For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: 'ഇതു താന്‍ഡാ മുംബൈ', 8.2 ഓവറില്‍ കളി തീര്‍ത്തു, നേടിയെടുത്ത ചരിത്ര റെക്കോഡുകളിതാ

ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കി മുംബൈ ഇന്ത്യന്‍സ്. നിര്‍ണ്ണായക മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ച മുംബൈ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാനെ 90 റണ്‍സിലേക്കൊതുക്കിയ മുംബൈ മറുപടിക്കിറങ്ങി 8.2 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം കണ്ടു. നതാന്‍ കൂള്‍ട്ടര്‍നെയ്ല്‍ നാലും ജെയിംസ് നിഷാം മൂന്നും ജസ്പ്രീത് ബുംറ രണ്ടു വിക്കറ്റും വീഴ്ത്തി. ഇഷാന്‍ കിഷന്റെ (50*) അര്‍ധ സെഞ്ച്വറിയാണ് അതിവേഗത്തില്‍ മുംബൈക്ക് ജയമൊരുക്കിയത്.

All records and Milestones happened in MI Win vs RR | Oneindia Malayalam
1

അവസാന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ വമ്പന്‍ ജയം നേടിയാല്‍ മുംബൈക്ക് മുന്നില്‍ പ്ലേ ഓഫ് വാതില്‍ തുറന്നേക്കും. എന്നാല്‍ കെകെആര്‍ രാജസ്ഥാന്‍ മത്സരത്തില്‍ കെകെആര്‍ തോല്‍ക്കേണ്ടതും അത്യാവശ്യമാണ്. രാജസ്ഥാനെതിരായ മികവ് ഹൈദരാബാദിനെതിരേയും മുംബൈക്ക് കാട്ടാനാവുമോയെന്ന് കാത്തിരുന്ന് കാണാം. മത്സരത്തില്‍ പിറന്ന എല്ലാം റെക്കോഡുകളുമറിയാം.

Also Read: IPL 2021: 'റായിഡു വന്ന ശേഷം അവനാണ് സിഎസ്‌കെയുടെ ഹീറോ'- പ്രശംസിച്ച് ഗൗതം ഗംഭീര്‍

2

25 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 50 റണ്‍സാണ് ഇഷാന്‍ നേടിയത്. 200 സ്്‌ട്രൈക്കറേറ്റിലായിരുന്നു പ്രകടനം. മോശം ഫോമിലായിരുന്ന ഇഷാന്റെ ഗംഭീര തിരിച്ചുവരവ് കൂടിയായിരുന്നു ഇത്. മത്സരത്തിലൂടെ മുംബൈക്കുവേണ്ടി 1000 റണ്‍സ് ഇഷാന്‍ പൂര്‍ത്തിയാക്കി. ഈ നേട്ടത്തിലെത്തുന്ന പ്രായം കുറഞ്ഞ മുംബൈ താരവും 10ാമത്തെ താരവുമാണ് ഇഷാന്‍ താരവും. ഈ സീസണിലെ താരത്തിന്റെ ആദ്യത്തെ അര്‍ധ സെഞ്ച്വറിയും ടൂര്‍ണമെന്റിലെ ഏഴാമത്തെ അര്‍ധ സെഞ്ച്വറിയുമാണ് രാജസ്ഥാനെതിരേ കുറിച്ചത്.

Also Read: IPL 2021: ഡിആര്‍എസ് ഇനി ധോണി റിവ്യു സിസ്റ്റമല്ല! വിജയിച്ചത് ഒരെണ്ണം മാത്രം

3

മുംബൈ ഇന്ത്യന്‍സ് നിരയില്‍ ബൗളിങ്ങില്‍ കൂടുതല്‍ തിളങ്ങിയത് നതാന്‍ കൂള്‍ട്ടര്‍നെയ്‌ലായിരുന്നു. നാല് ഓവറില്‍ 14 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. താരത്തിന്റെ ഐപിഎല്ലിലെ മികച്ച പ്രകടനമാണിത്. പഞ്ചാബ് കിങ്‌സിനെതിരേ 2015ല്‍ 20 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ് ഇതിന് മുമ്പുള്ള മികച്ച പ്രകടനം.

Also Read: T20 World Cup 2021: ഇന്ത്യന്‍ ടീമിന് പാകിസ്താന്റെ അത്ര കരുത്തില്ല, പരമ്പര കളിക്കാന്‍ ഭയം- അബ്ദുല്‍ റസാഖ്

4

ഷാര്‍ജയില്‍ ഏറ്റവും ചെറിയ ടോട്ടലെന്ന നാണംകെട്ട റെക്കോഡ് ഇനി രാജസ്ഥാന്‍ റോയല്‍സിന്റെ പേരില്‍. 9 വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സാണ് നേടിയത്. ഇതിന് മുമ്പ് 2020ല്‍ കെകെആര്‍ രാജസ്ഥാനെതിരേ നേടിയ 112 റണ്‍സായിരുന്നു ഏറ്റവും കുറഞ്ഞ ടോട്ടല്‍. 20 ഓവര്‍ മുഴുവന്‍ ബാറ്റ് ചെയ്ത് നേടുന്ന ഏറ്റവും കുറഞ്ഞ രണ്ടാമത്തെ ടോട്ടലുകൂടിയാണിത്.

Also Read: IPL 2021: ആ ധോണിയെ നിങ്ങള്‍ ഇനി പ്രതീക്ഷിക്കരുത്! അതു അനീതിയെന്നു ചോപ്ര

5

മുംബൈ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ രാജസ്ഥാനെതിരേ രണ്ട് വിക്കറ്റാണ് നേടിയത്. ഇതോടെ യുഎഇയില്‍ 40 വിക്കറ്റുകള്‍ അദ്ദേഹം പൂര്‍ത്തിയാക്കി. നിലവില്‍ യുഎഇയില്‍ കൂടുതല്‍ ഐപിഎല്‍ വിക്കറ്റെന്ന നേട്ടത്തിലേക്കാണ് ബുംറ എത്തിയിരിക്കുന്നത്. യുസ്‌വേന്ദ്ര ചഹാലിന്റെ പേരില്‍ 38 വിക്കറ്റുകളെന്ന നേട്ടത്തെയാണ് അദ്ദേഹം മറികടന്നത്.

Also Read: T20 World Cup 2021: നിലവിലെ ഫോം പ്രശ്‌നം, ഹര്‍ദിക് പാണ്ഡ്യക്ക് പകരം ശര്‍ദുല്‍ ഠാക്കൂര്‍ വേണോ?

6

Also Read: IPL 2021: 'ധോണി മാത്രമല്ല, എല്ലാവരും ബാറ്റ് ചെയ്യാന്‍ പ്രയാസപ്പെട്ടു', നായകന് പിന്തുണയുമായി ഫ്‌ളമിങ്

യുഎഇയില്‍ കൂടുതല്‍ സിക്‌സര്‍ നേടുന്ന രണ്ടാമത്തെ താരമാവാനും ഇഷാന്‍ കിഷനായി. 34 സിക്‌സുകളാണ് അദ്ദേഹം നേടിയത്. 38 സിക്‌സുകളുള്ള രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണാണ് ഈ റെക്കോഡില്‍ തലപ്പത്ത്. പന്തുകള്‍ ബാക്കിയുള്ള വിജയത്തില്‍ രാജസ്ഥാനെതിരേ മുംബൈയുടെ വലിയ രണ്ടാമത്തെ ജയമാണിത്. രാജസ്ഥാനെതിരേ 70 പന്ത് ബാക്കി നിര്‍ത്തിയാണ് മുംബൈ ജയിച്ചത്.2011ല്‍ കൊച്ചി ടസ്‌കേഴ്‌സ് കേരള 76 പന്ത് ബാക്കിനിര്‍ത്തി രാജസ്ഥാനെതിരേ ജയിച്ചിരുന്നു. പന്തുകള്‍ ബാക്കിനിര്‍ത്തിയതിന്റെ അടിസ്ഥാനത്തില്‍ മുംബൈ നേടുന്ന വലിയ രണ്ടാമത്തെ ജയം കൂടിയാണിത്. 2008ല്‍ കെകെആറിനെ 87 പന്തുകള്‍ ബാക്കിനിര്‍ത്തി മുംബൈ തോല്‍പ്പിച്ചിട്ടുണ്ട്.

Story first published: Wednesday, October 6, 2021, 11:21 [IST]
Other articles published on Oct 6, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+