For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: വിരമിച്ച ശേഷം ബോളിവുഡിലേക്കോ? ആഗ്രഹം തുറന്ന് പറഞ്ഞ് എംഎസ് ധോണി

ദുബായ്: ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ പകരം വെക്കാനില്ലാത്ത പ്രതിഭാസമാണ് എംഎസ് ധോണി. നായകനായും വിക്കറ്റ് കീപ്പറായും ബാറ്റ്‌സ്മാനായും വെട്ടിപ്പിടിച്ച നേട്ടങ്ങള്‍ അധികമാര്‍ക്കും അവകാശപ്പെടാനാവാത്തതാണ്. ടി20 ലോകകപ്പ്,ഏകദിന ലോകകപ്പ്,ഐസിസി കിരീടങ്ങള്‍ അലമാരയിലെത്തിച്ച ധോണി സമാനതകളില്ലാത്ത ഇതിഹാസമാണ്. 2020 ആഗസ്റ്റ് 15ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച അദ്ദേഹം നിലവില്‍ സിഎസ്‌കെയുടെ ക്യാപ്റ്റനായി തുടരുകയാണ്.

1

2020ല്‍ പ്ലേ ഓഫ് കാണാതെ പുറത്തായ സിഎസ്‌കെയെ 2021ല്‍ ആദ്യം പ്ലേ ഓഫ് ഉറപ്പിക്കുന്ന ടീമാക്കി മാറ്റാന്‍ ധോണിക്കായി. ബാറ്റിങ്ങില്‍ തിളങ്ങാനാവാത്തതില്‍ വിമര്‍ശനങ്ങള്‍ ഏറെയാണെങ്കിലും നായകനെന്ന നിലയിലും കീപ്പറെന്ന നിലയിലും തന്റെ മികവ് ധോണി തുടര്‍ന്നുകൊണ്ടേയിരിക്കുന്നത്. പൊതുവേ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളില്‍ പലും വിരമിച്ച ശേഷം ബോളിവുഡില്‍ ഒരു കൈ നോക്കാറുണ്ട്. ഇപ്പോഴിതാ വിരമിച്ച ശേഷം ബോളിവുഡ് പ്രവേശനം സ്വപ്‌നം കാണുന്നുണ്ടോ എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് എംഎസ് ധോണി.

Also Read: T20 World Cup 2021: 'ഈ കൈകള്‍ ചോരില്ല', ഓരോ ടീമിലെയും മികച്ച ഫീല്‍ഡര്‍മാരെ പരിചയപ്പെടാം

2

ബോളിവുഡിലേക്കെത്താന്‍ തനിക്കൊരു പദ്ധതിയുമില്ലെന്നാണ് ധോണി വ്യക്തമാക്കിയത്. 'നിങ്ങള്‍ക്കറിയാമല്ലോ ബോളിവുഡ് എന്റെ അഭിരുചിയില്‍ ഉള്‍പ്പെടുന്ന കാര്യമല്ല.പരസ്യങ്ങളിലേക്ക് പരിഗണിച്ചാല്‍ അത് ചെയ്യാന്‍ സന്തോഷമേയുള്ളു. എന്നാല്‍ സിനിമയിലേക്കില്ല. കാരണം അത് കൈകാര്യം ചെയ്യാന്‍ വളരെ പ്രയാസമുള്ള മേഖലയും വളരെ ബുദ്ധിമുട്ടുള്ള പ്രൊഫഷനുമാണ്. സിനിമാ താരങ്ങള്‍ക്ക് അതിനുള്ള കഴിവുള്ളതിനാലാണ് അവര്‍ നന്നായി ചെയ്യുന്നത്. ഞാന്‍ ക്രിക്കറ്റില്‍ തന്നെ ഉറച്ചുനില്‍ക്കാനാണ് ആഗ്രഹിക്കുന്നത്. പരസ്യങ്ങളില്‍ അഭിനയിക്കുക എന്നതില്‍ കൂടുതല്‍ ആഗ്രഹങ്ങളൊന്നും ബോളിവുഡിലില്ല'-ധോണി വ്യക്തമാക്കി.

Also Read: IPL 2021: ഇന്ത്യന്‍ ടീമിലെത്തിയത് സൂര്യയുടെയും ഇഷാന്റെയും മോശം ഫോമിന് കാരണം! - ഗവാസ്‌കര്‍

3

ധോണിയുടെ ആത്മകഥ എംഎസ് ധോണി ദി അണ്‍റ്റോള്‍ഡ് സ്‌റ്റോറി എന്ന പേരില്‍ സിനിമയാക്കിയിരുന്നു. എന്നാല്‍ അതില്‍ അന്തരിച്ച താരം സുശാന്ത് സിങ് രജപുത്താണ് ധോണിയായി എത്തിയത്. സിനിമയില്‍ അഭിനയിക്കുന്നതിനോട് തനിക്ക് താല്‍പ്പര്യമില്ലെന്ന് നേരത്തെ തന്നെ ധോണി തുറന്ന് പറഞ്ഞിട്ടുള്ളതാണ്. എന്നാല്‍ പരസ്യ ചിത്രങ്ങളില്‍ ധോണി നന്നായി അഭിനയിക്കുന്നുണ്ട്. പെപ്‌സി,ബൂസ്റ്റ്,ടിവിഎസ് തുടങ്ങിയ പല ബ്രാന്റിന്റെയും പരസ്യ ചിത്രത്തില്‍ ധോണി അഭിനയിച്ചിട്ടുണ്ട്. ധോണിയും മകള്‍ സിവയും ചേര്‍ന്ന് ഓറോയോ ബിസ്‌ക്കറ്റിന്റെ പരസ്യത്തിലും അഭിനയിച്ചിരുന്നു.

