്ടത് എംഎസ് ധോണി മാത്രമല്ല.വലിയ ഷോട്ടുകള്‍ കളിക്കാന്‍ പ്രയാസമുള്ള ദിവസമായിരുന്നു ഇത്.വലിയ ഷോട്ടുകള്‍ കളിച്ച് വലിയ സ്‌കോര്‍ നേടുക ഇവിടെ പ്രയാസമാണ്്. രണ്ട് ടീമുകളും ബാറ്റിങ്ങില്‍ പ്രയാസപ്പെട്ടു. ചില സമയത്ത് നിങ്ങള്‍ വലിയ ലക്ഷ്യങ്ങള്‍ മുന്നില്‍ക്കാണും. എന്നാല്‍ ഞങ്ങളുടെ കണക്കുകളില്‍ വിജയിക്കാന്‍ വേണ്ട 10-15 റണ്‍സ് മാത്രമാണ് കുറവുണ്ടായിരുന്നത്. ഓരോ ഗ്രൗണ്ടിനും ഓരോ സ്വഭാവമാണ്.അതിനാല്‍ ഇതിനോട് പൊരുത്തപ്പെടേണ്ടതായുണ്ട്.
Also Read: IPL 2021: ഗ്യാലറിയിരുന്ന് കളി കണ്ട് വാര്‍ണര്‍, എന്തിനാണ് ഈ ക്രൂരതയെന്ന് ആരാധകര്‍

ആദ്യം ബാറ്റ് ചെയ്ത് അനുയോജ്യമായ സ്‌കോറിലേക്കെത്തുകയെന്നത് പ്രയാസമുള്ള കാര്യമാണ്. ശ്രമം ഉണ്ടാവേത്തതിന്റെ പ്രശ്‌നമല്ല.എന്നാല്‍ ചില തെറ്റുകള്‍ സംഭവിച്ചു. അല്ലായിരുന്നെങ്കില്‍ 150 എന്ന സ്‌കോറിലേക്കെത്താമായിരുന്നു. മറ്റൊരു പ്രധാന കാരണം ഡല്‍ഹി ബൗളര്‍മാരുടെ മികവാണ്. അവസാന അഞ്ച് ഓവറില്‍ അവര്‍ നന്നായി പന്തെറിഞ്ഞു. അവര്‍ മിടുക്കരായ താരങ്ങളാണ്. അതിനാല്‍ ശക്തമായ മത്സരം നേരിടേണ്ടി വന്നു' -ഫ്‌ളമിങ് പറഞ്ഞു.
Also Read: IPL 2021: പഴയ വിദ്യാര്‍ഥി ഇപ്പോള്‍ ടീച്ചറേക്കാള്‍ മിടുക്കന്‍! ധോണി- റിഷഭ് പോരിനെക്കുറിച്ച് വീരു

ഇത് രണ്ടാം തവണയാണ് ധോണി 25 പന്തിലധികം നേരിട്ടിട്ടും ഒരു ബൗണ്ടറി പോലും നേടാതിരുന്നത്. വലിയ ഷോട്ട് കളിക്കാന്‍ സാധിക്കില്ലെങ്കില്‍ ധോണി സ്വയം ബാറ്റിങ് ഓഡറില്‍ പിന്നോട്ടിറങ്ങണമായിരുന്നുവെന്നാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. അവസാന മത്സരങ്ങളിലെല്ലാം വെടിക്കെട്ട് ബാറ്റിങ് നടത്തിയ രവീന്ദ്ര ജഡേജക്ക് കളിക്കാന്‍ ആവിശ്യത്തിന് പന്ത് ലഭിച്ചിരുന്നില്ല. അവസാന ഓവറിലെ ആദ്യ പന്തില്‍ ധോണി പുറത്തായതോടെയാണ് ജഡേജ ക്രീസിലെത്തുന്നത്. രണ്ട് പന്തുകള്‍ മാത്രമാണ് അദ്ദേഹത്തിന് നേരിടാനായത്.

Also Read: T20 World Cup: ഇന്ത്യന്‍ ടീമില്‍ നിന്നു തഴഞ്ഞു, സെലക്ടര്‍മാര്‍ ഇപ്പോള്‍ ഖേദിക്കുന്നുണ്ടാവും
സിഎസ്‌കെയുടെ മെല്ലെപ്പോക്ക് ബാറ്റിങ് പ്ലേ ഓഫ് അടുക്കവെ ടീമിന് തലവേദനയാവുന്നുണ്ട്. ഓപ്പണിങ്ങില്‍ റുതുരാജ് ഗെയ്ക് വാദും ഫഫ് ഡുപ്ലെസിസും നല്‍കുന്ന തുടക്കമാണ് ടീമിന്റെ കരുത്ത്. രണ്ട് പേരും പെട്ടെന്ന് മടങ്ങിയാല്‍ ടീം പ്രതിസന്ധിയിലാവുന്ന അവസ്ഥ നിലവിലുണ്ട്. അമ്പാട്ടി റായിഡു,ധോണി,ഉത്തപ്പ/റെയ്‌ന ഇവരെല്ലാം അതിവേഗം റണ്‍സുയര്‍ത്താത്ത പക്ഷം പ്ലേ ഓഫില്‍ വലിയ തിരിച്ചടി നേരിടേണ്ടി വന്നേക്കും. സീസണില്‍ രണ്ട് തവണയും ഡല്‍ഹിയോട് സിഎസ്‌കെയ്ക്ക് തോല്‍ക്കേണ്ടി വന്നതും നാണക്കേടാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications