IPL 2021: ഇന്ത്യന്‍ ടീമിലെത്തിയത് സൂര്യയുടെയും ഇഷാന്റെയും മോശം ഫോമിന് കാരണം! - ഗവാസ്‌കര്‍

ഐസിസിയുടെ ടി20 ലോകകപ്പ് ഈ മാസം നടക്കാനിരിക്കെ ചില താരങ്ങളുടെ മോശം ഫോം ഇന്ത്യയെ ആശങ്കയിലാക്കുന്നുണ്ട്. അറ്റാക്കിങ് ബാറ്റ്്‌സ്മാന്‍മാരായ സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷാനും ഇക്കൂട്ടത്തിലുണ്ട്. രണ്ടു പേരുടെയും കന്നി ലോകകപ്പ് കൂടിയാണ് വരാനിരിക്കുന്നത്. ഐപിഎല്ലില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന്റെ താരങ്ങള്‍ കൂടിയായ സൂര്യയും ഇഷാനും ബാറ്റിങില്‍ തുടര്‍ച്ചയായി ഫ്‌ളോപ്പായിക്കൊണ്ടിരിക്കുകയാണ്.
ഇതിന്റെ കാരണമെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസവും പ്രശസ്ത കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. ഇന്ത്യന്‍ ടീമിന്റെ ഭാഗമായതിനു ശേഷമാണ് ഇരുവരുടെയും പ്രകടനത്തില്‍ ഇടിവ് സംഭവിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മോശം ഫോമിനു കാരണം
ഇന്ത്യന്‍ ടീമിലേക്കു വിളി വന്നതിനു ശേഷം സൂര്യകുമാര്‍, ഇഷാന്‍ എന്നിവര്‍ അല്‍പ്പം വിശ്രമിച്ചതായി തനിക്കു തോന്നുന്നതായി ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു. ഇതു പാടില്ലാത്ത കാര്യമായിരുന്നു, പക്ഷെ ഇരുവരുടെയും ചില ഷോട്ടുകള്‍ കാണുമ്പോള്‍ അതാണ് മനസ്സിലാവുന്നത്. ഇന്ത്യന്‍ താരങ്ങളാണെന്ന കാരണം കൊണ്ടു മാത്രം സൂര്യയും ഇഷാനും വലിയ ഷോട്ടുകള്‍ കളിക്കാന്‍ ശ്രമിക്കുകയാണ്. ചില സമയങ്ങളില്‍ ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയാല്‍ നിങ്ങള്‍ സ്വയം കുറച്ചു സമയം നല്‍കണം, ഇതോടൊപ്പം ഷോട്ട് സെലക്ഷന്‍ ശരിയാക്കുകയും വേണം. ഇവിടെയാണ് സൂര്യകുമാറിനും ഇഷാനും പിഴച്ചതെന്നാണ് ഞാന്‍ കരുതുന്നത്. രണ്ടു പേരുടെയും ഷോട്ട് സെലക്ഷന്‍ ശരിയല്ല, ഈ കാരണം കൊണ്ട് ഇവര്‍ എളുപ്പം പുറത്താവുകയും ചെയ്യുന്നതായും ഗവാസ്‌കര്‍ നിരീക്ഷിച്ചു.

