IPL 2021: 'തിരിച്ചുവരവിന് സഹായിച്ചത് ഈ മൂന്ന് പേരുടെ ഉപദേശം', തുറന്ന് പറഞ്ഞ് ഇഷാന്‍ കിഷന്‍
ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കിയിരിക്കുകയാണ്. നിര്‍ണ്ണായക മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ തകര്‍പ്പന്‍ ജയം നേടിയാണ് നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിന്റെ തിരിച്ചുവരവ്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സ് എന്ന നിലയിലേക്കൊതുങ്ങിയപ്പോള്‍ മറുപടിക്കിറങ്ങിയ മുംബൈ 8.2 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു.

നാല് വിക്കറ്റ് വീഴ്ത്തിയ നതാന്‍ കൂല്‍ട്ടര്‍നെയ്‌ലും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജിമ്മി നിഷാമും രണ്ട് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയും ചേര്‍ന്നാണ് രാജസ്ഥാനെ പിടിച്ചുകെട്ടിയത്. മറുപടിക്കിറങ്ങിയ മുംബൈ തുടക്കം മുതല്‍ ആഞ്ഞടിച്ചു. ഇഷാന്‍ കിഷന്‍ 25 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 50* റണ്‍സ് നേടി മുംബൈയെ അതിവേഗം വിജയത്തിലേക്കെത്തിച്ചു. നായകന്‍ രോഹിത് ശര്‍മ 13 പന്തില്‍ 22 റണ്‍സും സൂര്യകുമാര്‍ യാദവ് എട്ട് പന്തില്‍ 13 റണ്‍സും നേടി. ഹര്‍ദിക് പാണ്ഡ്യ (5*) പുറത്താവാതെ നിന്നു.
Also Read: IPL 2021: ഡിആര്‍എസ് ഇനി ധോണി റിവ്യു സിസ്റ്റമല്ല! വിജയിച്ചത് ഒരെണ്ണം മാത്രം

മത്സരത്തില്‍ ശ്രദ്ധേയമായത് ഇഷാന്‍ കിഷന്റെ ബാറ്റിങ്ങാണ്. മോശം ഫോമിനെത്തുടര്‍ന്ന് പ്ലേയിങ് 11 പോലും പുറത്താക്കപ്പെട്ട ഇഷാന്‍ ക്വിന്റന്‍ ഡീകോക്കിന് പകരം വിക്കറ്റ് കീപ്പറായെത്തിയത് ഏവരെയും അത്ഭുതപ്പെടുത്തി. എന്നാല്‍ ഈ തീരുമാനം ശരിവെച്ച് ശ്രദ്ധേയ തിരിച്ചുവരവാണ് ഇഷാന്‍ നടത്തിയത്. നേരിട്ട ആദ്യ ആറ് പന്തില്‍ ഒരു റണ്‍സ് പോലും നേടാതിരുന്ന ഇഷാന്‍ പിന്നീടങ്ങോട്ട് കത്തിക്കയറുകയായിരുന്നു. ഒടുവില്‍ സിക്‌സറിലൂടെ അര്‍ധ സെഞ്ച്വറിയും പൂര്‍ത്തിയാക്കി.

ഇപ്പോഴിതാ തിരിച്ചുവരവിന് സഹായിച്ചതെന്താണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇഷാന്‍ കിഷന്‍. വിരാട് കോലി,ഹര്‍ദിക് പാണ്ഡ്യ,കീറോണ്‍ പൊള്ളാര്‍ഡ് എന്നിവര്‍ നല്‍കിയ ഉപദേശങ്ങളാണ് തിരിച്ചുവരവിന് സഹായിച്ചതെന്നാണ് ഇഷാന്‍ പറഞ്ഞത്. 'ഓപ്പണിങ്ങിലേക്ക് തിരിച്ചെത്താനും റണ്‍സ് നേടി ടീമിനെ അതിവേഗത്തില്‍ വിജയത്തിലേക്കെത്തിക്കാനും സാധിച്ചതില്‍ സന്തോഷം. ഇത്തരമൊരു നിര്‍ണ്ണായക മത്സരത്തില്‍ തിളങ്ങാനായത് മനോഹരമായ അനുഭവമാണ്.
Also Read: IPL 2021: ആ ധോണിയെ നിങ്ങള്‍ ഇനി പ്രതീക്ഷിക്കരുത്! അതു അനീതിയെന്നു ചോപ്ര

ഒരു കായിക താരത്തിന്റെ കരിയറില്‍ ഉയര്‍ച്ചയും താര്‍ച്ചയും സ്വാഭാവികമാണെന്ന് വിശ്വസിക്കുന്നത്. ഞാനും മികച്ച ഫോമിലല്ലായിരുന്നു. ഞങ്ങളുടെ ഒട്ടുമിക്ക താരങ്ങളും മുന്‍ സീസണിലെപ്പോലെ ഇത്തവണ റണ്‍സ് നേടിയിട്ടില്ല. മികച്ച സപ്പോര്‍ട്ടിങ് സ്റ്റാഫുകളാണ് ഞങ്ങള്‍ക്കുള്ളത്. നായകന്‍ രോഹിത് ശര്‍മയും മികച്ച പിന്തുണയാണ് നല്‍കിയത്.വിരാട് ഭായ്,ഹര്‍ദിക് ഭായ്,പൊള്ളാര്‍ഡ് എന്നിവരെല്ലാം വളരെയധികം പിന്തുണ നല്‍കി.
Also Read: T20 World Cup 2021: നിലവിലെ ഫോം പ്രശ്‌നം, ഹര്‍ദിക് പാണ്ഡ്യക്ക് പകരം ശര്‍ദുല്‍ ഠാക്കൂര്‍ വേണോ?

കെപിയോട് (കീറോണ്‍ പൊള്ളാര്‍ഡ്) സംസാരിച്ചപ്പോള്‍ ലളിതമായി കാര്യങ്ങളെ കൈകാര്യം ചെയ്യാനാണ് പറഞ്ഞത്. നീ ചെയ്തിരുന്നത് തന്നെ ചെയ്യാനും കഴിഞ്ഞ സീസണിലെ ബാറ്റിങ്ങിന്റെ വീഡിയോകള്‍ കാണാനും ഉപദേശിച്ചു. ഞാന്‍ എന്റെ ചില ബാറ്റിങ്ങിന്റെ വീഡിയോകള്‍ കണ്ടപ്പോള്‍ അത് എനിക്ക് വലിയ ആത്മവിശ്വാസം നല്‍കി'-ഇഷാന്‍ പറഞ്ഞു.
Also Read: IPL 2021: 'ധോണി മാത്രമല്ല, എല്ലാവരും ബാറ്റ് ചെയ്യാന്‍ പ്രയാസപ്പെട്ടു', നായകന് പിന്തുണയുമായി ഫ്‌ളമിങ്

Also Read: 'കോലിയേയും രോഹിത്തിനെയും നേരത്തെ പുറത്താക്കൂ', ലോകകപ്പില്‍ പാക് നിരക്ക് ഉപദേശവുമായി ഗുല്‍
ടോസ് അനുകൂലമായതും ആദ്യം ഫീല്‍ഡ് ചെയ്യാന്‍ സാധിച്ചതും അനുകൂല ഘടകമായെന്നും ഇഷാന്‍ പറഞ്ഞു. 'ആദ്യം ഫീല്‍ഡ് ചെയ്തത് നന്നായി. കാരണം പിച്ചിന്റെ സ്വഭാവം മനസിലാക്കാനായി.ആദ്യ ഇന്നിങ്‌സ് കണ്ടതോടെ പന്ത് പ്രതീക്ഷിച്ച വേഗത്തില്‍ എത്തുന്നില്ലെന്ന് മനസിലായി. കൂടാതെ ബൗണ്‍സുമില്ല. അതിനാല്‍ത്തന്നെ പദ്ധതി മെനയാനും അത് മനോഹരമായി നടപ്പിലാക്കാന്‍ ബാറ്റ്‌സ്മാനുമായി. അടുത്ത മത്സരത്തിലേക്ക് ഞങ്ങള്‍ തയ്യാറെടുക്കുകയാണ്. ഇന്നത്തെ അതേ ഉന്മേഷത്തോടെ കളിക്കാനാണ് ആഗ്രഹിക്കുന്നത്. ഇതേ പ്രകടനം അടുത്ത മത്സരത്തിലും ചെയ്യാമെന്നാണ് ചിന്തിക്കുന്നത്'-ഇഷാന്‍ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications