For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: രാജസ്ഥാന്‍ X മുംബൈ, ആര് ജയിക്കും? ആര് താരമാവും? ബ്രയാന്‍ ലാറയുടെ പ്രവചനം

ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്നത് ജീവന്‍ മരണ പോരാട്ടം. പ്ലേ ഓഫ് ഉറപ്പിക്കാന്‍ മുംബൈ ഇന്ത്യന്‍സിനും രാജസ്ഥാനും ജയം അനിവാര്യമായിരിക്കുന്ന സാഹചര്യത്തിലാണ് ഇരു ടീമും നേര്‍ക്കുനേര്‍ എത്തുന്നത്. 12 മത്സരത്തില്‍ നിന്ന് 10 പോയിന്റുള്ള രാജസ്ഥാന്‍ ആറാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ തുല്യ പോയിന്റുള്ള മുംബൈ ഇന്ത്യന്‍സ് ഏഴാം സ്ഥാനത്താണ്. ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ ജയിച്ചാല്‍ മാത്രമെ ഇരു ടീമിനും പ്ലേ ഓഫ് സാധ്യതയുള്ള. അതിനാല്‍ത്തന്നെ ഇന്നത്തെ മത്സരത്തിന് പ്രാധാന്യമേറെ.

1

ഏത് പ്രതിസന്ധി ഘട്ടത്തില്‍ നിന്നും തിരിച്ചുവരാന്‍ കെല്‍പ്പുള്ള നിരയാണ് മുംബൈയുടേത്. മുംബൈ പ്ലേ ഓഫിലേക്കെത്തിയാല്‍ ഏത് ടീമിനും അത് ഭീഷണി തന്നെയാണ്. ഹാട്രിക് കിരീടം തേടിയിറങ്ങുന്ന മുംബൈക്ക് മികച്ച താരനിരയുണ്ടെങ്കിലും ഫോമാണ് പ്രശ്‌നം. സഞ്ജു സാംസണിന്റെ കീഴിലിറങ്ങുന്ന രാജസ്ഥാന്‍ അവസാന മത്സരത്തില്‍ സിഎസ്‌കെയെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് വരവ്.

Also Read: IPL 2021: എല്ലാ കണ്ണുകളും മുംബൈ ഇന്ത്യന്‍സിലേക്ക്, രാജസ്ഥാനും ജയം അനിവാര്യം, തീ പാറും പോരാട്ടം

2

നിര്‍ണ്ണായക മത്സരത്തില്‍ ആര് ജയിക്കുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. തോല്‍ക്കുന്ന ടീമിന് പ്ലേ ഓഫ് നഷ്ടമാകുമെന്നതിനാല്‍ എന്തുവിലകൊടുത്തും ജയിക്കാനാവും ഇരു കൂട്ടരും ശ്രമിക്കുക. ഇപ്പോഴിതാ ആരാവും ജയിക്കുകയെന്നത് സംബന്ധിച്ച് തന്റെ പ്രവചനം വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ വെസ്റ്റ് ഇന്‍ഡീസ് താരവും അവതാരകനുമായ ബ്രയാന്‍ ലാറ. ഹാട്രിക് കിരീടം തേടി ഇറങ്ങിയ മുംബൈക്കാണ് വിജയ സാധ്യതയെന്നാണ് ബ്രയാന്‍ ലാറ വിലയിരുത്തിയത്.

Also Read: IPL 2021: ചഹാലിനെ ഇന്ത്യക്ക് മാറ്റിനിര്‍ത്താനാവില്ല, ടി20 ലോകകപ്പ് ടീമില്‍ വേണം, മൂന്ന് കാരണങ്ങളിതാ

3

'മുംബൈക്ക് ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും ജയിച്ചാല്‍ മാത്രമെ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനാവു. ഷാര്‍ജയില്‍ മികച്ച ഇക്കോണമിയാണ് മുംബൈ ബൗളര്‍മാര്‍ക്കുള്ളത്. അതിനാല്‍ത്തന്നെ ബാറ്റ്‌സ്മാന്റെ ഉറക്കം കെടുത്താന്‍ അവര്‍ക്കാവും. മുംബൈ ഇന്ത്യന്‍സ് ജയിക്കുമെന്ന് പറയാനുള്ള കാരണം അവരുടെ ബൗളിങ്ങാണ്. ജസ്പ്രീത് ബുംറയും സംഘവും ഷാര്‍ജയില്‍ മികച്ച പ്രകടനം നടത്താന്‍ കെല്‍പ്പുള്ളവരാണ്.ബുംറയാവും കളിയിലെ താരം'-ലാറ പറഞ്ഞു.

Also Read: IPL 2021: അശ്വിന്‍ ടി20 കളിക്കുമ്പോള്‍ വിക്കറ്റല്ല നോക്കുന്നത്, ഇക്കോണമിയാണ്- സഞ്ജയ് മഞ്ജരേക്കര്‍

4

എന്നാല്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ ഇന്ത്യയുടെ കളിക്കണക്കുകള്‍ അത്ര മികച്ചതല്ല. നേര്‍ക്കുനേര്‍ കണക്കില്‍ നേരിയ മുന്‍തൂക്കം മാത്രമാണ് മുംബൈക്ക് അവകാശപ്പെടാനാവുന്നത്. കൂടാതെ അവസാനം കളിച്ച ഏഴ് മത്സരത്തില്‍ അഞ്ച് തവണയും ജയം രാജസ്ഥാന്‍ റോയല്‍സിനായും. സഞ്ജു സാംസണ് മുംബൈക്കെതിരേ മികച്ച ബാറ്റിങ് റെക്കോഡുമുണ്ട്. ശിവം ദുബെ മധ്യനിരയിലേക്ക് എത്തിയതോടെ ടീമിന്റെ ആത്മവിശ്വാസം ഉയര്‍ന്നിട്ടുണ്ട്.

Also Read: IPL 2021: ഇതു സംഭവിച്ചാല്‍ ധോണി അടുത്ത സീസണിലും കളിക്കും! പ്രവചിച്ച് സ്റ്റെയ്ന്‍

5

മുംബൈ ഇന്ത്യന്‍സിനെ സംബന്ധിച്ച് ബാറ്റിങ്ങാണ് തലവേദന. രോഹിത് ശര്‍മ,ക്വിന്റന്‍ ഡീകോക്ക്,സൂര്യകുമാര്‍ യാദവ്,ഹര്‍ദിക് പാണ്ഡ്യ,കീറോണ്‍ പൊള്ളാര്‍ഡ് എന്നിവര്‍ക്കൊന്നും ബാറ്റിങ്ങില്‍ മികവ് കാട്ടാനാവുന്നില്ല. എന്നാല്‍ ഏത് സമയത്തും ഫോമിലേക്കുയരാന്‍ കെല്‍പ്പുള്ള നിരയാണ് മുംബൈയുടേത്. കൂടാതെ ഭാഗ്യം വളരെയധികമുള്ള ടീമാണ് മുംബൈ. അഞ്ച് തവണ കീരീടം നേടിയിട്ടുള്ള മുംബൈ ഇന്ത്യന്‍സ് ശക്തമായി തിരിച്ചെത്തിയാല്‍ തടുത്തിടാന്‍ രാജസ്ഥാന്‍ പ്രയാസപ്പെടും.

Also Read: IPL 2021: ഗ്യാലറിയിരുന്ന് കളി കണ്ട് വാര്‍ണര്‍, എന്തിനാണ് ഈ ക്രൂരതയെന്ന് ആരാധകര്‍

6

രാജസ്ഥാനെ തോല്‍പ്പിക്കുകയും അവസാന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയും പരാജയപ്പെടുത്തിയാല്‍ 14 പോയിന്റാവും മുംബൈക്ക് പരമാവധി ലഭിക്കുക. അടുത്ത മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ രാജസ്ഥാന്‍ റോയല്‍സ് തോല്‍പ്പിച്ചാല്‍ മാത്രമെ മുംബൈക്ക് പ്ലേ ഓഫ് പ്രതീക്ഷയുള്ളു. കെകെആര്‍ രാജസ്ഥാനെ തോല്‍പ്പിച്ചാല്‍ നാലാം സ്ഥാനക്കാരായി കെകെആര്‍ പ്ലേ ഓഫ് കളിക്കും.

Also Read: IPL 2021: പഴയ വിദ്യാര്‍ഥി ഇപ്പോള്‍ ടീച്ചറേക്കാള്‍ മിടുക്കന്‍! ധോണി- റിഷഭ് പോരിനെക്കുറിച്ച് വീരു

7

Also Read: IPL 2021: 'ദേവ്ദത്തിന്റെ ക്യാപ്റ്റന്‍സി നമ്മള്‍ കണ്ടിട്ടില്ല', ആര്‍സിബിക്ക് അടുത്ത നായകനാക്കാമെന്ന് ആകാശ്

രോഹിത് ശര്‍മ എന്ന നായകന്‍ വളരെ ഭാഗ്യമുള്ളയാളാണ്. പല തവണയും ഐപിഎല്ലില്‍ അത്ഭുതം കാട്ടാന്‍ രോഹിത്തിനും സംഘത്തിനുമായിട്ടുണ്ട്. അതിനാല്‍ത്തന്നെ ഇത്തവണയും അത്തരമൊരു അത്ഭുത തിരിച്ചുവരവ് തന്നെയാണ് മുംബൈ ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Story first published: Tuesday, October 5, 2021, 15:41 [IST]
Other articles published on Oct 5, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+