
പ്രഥമ സീസണ്‍ മുതല്‍ ഈ സീസണ്‍വരെ പരിഗണിച്ചാല്‍ സിഎസ്‌കെയില്‍ ചില താരങ്ങള്‍ എപ്പോഴും സജീവമാണ്. തങ്ങളുടെ സീനിയര്‍ താരങ്ങള്‍ക്ക് സിഎസ്‌കെ നല്‍കുന്നപോലെ പിന്തുണ മറ്റൊരു ഫ്രാഞ്ചൈസിയും നല്‍കില്ല. എന്നാല്‍ വരുന്ന സീസണില്‍ കാര്യങ്ങള്‍ അങ്ങനെയെല്ല. എംഎസ് ധോണി,സുരേഷ് റെയ്‌ന എന്നിവരെല്ലാം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചുകഴിഞ്ഞു. പ്രായത്തിന്റെ പ്രശ്‌നങ്ങളോടൊപ്പം പ്രകടനവും മോശമായിരിക്കുന്നു.
Also Read: T20 World Cup: ഐപിഎല്‍ നോക്കി ടീമില്‍ മാറ്റം വേണ്ട, കാരണം അഗാര്‍ക്കര്‍ പറയുന്നു

ഈ അവസരത്തില്‍ അടുത്ത സീസണില്‍ സിഎസ്‌കെ ആരെയൊക്കെ നിലനിര്‍ത്തുമെന്നത് പ്രസക്തമായ ചോദ്യമാണ്. അടുത്ത സീസണിലും താന്‍ ഉണ്ടാകുമെന്ന് ധോണി വ്യക്തമാക്കിക്കഴിഞ്ഞു. അതിനാല്‍ത്തന്നെ നിലനിര്‍ത്താന്‍ സാധ്യതയുള്ള മറ്റ് താരങ്ങള്‍ ആരൊക്കെയാവും?റെയ്‌നയെ നിലനിര്‍ത്താന്‍ സാധ്യതയുണ്ടോ?എല്ലാം പരിശോധിക്കാം.
Also Read: IPL 2021: വിജയം തുടരാന്‍ കോലിപ്പട, ആശ്വാസ ജയം തേടി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

റുതുരാജ് ഗെയ്ക് വാദ്
സിഎസ്‌കെ ധോണിക്ക് പിന്നാലെ നിലനിര്‍ത്താന്‍ സാധ്യതയുള്ള താരം യുവ ഓപ്പണര്‍ റുതുരാജ് ഗെയ്ക് വാദാണ്. തല്ലിത്തകര്‍ക്കുന്ന താരമെന്നതിലുപരിയായി ക്ലാസിക് താരമാണ് ഗെയ്ക് വാദ്.2020 സീസണിലെ സിഎസ്‌കെയുടെ കണ്ടെത്തലായ താരം ഇതിനോടകം തന്നെ തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. ഈ സീസണിലൂടെ തന്റെ കന്നി ഐപിഎല്‍ സെഞ്ച്വറിയും കുറിച്ച അദ്ദേഹം സമ്മര്‍ദ്ദങ്ങളെയും നന്നായി കൈകാര്യം ചെയ്യാന്‍ മിടുക്കുള്ള താരമാണ്. ടീമിന്റെ പദ്ധതികള്‍ക്കനുസരിച്ച് കളിക്കാനും മിടുക്കുണ്ട്. ഭാവി നായകനായിപ്പോലും പരിഗണിക്കുന്ന ഗെയ്ക് വാദിനെ സിഎസ്‌കെ വിട്ടുകളയാന്‍ സാധ്യത വളരെ കുറവാണ്. വിട്ടുകളഞ്ഞാല്‍ ടീമിന് തിരിച്ചടിയാവുന്ന മണ്ടന്‍ തീരുമാനമായി അത് മാറിയേക്കാം.
Also Read: കോലി ശരിക്കും ജെറ്റാണ്! ഭയപ്പെടുത്തിയത് ഹാര്‍ദിക്- മനസ്സ്തുറന്ന് മോറിസ്

രവീന്ദ്ര ജഡേജ
സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ സിഎസ്‌കെയുടെ നട്ടെല്ലാണ്. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഫീല്‍ഡിങ്ങുകൊണ്ടും മത്സരഫലത്തെ മാറ്റിമറിക്കാന്‍ ജഡേജക്ക് കഴിവുണ്ട്. സിഎസ്‌കെയ്‌ക്കൊപ്പം ഏറെ നാളുകള്‍ക്ക് കളിച്ച് പരിചയസമ്പത്തുള്ള ജഡേജയെ ധോണിയുടെ വിരമിക്കലിന് ശേഷം നായകസ്ഥാനത്തേക്ക് പോലും പരിഗണിക്കാന്‍ സാധ്യതയുള്ള. നിലവിലെ പ്രധാന ഓള്‍റൗണ്ടര്‍മാരിലൊരാളായ ജഡേജയേയും സിഎസ്‌കെ നിലനിര്‍ത്താനാണ് സാധ്യത കൂടുതല്‍.
Also Read: T20 World Cup 2021: 'ഈ കൈകള്‍ ചോരില്ല', ഓരോ ടീമിലെയും മികച്ച ഫീല്‍ഡര്‍മാരെ പരിചയപ്പെടാം

സുരേഷ് റെയ്‌ന പുറത്തേക്ക്
2020ലെ ഉടക്കിന് ശേഷം 2021 ല്‍ സിഎസ്‌കെയിലേക്ക് സുരേഷ് റെയ്‌ന തിരിച്ചെത്തിയെങ്കിലും മികച്ച പ്രകടനം കാഴ്ചവെക്കാനായില്ല. നിലവിന്റെ ടീമിന്റെ പ്ലേയിങ് 11ന് പുറത്താണ് റെയ്‌ന. അതിനാല്‍ത്തന്നെ അടുത്ത സീസണില്‍ സുരേഷ് റെയ്‌ന സിഎസ്‌കെയില്‍ ഉണ്ടായേക്കില്ല. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് 2020ല്‍ വിരമിച്ച റെയ്‌നയുടെ ഫിറ്റ്‌നസും അത്ര മികച്ചതല്ല. അതിനാല്‍ത്തന്നെ ഇനിയൊരു സീസണില്‍ സിഎസ്‌കെ നിലനിര്‍ത്തിയേക്കില്ല.
Also Read: IPL 2021: ഇന്ത്യന്‍ ടീമിലെത്തിയത് സൂര്യയുടെയും ഇഷാന്റെയും മോശം ഫോമിന് കാരണം! - ഗവാസ്‌കര്‍

സാം കറാന്‍
ഇംഗ്ലണ്ട് യുവ ഓള്‍റൗണ്ടര്‍ സാം കറാനാണ് സിഎസ്‌കെയ്ക്ക് പരിഗണിക്കാന്‍ കഴിയുന്ന മറ്റൊരു താരം. എന്നാല്‍ സാം കറാന്റെ ബൗളിങ് പ്രശ്‌നമാണ്. റണ്ണൊഴുക്ക് തടയാന്‍ പലപ്പോഴും അദ്ദേഹത്തിന് സാധിക്കുന്നില്ല. കൂടാതെ ബാറ്റിങ്ങിലും സ്ഥിരതയില്ല. ഈ സീസണിലും അധികം അവസരം സാം കറാന് ലഭിച്ചിട്ടില്ല. അതിനാല്‍ത്തന്നെ സാം കറാനെ നിലനിര്‍ത്താനുള്ള സാധ്യത വളരെ കുറവാണ്.
Also Read: IPL 2021: 'റായിഡു വന്ന ശേഷം അവനാണ് സിഎസ്‌കെയുടെ ഹീറോ'- പ്രശംസിച്ച് ഗൗതം ഗംഭീര്‍

ശര്‍ദുല്‍ ഠാക്കൂര്‍
മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്താനും മധ്യനിരയില്‍ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാനും കെല്‍പ്പുള്ള താരമാണ് ശര്‍ദുല്‍ ഠാക്കൂര്‍. ഈ സീസണിലെ സിഎസ്‌കെയുടെ കുതിപ്പിലും ശര്‍ദുലിന്റെ പങ്ക് വളരെ വലുതാണ്. അതിനാല്‍ത്തന്നെ ശര്‍ദുലിനെ സിഎസ്‌കെ നിലനിര്‍ത്താനുള്ള സാധ്യത കൂടുതലാണ്. പരിചയസമ്പത്തുള്ള താരമെന്നതിനോടൊപ്പം സിഎസ്‌കെയുടെ പദ്ധതികള്‍ക്ക് അനുയോജ്യനെന്ന നിലയിലും താരത്തിന് പരിഗണന ലഭിച്ചേക്കാം.


Click it and Unblock the Notifications