
രാഷ്ട്രീയമായ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഇരു ടീമും തമ്മില്‍ ഏറെ നാളുകളായി മത്സരങ്ങളൊന്നും കളിച്ചിരുന്നില്ല. നിലവില്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇരു ടീമും നേര്‍ക്കുനേര്‍ എത്തുന്നത്. ഈ മാസം 24നാണ് ഇന്ത്യ-പാകിസ്താന്‍ മത്സരം. ലോകകപ്പിലെ ഇരു ടീമിന്റെയും ആദ്യത്തെ മത്സരവും ഇതുതന്നെയാണ്. അതിനാല്‍ത്തന്നെ ജയത്തോടെ തുടങ്ങാനുറച്ചാവും ഇരു ടീമും ഇറങ്ങുക. ഇതുവരെ ഇന്ത്യയെ ലോകകപ്പ് മത്സരങ്ങളില്‍ തോല്‍പ്പിക്കാന്‍ സാധിക്കാത്ത ടീമെന്ന ചീത്തപ്പേര് മാറ്റാനാവുമോയെന്നാണ് പാകിസ്താന്‍ ഇത്തവണ ശ്രമിക്കുന്നത്.
Also Read: IPL 2021: ഇതു സംഭവിച്ചാല്‍ ധോണി അടുത്ത സീസണിലും കളിക്കും! പ്രവചിച്ച് സ്റ്റെയ്ന്‍

വലിയ താരനിരയുള്ള ഇന്ത്യയെ തോല്‍പ്പിക്കുക പാകിസ്താന് പ്രയാസം തന്നെയാവും. ഇപ്പോഴിതാ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍ പാകിസ്താന്‍ ചെയ്യേണ്ടതെന്താണെന്ന് ഉപദേശിച്ചിരിക്കുകയാണ് പാകിസ്താന്‍ മുന്‍ സൂപ്പര്‍ പേസര്‍ ഉമ്മര്‍ ഗുല്‍. നായകന്‍ വിരാട് കോലിയേയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയേയും നേരത്തെ പുറത്താക്കിയാല്‍ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാമെന്നാണ് ഉമ്മര്‍ ഗുല്‍ പറഞ്ഞത്.
Also Read: IPL 2021: ഗ്യാലറിയിരുന്ന് കളി കണ്ട് വാര്‍ണര്‍, എന്തിനാണ് ഈ ക്രൂരതയെന്ന് ആരാധകര്‍

'ഇന്ത്യ വളരെ കഠിനമായി അധ്വാനിക്കുന്ന ടീമാണ്. വളരെ ശക്തമായ താരനിരയാണ് അവരുടേത്. ഐപിഎല്ലിലൂടെ നിരവധി താരങ്ങളെ അവര്‍ക്ക് ലഭിച്ചിട്ടുണ്ട്. അവരുടെ ബാറ്റിങ് പരിശോധിക്കുമ്പോള്‍ രോഹിത് ശര്‍മയും വിരാട് കോലിയുമാണ് പ്രധാന ബാറ്റ്‌സ്മാന്‍മാരെന്ന് വ്യക്തമാകും. ഇന്ത്യയുടെ ടോപ് ഓഡറിന്റെ ഭാഗമാണവര്‍. ഇവരെ പുറത്താക്കിയാല്‍ അവര്‍ സമ്മര്‍ദ്ദത്തിലാവും. പവര്‍പ്ലേയില്‍ പാകിസ്താന് ഇന്ത്യയുടെ 2-3 ടോപ് ഓഡര്‍ ബാറ്റ്‌സ്മാന്‍മാരെ വീഴ്ത്താനായാല്‍ പിന്നീടുള്ള ബാറ്റ്‌സ്മാന്‍മാര്‍ക്ക് കാര്യങ്ങള്‍ പ്രയാസമാവും'-ഉമ്മര്‍ ഗുല്‍ പറഞ്ഞു.
Also Read: IPL 2021: പഴയ വിദ്യാര്‍ഥി ഇപ്പോള്‍ ടീച്ചറേക്കാള്‍ മിടുക്കന്‍! ധോണി- റിഷഭ് പോരിനെക്കുറിച്ച് വീരു

ഇതുവരെ 12 തവണ ലോകകപ്പില്‍ ഇരു ടീമും ഏറ്റുമുട്ടിയിട്ടുണ്ട്. ഏകദിന ലോകകപ്പില്‍ ഏഴ് ജയവും ടി20 ലോകകപ്പില്‍ അഞ്ച് ജയവുമാണ് നേടിയത്. 2007ല്‍ ഇന്ത്യ പ്രഥമ ടി20 ലോകകപ്പ് കിരീടം നേടിയത് പാകിസ്താനെ തോല്‍പ്പിച്ചാണ്. 2017ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ തോല്‍പ്പിച്ച് കിരീടം നേടാന്‍ പാകിസ്താനായിരുന്നു. ബാബര്‍ അസാമിന്റെ ക്യാപ്റ്റന്‍സിയിലുള്ള പുതിയ പാക് നിര ഇന്ത്യക്ക് വലിയ വെല്ലുവിളി ഉയര്‍ത്താന്‍ കെല്‍പ്പുള്ളവരാണ്. അതിനാല്‍ത്തന്നെ കോലിപ്പടയക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല.

യുഎഇയില്‍ ഇന്ത്യ ഐപിഎല്‍ കളിച്ചുള്ള പരിചയസമ്പത്തില്‍ എത്തുമ്പോള്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ യുഎഇയില്‍ കളിച്ചുള്ള അനുഭവസമ്പത്തിന്റെ കരുത്തിലാണ് പാകിസ്താന്‍ ഇറങ്ങുന്നത്. പാകിസ്താനിലേക്ക് മറ്റ് ടീമുകള്‍ പരമ്പര കളിക്കാന്‍ എത്താതെ വന്നതോടെ യുഎഇ ഹോം ഗ്രൗണ്ടാക്കിയാണ് പാകിസ്താന്‍ അന്താരാഷ്ട്ര മത്സരം കളിച്ചിരുന്നത്. അതിനാല്‍ത്തന്നെ വലിയ പരിചയസമ്പത്ത് ഈ മൈതാനത്തുള്ളത് പാകിസ്താന്റെ ആത്മവിശ്വാസം ഉയര്‍ത്തും.
Also Read: T20 World Cup: ഇന്ത്യന്‍ ടീമില്‍ നിന്നു തഴഞ്ഞു, സെലക്ടര്‍മാര്‍ ഇപ്പോള്‍ ഖേദിക്കുന്നുണ്ടാവും!

Also Read: IPL 2021: 'പ്രീതി സിന്റ മുതല്‍ ശില്‍പ്പാ ഷെട്ടി വരെ', ഐപിഎല്ലിലെ ഗ്ലാമറസ് ഉടമകളെ അറിയാം
പാകിസ്താന്റെ ലോകകപ്പ് ടീം പ്രഖ്യാപനവും തുടര്‍ന്നുള്ള വിവാദങ്ങളെക്കുറിച്ചും ഉമ്മര്‍ ഗുല്‍ പ്രതികരിച്ചു. 'ടീം പ്രഖ്യാപിച്ചതുമുതല്‍ ടീമിനെതിരേ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ടീമിനെ വിമര്‍ശിക്കാം എന്നാല്‍ താരങ്ങളെ വിമര്‍ശിക്കാന്‍ പാടില്ല. കാരണം ന്യൂസീലന്‍ഡ്,ഇംഗ്ലണ്ട് പരമ്പര റദ്ദായതോടെ വളരെയധികം പ്രതിസന്ധിയിലൂടെയാണ് പാകിസ്താന്‍ ടീം കടന്ന് പോകുന്നത്. ഈ സമയത്ത് അവരെ തളര്‍ത്തുന്നതിന് പകരം പിന്തുണ നല്‍കുകയാണ് വേണ്ടത്. ഞങ്ങളുടെ ടീമിന് അവസാന നാലിലെത്താനുള്ള മികവുണ്ട്. യുഎഇയിലെ സാഹചര്യം ഞങ്ങള്‍ക്ക് കൂടുതല്‍ അനുകൂലമാണ്'-ഉമ്മര്‍ ഗുല്‍ കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications