IPL 2021: ആ ധോണിയെ നിങ്ങള്‍ ഇനി പ്രതീക്ഷിക്കരുത്! അതു അനീതിയെന്നു ചോപ്ര
ഐപിഎല്ലില്‍ തിങ്കളാഴ്ച രാത്രി ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ നടന്ന മല്‍സരത്തില്‍ സ്ലോ ബാറ്റിങിന്റെ പേരില്‍ വിമര്‍ശനം നേരിടുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എംഎസ് ധോണിക്കു പിന്തുണയുമായി ഇന്ത്യയുടെ മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര. ചെന്നൈ മൂന്നു വിക്കറ്റിന്റെ പരാജയമേറ്റു വാങ്ങിയ മല്‍സരത്തില്‍ 27 ബോളില്‍ 18 റണ്‍സ് മാത്രമേ ധോണിക്കു നേടാനായിരുന്നുള്ളൂ. ബൗണ്ടറിയോ, സിക്‌സറോയില്ലാതെയായിരുന്നു അദ്ദേഹത്തിന്റെ ഈ ഇന്നിങ്‌സ്
ചെന്നൈയെ 150ന് മുകളില്‍ നേടുന്നതില്‍ നിന്നും തടഞ്ഞത് ധോണിയുടെ ഈ മെല്ലെപ്പോക്കായിരുന്നുവെന്നു വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സെടുക്കാനേ ചെന്നൈയ്ക്കായിരുന്നുള്ളൂ. ധോണിയില്‍ നിന്നും മുമ്പ് കണ്ടതു പോലെയുള്ള അതിവേഗ ഇന്നിങ്‌സുകള്‍ ഇനി പ്രതീക്ഷിക്കാനാവില്ലെന്നു ചോപ്ര തന്റെ യൂട്യൂബ് ചാനലില്‍ വ്യക്തമാക്കി.

ധോണിയില്‍ നിന്നും പ്രതീക്ഷിക്കരുത്
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനയക്കപ്പെട്ട ചെന്നൈ ടീം ഇഴഞ്ഞുനീങ്ങവെയാണ് ധോണി ഒര സ്ഥാനം മുന്നിലേക്ക് ബാറ്റ് ചെയ്യാനെത്തിയത്. 2011, 2015, 2017 വര്‍ഷങ്ങളിലേതു പോലെ അദ്ദേഹത്തിനു ബാറ്റ് ചെയ്യാന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്നത് അനീതിയാണ്. ധോണിക്കു ബോള്‍ നന്നായി സ്‌ട്രൈക്ക് ചെയ്യാന്‍ കഴിയുന്നില്ല, ഡിസിക്കെതിരേ അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ് 66 മാത്രമായിരുന്നു.
ക്രീസിന്റെ മറുവശത്ത് അമ്പാട്ടി റായുഡുവും ഇതേ സ്‌ട്രൈക്ക് റേറ്റോടെയാണ് ബാറ്റ് ചെയ്തിരുന്നതെങ്കില്‍ 66 എന്ന സ്‌ട്രൈക്ക് റേറ്റ് അത്ര മോശമല്ലെന്നു നിങ്ങള്‍ പറയുമായിരുന്നു. പക്ഷെ റായുഡുവിന്റെ ബാറ്റിങ് ഗംഭീരമായിരുന്നു. ടീമിനെ വിജയിക്കാവുന്ന ടോട്ടലില്‍ എത്തിക്കാനായില്ലെങ്കിലും പൊരുതാവുന്ന സ്‌കോറിലെത്തിച്ചത് അദ്ദേഹമാണൈന്നും ചോപ്ര വിലയിരുത്തി.

മുന്‍നിര നിരാശപ്പെടുത്തി
ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ മല്‍സരത്തില്‍ ചെന്നൈയുടെ മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ നിരാശപ്പെടുത്തിയതായി ചോപ്ര അഭിപ്രായപ്പെട്ടു. വേഗമേറിയ ഒരു ബൗണ്‍സറില്‍ പുള്‍ ഷോട്ട് കളിക്കാന്‍ ശ്രമിക്കവെയാണ് റുതുരാജ് ഗെയ്ക്വാദ് പുറത്തായത്. ഫഫ് ഡുപ്ലെസിയും പെട്ടെന്നു മടങ്ങി, റോബിന്‍ ഉത്തപ്പ മൂന്നാം നമ്പറില്‍ ഇറങ്ങിയെങ്കിലും വലിയ സംഭാവന നല്‍കാന്‍ സാധിച്ചില്ല. മോയിന്‍ അലിയുടെ ബാറ്റിങും മോശമായിരുന്നു, അദ്ദേഹവും പെട്ടെന്നു മടങ്ങിയെന്നും ചോപ്ര നിരീക്ഷിച്ചു.

ബൗളര്‍മാര്‍ മികച്ചുനിന്നു
ചെറിയ ടോട്ടലാണ് പ്രതിരോധിക്കാനുണ്ടായിരുന്നതെങ്കിലും ചെന്നൈ ബൗളര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുത്തതായി ചോപ്ര ചൂണ്ടിക്കാട്ടി. ശര്‍ദ്ദുല്‍ ടാക്കൂര്‍ മികച്ച ബൗളിങിലൂടെ ഒരിക്കല്‍ക്കൂടി കളിയില്‍ ഇംപാക്ടുണ്ടാക്കി. ലോര്‍ഡ് ടാക്കൂറിനെ നിങ്ങള്‍ക്കു ഒഴിവാക്കാന്‍ കഴിയില്ല, മല്‍സരം വളരെയധികം ആവേശകരമാക്കി മാറ്റിയത് അദ്ദേഹത്തിന്റെ സ്‌പെല്ലായിരുന്നു. പക്ഷെ അവസാന ഓവറുകളില്‍ ബൗള്‍ ചെയ്ത ഡ്വയ്ന്‍ ബ്രാവോയുടെ ഭാഗത്തു നിന്നും ചില പിഴവുകള്‍ സംഭവിച്ചു. ലെഗ് സൈഡില്‍ പല തവണ അദ്ദേഹം വൈഡുകളെറിഞ്ഞു, ഒരു ബോള്‍ പിച്ചിനു പുറത്തു കൂടിയാണ് പോയത്. ബ്രാവോയുടെ ഓവറില്‍ ഒരു ക്യാച്ചും നഷ്ടപ്പെടുത്തിയതായും ചോപ്ര വിശദമാക്കി.

ധോണി- റായുഡു കൂട്ടുകെട്ട്
ചെന്നൈ ഒമ്പതോവറില്‍ നാലു വിക്കറ്റിന് 62 റണ്‍സെന്ന നിലയിലുള്ളപ്പോഴാണ് റായുഡു- ധോണി സഖ്യം ക്രീസില്‍ ഒരുമിക്കുന്നത്. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 70 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു. പക്ഷെ ഇതില്‍ 52 റണ്‍സും റായുഡുവിന്റെ വകയായിരുന്നു. ആക്രമിച്ചു കളിച്ച റായുഡുവിന് പരമാവധി സ്‌ട്രൈക്ക് നല്‍കാനായിരുന്നു ധോണി ശ്രമിച്ചത്. പക്ഷെ ഈ തന്ത്രം വിജയിച്ചതുമില്ല. ധോണിക്കു പകരം രവീന്ദ്ര ജഡേജ, ഡ്വയ്ന്‍ ബ്രാവോ എന്നിവരിലൊരാള്‍ക്കു ബാറ്റിങില്‍ പ്രൊമോഷന്‍ നല്‍കിയിരുന്നെങ്കില്‍ ചെന്നൈയ്ക്കു കൂടുതല്‍ മികച്ച ടോട്ടല്‍ നേടാന്‍ കഴിയുമായിരുന്നെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications