
നേര്‍ക്കുനേര്‍ കണക്കില്‍ ഹൈദരാബാദ്
ഇരു ടീമും തമ്മിലുള്ള നേര്‍ക്കുനേര്‍ കണക്കില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് അല്‍പ്പം ആധിപത്യമുണ്ട്. 19 മത്സരത്തില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ 10 തവണയും ജയം ഹൈദരാബാദിനായിരുന്നു. എട്ട് തവണയാണ് ആര്‍സിബി ജയിച്ചത്. ഒരു മത്സരം ഫലം കാണാതെ പോയി. സീസണില്‍ അവസാനമായി നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ഹൈദരാബാദിനെ വീഴ്ത്താന്‍ ആര്‍സിബിക്കായിരുന്നു. നിലവിലെ ഫോം പരിശോധിക്കുമ്പോഴും ആര്‍സിബിക്ക് തന്നെയാണ് മുന്‍തൂക്കം അവകാശപ്പെടാനാവുക.
Also Read: IPL 2021: 'റായിഡു വന്ന ശേഷം അവനാണ് സിഎസ്‌കെയുടെ ഹീറോ'- പ്രശംസിച്ച് ഗൗതം ഗംഭീര്‍

കരുത്തോടെ കോലിപ്പട
ഇത്തവണയോടെ കോലി ആര്‍സിബിയുടെ നായകസ്ഥാനം ഒഴിയുകയാണ് അതിനാല്‍ത്തന്നെ കിരീടത്തോടെ അദ്ദേഹത്തിന് യാത്രയയപ്പ് നല്‍കാമെന്ന പ്രതീക്ഷയിലാണ് സഹതാരങ്ങള്‍. പ്ലേ ഓഫ് ഉറപ്പിച്ച ആര്‍സിബിയുടെ താരങ്ങളെല്ലാം മികച്ച ഫോമിലാണ്. ദേവ്ദത്ത് പടിക്കലും വിരാട് കോലിയും മികച്ച തുടക്കം നല്‍കുമ്പോള്‍ അതിനെ മുതലാക്കാന്‍ ഗ്ലെന്‍ മാക്‌സ് വെല്ലിനാവുന്നുണ്ട്. ഹാട്രിക് അര്‍ധ സെഞ്ച്വറി നേടിയ മാക്‌സ് വെല്‍ മിന്നും ഫോമില്‍ തുടരുന്നത് ടീമിന് പ്രതീക്ഷ നല്‍കുന്നു.
Also Read: IPL 2021: ഡിആര്‍എസ് ഇനി ധോണി റിവ്യു സിസ്റ്റമല്ല! വിജയിച്ചത് ഒരെണ്ണം മാത്രം

എബി ഡിവില്ലിയേഴ്‌സിന് വിശ്വരൂപം കാട്ടാന്‍ രണ്ടാം പാദത്തിലായിട്ടില്ല. പ്ലേ ഓഫ് ഉറപ്പിച്ചതിനാല്‍ സമ്മര്‍ദ്ദമില്ലാതെയാവും ആര്‍സിബി താരങ്ങള്‍ ഇറങ്ങുക. ഡിവില്ലിയേഴ്‌സിന് മികച്ച ഫോമിലേക്കെത്താനുള്ള സുവര്‍ണ്ണാവസരം കൂടിയാണിത്. മധ്യനിരയില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ സാധിക്കേണ്ടതായുണ്ട്. ബൗളിങ് നിരയും ശക്തം. മുഹമ്മദ് സിറാജ് സ്ഥിരതയോടെ മികവ് കാട്ടുമ്പോള്‍ ഹര്‍ഷല്‍ പട്ടേല്‍ വിക്കറ്റ് വീഴ്ത്താനും മടികാട്ടുന്നില്ല. ഇന്ത്യ ടി20 ലോകകപ്പ് ടീമില്‍ നിന്ന് തഴഞ്ഞതിന്റെ കലിപ്പ് തീര്‍ത്ത് പന്തെറിയുന്ന ചഹാല്‍ മിന്നും ഫോമിലാണ്. മധ്യ ഓവറുകളില്‍ ചഹാല്‍ വിക്കറ്റ് വീഴ്ത്തുന്നതും റണ്ണൊഴുക്ക് തടയുന്നതും ആര്‍സിബിയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നു.

