IPL 2021: ഡിആര്‍എസ് ഇനി ധോണി റിവ്യു സിസ്റ്റമല്ല! വിജയിച്ചത് ഒരെണ്ണം മാത്രം
ഐപിഎല്ലിന്റെ കഴിഞ്ഞ സീസണിലെ നിരാശാജനകമായ പ്രകടനത്തിന്റെ ക്ഷീണം തീര്‍ത്തുകൊണ്ടാണ് എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇത്തവണ പ്ലേഓഫിലേക്കു കുതിച്ചത്. ഈ സീസണില്‍ പ്ലേഓഫിലേക്കു ടിക്കറ്റെടുത്ത ആദ്യ ടീമും ചെന്നൈയായിരുന്നു. ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരുപോലെ മികവ് പുലര്‍ത്തിയതാണ് ചെന്നൈയെ ഈ സീസണില്‍ ശക്തമായ തിരിച്ചുവരവ് നടത്താന്‍ സഹായിച്ചത്.
ഒരുപാട് പ്ലസ് പോയിന്റുകള്‍ക്കിടയിയിലും ചില പോരായ്മകളും ചെന്നൈയ്ക്കുണ്ടെന്നു കാണാം. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് നായകന്‍ എംഎസ് ധോണിയുടെ ഫോം തന്നെയാണ്. ബാറ്റിങില്‍ കരിയറില്‍ മുമ്പൊരിക്കലുമില്ലാത്ത വിധം തകര്‍ച്ചയിലേക്കു വീണിരിക്കുകയാണ് അദ്ദേഹം. ഇതു മാത്രമല്ല അംപയറുടെ തീരുമാനം പുനപ്പരിശോധിക്കുന്ന ഡിആര്‍എസ് (ഡിസിഷന്‍ റിവ്യു സിസ്റ്റം) എടുക്കുന്നതിലും ധോണിക്കു പഴയ മികവ് ഈ സീസണില്‍ ആവര്‍ത്തിക്കാനായിട്ടില്ലെന്നു കണക്കുകള്‍ പറയുന്നു.

വിജയിച്ചത് ഒരെണ്ണെം മാത്രം
നേരത്തേ ഡിആര്‍എസ് എന്നാല്‍ ധോണി റിവ്യു സിസ്റ്റമാണെന്നു പോലും ക്രിക്കറ്റ് പ്രേമികള്‍ വിശേഷിപ്പിക്കാറുണ്ടായിരുന്നു. കാരണം അത്രയേറെ കൃത്യതയാണ് ഡിആര്‍എസിലല്‍ അദ്ദേഹത്തിനുണ്ടായിരുന്നത്. പക്ഷെ ഈ സീസണിലെ ഐപിഎല്ലില്‍ ധോണിക്കു ഡിആര്‍എസിന്റെ കാര്യത്തില്‍ പിഴച്ചുകൊണ്ടിരിക്കുകയാണ്. അവസാനത്തെ 10 ഡിആര്‍എസുകളില്‍ ഒന്നു മാത്രമേ വിജയിച്ചിട്ടുള്ളൂവെന്നത് ആശ്ചര്യപ്പെടുത്തുന്ന കണക്ക് തന്നെയാണ്.
കഴിഞ്ഞ ദിവസം പ്രശസ്ത കമന്റേറ്റര്‍ ആകാശ് ചോപ്ര ഇതേക്കുറിച്ച് ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു-
മുമ്പ്: ധോണി റിവ്യു സിസ്റ്റം
ഇപ്പോള്‍: ധ്യാന്‍ സെ ലേനാ റിവ്യു സിസ്റ്റം (ശ്രദ്ധിച്ചെടുക്കേണ്ട റിവ്യു സിസ്റ്റം)
അവസാനമെടുത്ത 10 റിവ്യുകളില്‍ എംഎസ്ഡിയുടെ ഒരെണ്ണം മാത്രമേ വിജയിച്ചിട്ടുള്ളൂ.

ധോണിയുടെ ബാറ്റിങ്
ധോണിയുടെ ഈ സീസണിലെ ബാറ്റിങിലേക്കു വരികയാണെങ്കില്‍ 100 റണ്‍സ് പോലും 13 മല്‍സരങ്ങളില്‍ നിന്നും തികയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. ഒമ്പതു ഇന്നിങ്‌സുകളില്‍ നിന്നും 14 എന്ന മോശം ശരാശരിയില്‍ 97.67 സ്‌ട്രൈക്ക് റേറ്റോടെ 84 റണ്‍സ് മാത്രമേ അദ്ദേഹം നേടിയിട്ടുള്ളൂ. 18 റണ്‍സാണ് ധോണിയുടെ ഉയര്‍ന്ന സ്‌കോര്‍. ചെന്നൈ നിരയില്‍ 100നു താഴെ സ്‌ട്രൈക്ക് റേറ്റുള്ള ഏക താരവും അദ്ദേഹം തന്നെയാണ്.
കഴിഞ്ഞ സീസണിലും ധോണിയുടെ സ്ഥിതി വ്യത്യസ്തമായിരുന്നില്ല. അന്നും റണ്ണെടുക്കാനാവാതെ അദ്ദേഹം പാടുപെട്ടിരുന്നു. 14 മല്‍സരങ്ങളില്‍ നിന്നും 25 ശരാശരിയില്‍ 200 റണ്‍സ് മാത്രമേ ധോണിക്കു കഴിഞ്ഞ ഐപിഎല്ലില്‍ നേടാനായിരുന്നുള്ളൂ. ഇത്തവണ അദ്ദേഹത്തിന്റെ കരിയര്‍ ഗ്രാഫ് വീണ്ടും താഴേക്കു പോയിരിക്കുകയാണ്. കഴിഞ്ഞ സീസണില്‍ സ്‌കോര്‍ ചെയ്തതിന്റെ പകുതി പോലും ഇത്തവണ സിഎസ്‌കെ ക്യാപ്റ്റന്‍ നേടിയിട്ടില്ല.

ഡല്‍ഹിക്കെതിരായ ഇന്നിങ്‌സ്
ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ തിങ്കളാഴ്ച നടന്ന കളിയിലും ധോണി ബാറ്റിങില്‍ ഫ്‌ളോപ്പായി തീര്‍ന്നിരുന്നു. ആറാമനായി ക്രീസിലെത്തിയ അദ്ദേഹത്തിനു 18 റണ്‍സാണ് നേടാനായത്. ഇതിനു വേണ്ടി നേരിട്ടത് 27 ബോളുകളായിരുന്നു. ഒരു ബൗണ്ടറിയോ, സിക്‌സറോ പോലും അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ ഇല്ലായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ചെന്നൈയ്ക്കു 136 റണ്‍സെടുക്കാനേ കഴിഞ്ഞിരുന്നുള്ളൂ. ധോണിയുടെ മെല്ലെപ്പോക്കാണ് ചെന്നൈയെ 150 റണ്‍സ് പോലും എത്തിക്കാതിരുന്നതെന്നു വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. മല്‍സരത്തില്‍ ചെന്നൈ മൂന്നു വിക്കറ്റിനു ഡല്‍ഹിയോടു തോല്‍ക്കുകയും ചെയ്തിരുന്നു.
150നടുത്ത് നേടാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അതു ഡല്‍ഹിക്കെതിരേ മികച്ച ടോട്ടല്‍ ആവുമായിരുന്നുവെന്നു മല്‍സരശേഷം ധോണി വ്യക്തമാക്കിയിരുന്നു. ഞങ്ങള്‍ 150നടുത്ത് നേടാനായിരുന്നു ശ്രമിച്ചത്. തുടക്കത്തില്‍ ചില വിക്കറ്റുകള്‍ നഷ്ടമായ ശേഷം തിരിച്ചുവരാനായെങ്കിലും സ്‌കോറിങിനു വേഗം കൂടുത്താന്‍ ഞങ്ങള്‍ക്കായില്ല. പിച്ച് വളരെ കടുപ്പമേറിയതാണെന്നാണ് ഞാന്‍ കരുതുന്നത്. 150നടുള്ള ഏതു ടോട്ടലും ഇവിടെ മികച്ച സ്‌കോര്‍ ആവുമായിരുന്നുവെന്നും ധോണി വിശദമാക്കിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications