For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഇതു അവസാന സീസണ്‍ അല്ല! വിടവാങ്ങല്‍ പ്ലാനിനെക്കുറിച്ച് ധോണി

ചെപ്പോക്കില്‍ അവസാന മല്‍സരം കളിക്കാന്‍ ആഗ്രഹം

ഐപിഎല്ലിന്റെ ഈ സീസണിനു ശേഷം വിരമിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന സൂചന നല്‍കിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റനും ഇതിഹാസ താരവുമായ എംഎസ് ധോണി. 40 കാരനായ ധോണി ഈ സീസണിനു ശേഷം കളി മതിയാക്കിയേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. പക്ഷെ അടുത്ത സീസണിലും തന്നെ പ്രതീക്ഷിക്കാമെന്ന സൂചനയാണ് അദ്ദഹം ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.

MS Dhoni Confirms he Will Not Retire After IPL 2021, Hopes to Play Farewell Match in Chennai

കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 15നായിരുന്നു തീര്‍ത്തും അപ്രതീക്ഷിതമായി ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. പക്ഷെ ഐപിഎല്ലില്‍ തുടര്‍ന്നും കളിക്കാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. ഈ സീസണില്‍ ധോണിക്കു കീഴില്‍ സിഎസ്‌കെ തകര്‍പ്പന്‍ പ്രകടനമാണ് നടത്തുന്നത്. ഇതിനകം അവര്‍ പ്ലേഓഫിലേക്കു യോഗ്യത നേടുകയും ചെയ്തിട്ടുണ്ട്.

 വിടവാങ്ങല്‍ മല്‍സരം

വിടവാങ്ങല്‍ മല്‍സരം

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഹോംഗ്രൗണ്ടായ ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ വിടവാങ്ങല്‍ മല്‍സരം കളിക്കാനാണ് ആഗ്രഹിക്കുന്നതെന്നാണ് ധോണി വെളിപ്പെടുത്തിയിരിക്കുന്നത്. സിഎസ്‌കെ വിര്‍ച്വലായി സംഘടിപ്പിച്ച ലൈവില്‍ ആരാധകരുമായി സംസാരിക്കവെയാണ് അദ്ദേഹം മനസ്സ് തുറന്നത്.
എനിക്കു യാത്രയയപ്പ് നല്‍കാന്‍ നിങ്ങള്‍ക്കു ഇനിയും അവസരം ലഭിക്കും. ഞാന്‍ അവസാനത്തെ മല്‍സരം കളിക്കുന്ന ചെന്നൈയില്‍ നിങ്ങള്‍ക്കും എത്താന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്നു. എല്ലാ ആരാധകരെയും എനിക്കു ഇവിടെ വച്ച് കാണാന്‍ കഴിയുമെന്നും ധോണി പറഞ്ഞു. ഭാവിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഈ വാക്കുകള്‍ ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. അടുത്ത സീസണിലും താന്‍ ഉണ്ടാവുമെന്ന ധോണിയുടെ വെളിപ്പെടുത്തല്‍ വളരെ വേഗത്തില്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയും ചെയ്തു.

 മോശം ഫോമില്‍

മോശം ഫോമില്‍

ക്യാപ്റ്റന്‍സിയിലും വിക്കറ്റ് കീപ്പിങിലും ധോണിക്കു ഇപ്പോഴും ഒരു മാറ്റവുമില്ലെങ്കിലും ബാറ്റിങില്‍ ഇപ്പോള്‍ അദ്ദേഹം പഴയ ധോണിയല്ല. ക്രീസിലെത്തിയാല്‍ റണ്ണെടുക്കാന്‍ പാടുപെടുന്ന ധോണി ആരാധകരെ തീര്‍ത്തും നിരാശപ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ സീസണിലായിരുന്നു തകര്‍ച്ചയുടെ തുടക്കം. ഈ സീസണില്‍ ഇത് കൂടുതല്‍ ദയനീയമായി മാറുകയും ചെയ്തിരിക്കുകയാണ്.
13 മല്‍സരങ്ങളില്‍ ഒമ്പത് ഇന്നിങ്‌സുകളിലാണ് ധോണി ഇവണ ബാറ്റ് ചെയ്തത്. ഇവയില്‍ 100 റണ്‍സ് പോലും അദ്ദേഹം കടന്നിട്ടില്ല. 14 ശരാശരിയില്‍ 100നുമ താഴെ സ്‌ട്രൈക്ക് റേറ്റില്‍ 84 റണ്‍സ് മാത്രമേ ധോണിയുടെ അക്കൗണ്ടിലുള്ളൂ. ചെന്നൈ നിരയില്‍ 100ന് താഴെ സ്‌ട്രൈക്ക് റേറ്റുള്ള ഏക താരവും അദ്ദേഹമാണ്. യുഎഇയില്‍ നടന്ന കഴിഞ്ഞ സീസണിലാണ് ധോണി ബാറ്റിങ് മറന്നു തുടങ്ങിയത്. സിഎസ്‌കെ ചരിത്രത്തില്‍ ആദ്യമായി പ്ലേഓഫ് കാണാതെ പുറത്തായ സീസണില്‍ അദ്ദേഹത്തിനു 14 മല്‍സരങ്ങളില്‍ നിന്നും 200 റണ്‍സെടുക്കാനേ കഴിഞ്ഞിരുന്നുള്ളൂ.

 ചെന്നൈ നാലാം കിരീടത്തിലേക്ക്

ചെന്നൈ നാലാം കിരീടത്തിലേക്ക്

ധോണി ബാറ്റിങില്‍ പതറുകയാണെങ്കിലും ചെന്നൈ സൂപ്പര്‍ കിങ്‌സ് ഈ സീസണില്‍ ഉജ്ജ്വല ഫോമിലാണ്. കഴിഞ്ഞ തവണ പ്ലേഓഫിലെത്താതെ പുറത്തായതിന്റെ പേരില്‍ പഴി കേട്ട സിഎസ്‌കെ ആരാധകരെ മനംനിറയ്ക്കുന്ന കളിയാണ് തുടക്കം മുതല്‍ പുറത്തെടുത്തത്. സീസണില്‍ ഏറ്റവുമാദ്യം പ്ലേഓഫിലെത്തിയതും ചെന്നൈയായിരുന്നു.
സീസണില്‍ ഇനിയൊരു മല്‍സരം ബാക്കിനില്‍ക്കെ 13 മല്‍സരങ്ങളില്‍ നിന്നും 18 പോയിന്റോടെ ചെന്നൈ രണ്ടാംസ്ഥാനത്തുണ്ട്. ഒമ്പതു മല്‍സരങ്ങളില്‍ ജയിച്ച ധോണിപ്പട നാലെണ്ണത്തിലാണ് പരാജയപ്പെട്ടത്. ഏഴിനു കെഎല്‍ രാഹുല്‍ നയിക്കുന്ന പഞ്ചാബ് കിങ്‌സിനെതിരേയാണ് ചെന്നൈയുടെ അവസാനത്തെ ലീഗ് മല്‍സരം.
നാലാം കിരീടമെന്ന സ്വപ്‌നം ഇത്തവണ യാഥാര്‍ഥ്യമാക്കാനാവുമെന്ന പ്രതീക്ഷയിലാണ് ചെന്നൈ. 2018ലായിരുന്നു അവരുടെ അവസാനത്തെ കിരീടവിജയം.

2019ലെ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനോടു പൊരുതി തോല്‍ക്കുകയായിരുന്നു. ഒരു റണ്‍സിന്റെ നാടകീയ വിജയത്തോടെയായിരുന്നു മുംബൈ തങ്ങളുടെ നാലാം കിരീടം കൈക്കലാക്കിയത്.

ചെന്നൈയുടെ സ്വന്തം 'തല'

ചെന്നൈയുടെ സ്വന്തം 'തല'

2008ലെ പ്രഥമ സീസണ്‍ മുതല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മഞ്ഞ ജഴ്‌സിയില്‍ എംഎസ് ധോണിയുണ്ട്. ക്യാപ്റ്റനായി തുടങ്ങിയ അദ്ദേഹം ഇപ്പോള്‍ സിഎസ്‌കെ ആരാധകരുടെ പ്രിയപ്പെട്ട 'തല'യാണ്. രണ്ടു സീസണുകളില്‍ സിഎസ്‌കെ ഐപിഎല്ലില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ടപ്പോള്‍ മാത്രമേ ധോണി മറ്റൊരു ഫ്രാഞ്ചൈസിക്കായി കളിച്ചിട്ടുള്ളൂ. റൈസിങ് പൂനെ സൂപ്പര്‍ജയന്റ്‌സിനു വേണ്ടിയായിരുന്നു ഇത്. 2018ല്‍ സിഎസ്‌കെ ഐപിഎല്ലിലേക്കു മടങ്ങിയെത്തിയപ്പോള്‍ ധോണിയെ നായകസ്ഥാനത്തേക്കു സിഎസ്‌കെ തിരികെ കൊണ്ടുവരികയും ചെയ്തു. കിരീട വിജയത്തോടെയായിരുന്നു ടൂര്‍ണമെന്റിലേക്കുള്ള തിരിച്ചുവരവ് ധോണിയും സംഘവും ആഘോഷിച്ചത്.

Story first published: Tuesday, October 5, 2021, 23:34 [IST]
Other articles published on Oct 5, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+