ബാറ്റിങ്ങില്‍ പഴിച്ച് ഹൈദരാബാദ്
ബാറ്റിങ് നിരയുടെ മോശം പ്രകടനമാണ് ഹൈദരാബാദിന് തിരിച്ചടിയായിരിക്കുന്നത്. ജേസന്‍ റോയി,വൃദ്ധിമാന്‍ സാഹ,കെയ്ന്‍ വില്യംസണ്‍ എന്നിവര്‍ക്കൊന്നും ഫോമില്ല. മികച്ച തുടക്കം ലഭിക്കുന്നില്ല എന്നതാണ് പ്രധാന പ്രശ്‌നം. മധ്യനിരയില്‍ യുവതാരങ്ങള്‍ക്കും കാര്യമായൊന്നും ചെയ്യാനാവുന്നില്ല.പ്രിയം ഗാര്‍ഗ്,അഭിഷേക് ശര്‍മ,അബ്ദുല്‍ സമദ് എന്നിവരെല്ലാം പ്രതിഭകളാണെങ്കിലും മാച്ച് വിന്നര്‍മാരാവാന്‍ സാധിക്കുന്നില്ല.
Also Read: IPL 2021: രാജസ്ഥാന്‍ X മുംബൈ, ആര് ജയിക്കും? ആര് താരമാവും? ബ്രയാന്‍ ലാറയുടെ പ്രവചനം

എന്നാല്‍ ബൗളിങ് നിര ആരെയും വിറപ്പിക്കുന്നതാണ്. ഭുവനേശ്വര്‍ കുമാര്‍,സന്ദീപ് ശര്‍മ,ഖലീല്‍ അഹ്മദ്,സിദ്ധാര്‍ത്ഥ് കൗള്‍,ജേസന്‍ ഹോള്‍ഡര്‍ തുടങ്ങിയ സൂപ്പര്‍ ബൗളര്‍മാര്‍ ടീമിലുണ്ട്. റാഷിദ് ഖാന്റെ സ്പിന്‍ മികവുകൂടി ചേരുമ്പോള്‍ ഏത് വമ്പന്മാരും വിറക്കും. എന്നാല്‍ ബൗളര്‍മാര്‍ നല്‍കുന്ന ആധിപത്യം ബാറ്റിങ്ങില്‍ പുലര്‍ത്താന്‍ ടീമിനാകുന്നില്ല. ആര്‍സിബിക്കെതിരേ ടീമില്‍ നിന്ന് അത്ഭുതം പ്രതീക്ഷിക്കാനാവില്ല. എങ്കിലും മികച്ച പോരാട്ടം കാഴ്ചവെക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നു.
Also Read: IPL 2021: ആ ധോണിയെ നിങ്ങള്‍ ഇനി പ്രതീക്ഷിക്കരുത്! അതു അനീതിയെന്നു ചോപ്ര

സാധ്യതാ 11
ആര്‍സിബി- വിരാട് കോലി, ദേവ്ദത്ത് പടിക്കല്‍, ശ്രീകാര്‍ ഭരത്, ഗ്ലെന്‍ മാക്‌സ് വെല്‍, എബി ഡിവില്ലിയേഴ്‌സ, ഡാനിയല്‍ ക്രിസ്റ്റ്യന്‍, ടിം ഡേവിഡ്, ജോര്‍ജ് ഗാര്‍ട്ടന്‍, ഷഹബാസ് അഹ്മദ്, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, യുസ്‌വേന്ദ്ര ചഹാല്‍
ഹൈദരാബാദ്- ജേസന്‍ ഹോള്‍ഡര്‍, വൃദ്ധിമാന്‍ സാഹ, കെയ്ന്‍ വില്യംസണ്‍, പ്രിയം ഗാര്‍ഗ്, അഭിഷേക് ശര്‍മ, അബ്ദുല്‍ സമദ്, ജേസന്‍ ഹോള്‍ഡര്‍, റാഷിദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക്ക്, സിദ്ധാര്‍ത്ഥ് കൗള്‍.


Click it and Unblock the Notifications