Also Read: IPL 2021: 'റായിഡു വന്ന ശേഷം അവനാണ് സിഎസ്‌കെയുടെ ഹീറോ'- പ്രശംസിച്ച് ഗൗതം ഗംഭീര്‍

4

അഭിനയത്തിലെ തന്റെ മികവ് എന്താണെന്ന് ഇറങ്ങിയ പരസ്യചിത്രങ്ങളിലൂടെത്തന്നെ ധോണി വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ത്തന്നെ ധോണിക്ക് അഭിനയ രംഗത്തും തിളങ്ങാനുള്ള മികവുണ്ട്. വിരമിച്ച ശേഷവും വലിയ ആരാധക പിന്തുണ ധോണിക്ക് ലഭിക്കുന്നുണ്ട്. അതിനാല്‍ത്തന്നെ ധോണി ബോളിവുഡിലേക്കെത്തിയാല്‍ അതിന് വലിയ സ്വീകാര്യത ലഭിച്ചേക്കും. എന്നാല്‍ തനിക്ക് ഈ മേഖലയില്‍ താല്‍പ്പര്യമില്ലെന്ന നിലപാടാണ് ധോണിയുടേത്.

Also Read: IPL 2021: ഡിആര്‍എസ് ഇനി ധോണി റിവ്യു സിസ്റ്റമല്ല! വിജയിച്ചത് ഒരെണ്ണം മാത്രം

5

യുവരാജ് സിങ്,സച്ചിന്‍ ടെണ്ടുല്‍ക്കര്‍,ഹര്‍ഭജന്‍ സിങ്,എസ് ശ്രീശാന്ത് തുടങ്ങി പല ഇന്ത്യന്‍ താരങ്ങളും സിനിമിയില്‍ ശ്രമം നടത്തിയിട്ടുള്ളവരാണ്. ഹര്‍ഭജന്‍ സിങ് കഴിഞ്ഞിടെ തമിഴ് സിനിമയിലും അഭിനയിച്ചിരുന്നു. എന്നാല്‍ ഇവരുടെയൊന്നും പാതയിലേക്കില്ലെന്നാണ് ധോണിയുടെ നിലപാട്. ധോണിയെ സംബന്ധിച്ച് വിരമിച്ച ശേഷം കൃഷിയിലേക്ക് തിരിയാനാണ് ആഗ്രഹം. അദ്ദേഹത്തിന്റെ ജന്മസ്ഥലമായ റാഞ്ചിയില്‍ ധോണിയുടെ കൃഷിഫാം ഉണ്ട്. ഇവിടെ നിന്ന് ധോണിയുടെ ബ്രാന്റില്‍ പച്ചക്കറികള്‍ വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നുമുണ്ട്.

Also Read: T20 World Cup 2021: ഇന്ത്യന്‍ ടീമിന് പാകിസ്താന്റെ അത്ര കരുത്തില്ല, പരമ്പര കളിക്കാന്‍ ഭയം- അബ്ദുല്‍ റസാഖ്

6

Also Read: IPL 2021: ആ ധോണിയെ നിങ്ങള്‍ ഇനി പ്രതീക്ഷിക്കരുത്! അതു അനീതിയെന്നു ചോപ്ര

നിലവില്‍ വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഉപദേഷ്ടാവ് സ്ഥാനത്തേക്കും ധോണിയെ നിയമിച്ചിട്ടുണ്ട്. ഈ ലോകകപ്പിന് ശേഷം ചെറിയ ഇടവേളയില്‍ രണ്ട് ടി20 ലോകകപ്പ് കൂടി നടക്കാനുള്ളതിനാല്‍ ധോണി ഇന്ത്യന്‍ ടീമിനോടൊപ്പം തുടരണമെന്നാണ് ആരാധക ആഗ്രഹം. എന്നാല്‍ സിഎസ്‌കെയ്‌ക്കൊപ്പം അടുത്ത സീസണിലുമുണ്ടാവുമെന്ന് ധോണി സൂചന നല്‍കിയതിനാല്‍ത്തന്നെ ഇന്ത്യന്‍ ടീമിനൊപ്പം അധികം തുടര്‍ന്നേക്കില്ല. ഈ സീസണിലൂടെ ധോണി ഐപിഎല്‍ അവസാനിപ്പിക്കുമോയെന്നത് കണ്ടറിയണം. നിലവില്‍ പ്ലേ ഓഫ് ഉറപ്പിച്ച സിഎസ്‌കെയെ കിരീടത്തിലേക്കെത്തിക്കാന്‍ ക്യാപ്റ്റന്‍ കൂളിന് സാധിക്കുമോയെന്നതും കാത്തിരുന്ന് കാണാം.

Story first published: Wednesday, October 6, 2021, 14:32 [IST]
Other articles published on Oct 6, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+