ഹാര്‍ദിക്കിന്റെ ബൗളിങ്
മുംബൈ ഇന്ത്യന്‍സിന്റെ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ബൗള്‍ ചെയ്യാതിരിക്കുന്നത് അവര്‍ക്കു മാത്രമല്ല ഇന്ത്യന്‍ ടീമിനും കനത്ത തിരിച്ചടിയാണെന്നു ഗവാസ്‌കര്‍ പറഞ്ഞു. ഹാര്‍ദിക് പാണ്ഡ്യ ബൗള്‍ ചെയ്യാതിരിക്കുന്നത് നിരാശാജനകമാണ്. ഇന്ത്യക്കും ഇതു ക്ഷീണമാണ്. കാരണം ഓള്‍റൗണ്ടറെന്ന നിലയിലാണ് ഹാര്‍ദിക്കിനെ ഇന്ത്യന്‍ ടീമിലെടുത്തത്. ടീമിലെത്തുകയും ആറ്, ഏഴ് സ്ഥാനങ്ങളിലൊന്നില്‍ ബാറ്റ് ചെയ്യുകയും ചെയ്യുന്ന ഒരാള്‍ ബൗള്‍ ചെയ്യുന്നില്ലെങ്കില്‍ അതു ക്യാപ്റ്റനും കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കും. ഇതു കാരണം ക്യാപ്റ്റന് കൂടുതല്‍ ഓപ്ഷനുകള്‍ ഇല്ലാതാവുകയാണ് ചെയ്യുന്നതെന്നും ഗവാസ്‌കര്‍ വിലയിരുത്തി.
ഈ സീസണിലെ ഐപിഎല്ലില്‍ ഹാര്‍ദിക് ഇനിയും മുംബൈയ്ക്കായി ബൗള്‍ ചെയ്തിട്ടില്ല. ഫിറ്റ്‌നസില്ലായ്മയും ബാറ്റിങിലെ മോശം ഫോമുമെല്ലാം താരത്തെ വലയ്ക്കുന്നുണ്ട്. ഐപിഎല്ലിന്റെ രണ്ടാംപാദത്തില്‍ ഹാര്‍ദിക് പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുക്കുമെന്നും ബൗളിങ് പുനരാരംഭിക്കുമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു ചേതന്‍ ശര്‍മയുടെ കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി 15 അംഗ ടീമില്‍ ഉള്‍പ്പെടുത്തിയത്.

സൂര്യയുടെയും ഇഷാന്റെയും പ്രകടനം
കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ കിരീട വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരങ്ങളായിരുന്നു സൂര്യകുമാറും ഇഷാനും. ടീമിനു വേണ്ടി വ്യത്യസ്ത പൊസിഷനുകളില്‍ ബാറ്റ് ചെയ്യാനിറങ്ങിയ ഇഷാന്‍ 500ന് മുകളില്‍ റണ്‍സ് വാരിക്കൂട്ടിയിരുന്നു. എന്നാല്‍ ഈ സീസണില്‍ ഇതിന്റെ പകുതി പോലും ഇഷാന്‍ നേടിയിട്ടില്ല. എട്ടു മല്‍സരങ്ങളില്‍ മാത്രമേ താരം മുംബൈയുടെ പ്ലെയിങ് ഇലവനിലുണ്ടായിരുന്ന ുള്ളൂ. ഇവയില്‍ നിന്നും 13.37 എന്ന മോശം ശരാശരിയില്‍ 107 റണ്‍സാണ് ഇഷാനു സ്‌കോര്‍ ചെയ്യാനായത്. 28 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
സൂര്യകുമാറാവട്ടെ മുംബൈയുടെ ഈ സീസണിലെ മുഴുവന്‍ മല്‍സരങ്ങളിലും പ്ലെയിങ് ഇലവനിലുണ്ടായിരുന്നു. 18.50 ശരാശരിയില്‍ 222 റണ്‍സാണ് സൂര്യക്കു നേടാനായത്. ഒരു ഫിഫ്റ്റിയടക്കമായിരുന്നു ഇത്. 58 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഹാര്‍ദിക്കിന്റെ പ്രകടനമെടുത്താല്‍ 10 മല്‍സരങ്ങളിലാണ് മുംബൈയുടെ പ്ലെയിങ് ഇലവനിലുണ്ടായിരുന്നത്. 14 ശരാശരിയിയില്‍ വെറും 112 റണ്‍സ് മാത്രമേ അദ്ദേഹത്തിന്റെ അക്കൗണ്ടിലുള്ളൂ. പുറത്താവാതെ നേടിയ 40 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications