For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: നിലവിലെ ഫോം പ്രശ്‌നം, ഹര്‍ദിക് പാണ്ഡ്യക്ക് പകരം ശര്‍ദുല്‍ ഠാക്കൂര്‍ വേണോ?

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണ്‍ പുരോഗമിക്കുമ്പോള്‍ ഇന്ത്യന്‍ താരങ്ങളുടെ ഫോം ടീം മാനേജ്‌മെന്റിന് തലവേദനയാവുന്നു. സൂര്യകുമാര്‍ യാദവിന്റെയും ഇഷാന്‍ കിഷന്റെയും മോശം പ്രകടനത്തിന് പിന്നാലെ ഇന്ത്യയെ ആശങ്കപ്പെടുത്തുന്നത് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ പ്രകടനമാണ്. പന്തെറിയാന്‍ സാധിക്കാത്ത ഹര്‍ദിക്കിനെ ഫിനിഷറെന്ന നിലയിലേക്ക് മാത്രമായി ഇന്ത്യ പരിഗണിക്കണമോയെന്നത് വലിയ ചോദ്യമായി ഉയര്‍ന്നിരിക്കുകയാണ്.

1

ബാറ്റ്‌സ്മാനെന്ന നിലയില്‍ തിളങ്ങാന്‍ ഹര്‍ദിക്കാനാവുന്നില്ല. തുടര്‍ച്ചയായി ഫോം ഔട്ടിലുള്ള ഹര്‍ദിക്ക് പരിക്കിന്റെ പിടിയിലുമാണ്. ഈ സീസണില്‍ ഹര്‍ദിക്കിനെക്കൊണ്ട് പന്തെറിയിക്കില്ലെന്ന് മുംബൈ ഇന്ത്യന്‍സ് പരിശീലകന്‍ മഹേല ജയവര്‍ധനയും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഫിറ്റ്‌നസ് മെച്ചപ്പെടുത്തി ടി20 ലോകകപ്പ് ആരംഭിക്കുമ്പോഴേക്കും താന്‍ പന്തെറിയാന്‍ സജ്ജമായിരിക്കുമെന്ന് ഹര്‍ദിക് പാണ്ഡ്യയും പറഞ്ഞിട്ടുണ്ട്.

Also Read: IPL 2021: ചഹാലിനെ ഇന്ത്യക്ക് മാറ്റിനിര്‍ത്താനാവില്ല, ടി20 ലോകകപ്പ് ടീമില്‍ വേണം, മൂന്ന് കാരണങ്ങളിതാ

2

എന്നാല്‍ നിലവിലെ പ്രകടനം വിലയിരുത്തുമ്പോള്‍ ഹര്‍ദിക് പാണ്ഡ്യക്ക് വിശ്രമം നല്‍കുന്നതാണ് നല്ലത്. റിസര്‍വ് താരങ്ങളായി ശര്‍ദുല്‍ ഠാക്കൂര്‍,ദീപക് ചഹാര്‍ എന്നിവരെ ഇന്ത്യ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അവരിലൊരാളെ ഹര്‍ദിക്കിന് പകരക്കാരനായി പരിഗണിക്കണമെന്ന ആവിശ്യവും ശക്തമാണ്. നിലവിലെ പ്രകടനത്തിന്റെ കരുത്തില്‍ ഹര്‍ദിക്കിന്റെ പകരക്കാരനാവാന്‍ ശര്‍ദുല്‍ ഠാക്കൂറിന് മികവുണ്ട്. 13 മത്സരത്തില്‍ നിന്ന് 15 വിക്കറ്റാണ് ശര്‍ദുല്‍ സീസണില്‍ വീഴ്ത്തിയത്.8.52 ആണ് ഇക്കോണമി. കൂട്ടുകെട്ടുകള്‍ പൊളിക്കാന്‍ ശര്‍ദുല്‍ വളരെയധികം മികവ് കാട്ടുന്നുണ്ട്. എന്നാല്‍ ബാറ്റിങ്ങില്‍ അധികം അവസരം അദ്ദേഹത്തിന് ലഭിച്ചിട്ടില്ല.

Also Read: IPL 2021: അശ്വിന്‍ ടി20 കളിക്കുമ്പോള്‍ വിക്കറ്റല്ല നോക്കുന്നത്, ഇക്കോണമിയാണ്- സഞ്ജയ് മഞ്ജരേക്കര്‍

3

ദീപക് വീഴ്ത്തിയത് 12 വിക്കറ്റാണ്.8.2 ആണ് ഇക്കോണമി. ദീപകിനെക്കാള്‍ മികച്ച ബാറ്റിങ് കരുത്ത് ശര്‍ദുലിനാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശര്‍ദുലിന് സാധിക്കും. യുഎഇയിലെ സാഹചര്യത്തില്‍ പരിചയസമ്പത്തും പൂര്‍ണ്ണ ഫിറ്റ്‌നസുമുള്ള ശര്‍ദുല്‍ ഠാക്കൂര്‍ തന്നെയാണ് നിലവില്‍ ഇന്ത്യക്ക് അനുയോജ്യനായ താരമെന്ന് തന്നെ പറയാം.

Also Read: IPL 2021: ഇതു സംഭവിച്ചാല്‍ ധോണി അടുത്ത സീസണിലും കളിക്കും! പ്രവചിച്ച് സ്റ്റെയ്ന്‍

എന്തുകൊണ്ട് ശര്‍ദുല്‍ വേണം?

എന്തുകൊണ്ട് ശര്‍ദുല്‍ വേണം?

ഹര്‍ദിക് പാണ്ഡ്യ പൊതുവേ ഷോട്ട് ബോളുകളിലൂടെയും വേഗതയിലൂടെയും വിക്കറ്റ് നേടുന്ന ബൗളറാണ്. അതിനാല്‍ത്തന്നെ യുഎഇയിലെ സാഹചര്യത്തില്‍ ഇത് വലിയ ഫലം ചെയ്യുന്നതല്ല. ശര്‍ദുലാകട്ടെ സ്ലോ ബോളുകളിലൂടെയാണ് കൂടുതലും വിക്കറ്റ് നേടുന്നത്. യുഎഇയില്‍ സ്ലോ ബോളുകള്‍ക്ക് വളരെയധികം പ്രാധാന്യമുണ്ട്. പന്തില്‍ വലിയ വ്യത്യാസങ്ങള്‍ കൊണ്ടുവരാന്‍ അദ്ദേഹത്തിന് മികവുണ്ട്. നക്കിള്‍ ബോള്‍ ഉള്‍പ്പെടെ ഒട്ടുമിക്ക പന്തുകളും ശര്‍ദുലിന്റെ കൈകളില്‍ ഭദ്രമാണ്. അതിനാല്‍ത്തന്നെ മധ്യഓവറുകളിലെ റണ്ണൊഴുക്ക് തടയാവും വിക്കറ്റുകള്‍ വീഴ്ത്താനും സാധിച്ചേക്കും.

Also Read: IPL 2021: ഗ്യാലറിയിരുന്ന് കളി കണ്ട് വാര്‍ണര്‍, എന്തിനാണ് ഈ ക്രൂരതയെന്ന് ആരാധകര്‍

ഹര്‍ദിക്കിന് വീണ്ടും പരിക്കേല്‍ക്കാന്‍ സാധ്യത

ഹര്‍ദിക്കിന് വീണ്ടും പരിക്കേല്‍ക്കാന്‍ സാധ്യത

പരിക്കില്‍ നിന്ന് ഹര്‍ദിക് പാണ്ഡ്യ പൂര്‍ണ്ണ മോചിതനായെന്ന് പറയാനാവില്ല. ഇപ്പോഴും പുറം വേദന അദ്ദേഹത്തെ അലട്ടുന്നുണ്ട്. ഈ സാഹചര്യത്തില്‍ പന്തെറിയാന്‍ കൂടി ആരംഭിച്ചാല്‍ ഹര്‍ദിക്കിന് വീണ്ടും പരിക്കേല്‍ത്താനുള്ള സാധ്യതയും കൂടുതലാണ്. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ പന്തെറിഞ്ഞെങ്കിലും വലിയ മികവ് കാട്ടാന്‍ സാധിച്ചിരുന്നില്ല. ബൗളിങ്ങില്‍ നിയന്ത്രണം കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ത്തന്നെ നിലവിലെ സാഹചര്യത്തില്‍ പന്തെറിഞ്ഞാലും ഹര്‍ദിക്ക് പ്രതീക്ഷക്കൊത്ത് ഉയരാനുള്ള സാധ്യത കുറവാണ്.

Also Read: IPL 2021: പഴയ വിദ്യാര്‍ഥി ഇപ്പോള്‍ ടീച്ചറേക്കാള്‍ മിടുക്കന്‍! ധോണി- റിഷഭ് പോരിനെക്കുറിച്ച് വീരു

ഫിനിഷര്‍ റോളില്‍ ജഡേജ

ഫിനിഷര്‍ റോളില്‍ ജഡേജ

ഹര്‍ദിക്കിന്റെ അഭാവം ഇന്ത്യയെ സംബന്ധിച്ച് വലിയ തിരിച്ചടിയാകില്ല. പകരക്കാരനായി ശര്‍ദുല്‍ ഠാക്കൂര്‍ എത്തുമ്പോള്‍ ഫിനിഷര്‍ റോളിലേക്ക് രവീന്ദ്ര ജഡേജയെ എത്തിക്കാം. സിഎസ്‌കെയ്ക്കായി ബാറ്റുകൊണ്ടും പന്തുകൊണ്ടും താരം തിളങ്ങുന്നുണ്ട്. ഇടം കൈയന്‍ താരമായ ജഡേജ യുഎഇയിലെ സാഹചര്യത്തില്‍ നന്നായി ബാറ്റ് ചെയ്യാന്‍ സാധിക്കുമെന്ന് ഇതിനോടകം തെളിയിച്ചിട്ടുണ്ട്. അതിനാല്‍ത്തന്നെ ഇന്ത്യയുടെ ഫിനിഷര്‍ റോളിലേക്ക് എത്തിക്കാവുന്നതാണ്. ഹര്‍ദിക്ക് വമ്പന്‍ ഷോട്ടുകള്‍ കളിക്കാന്‍ കെല്‍പ്പുള്ള താരമാണെങ്കില്‍ ജഡേജയും മോശമല്ല. അതിനാല്‍ത്തന്നെ ഹര്‍ദിക്കിന്റെ അഭാവം ഉണ്ടായാലും ഇന്ത്യക്ക് അധികം ആശങ്കകളുണ്ടാവില്ല.

Story first published: Tuesday, October 5, 2021, 15:24 [IST]
Other articles published on Oct 5, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+