
ഇപ്പോഴിതാ ടി20 ഫോര്‍മാറ്റിലെ തന്റെ ടോപ് ഫൈവ് താരങ്ങളെ തിരഞ്ഞെടുത്തിരിക്കുകയാണ് കീറോണ്‍ പൊള്ളാര്‍ഡ്. അതില്‍ എടുത്തുപറയേണ്ട കാര്യം മുംബൈ ഇന്ത്യന്‍സ് നായകനായ രോഹിത് ശര്‍മയേയും സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയേയും ഇന്ത്യന്‍ നായകന്‍ വിരാട് കോലിയേയും അദ്ദേഹം പരിഗണിച്ചില്ല എന്നതാണ്. പൊള്ളാര്‍ഡ് തിരഞ്ഞെടുത്ത അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.
Also Read: IPL 2021: ഇതു അവസാന സീസണ്‍ അല്ല! വിടവാങ്ങല്‍ പ്ലാനിനെക്കുറിച്ച് ധോണി

ക്രിസ് ഗെയ്ല്‍
യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലിനെയാണ് ആദ്യമായി പൊള്ളാര്‍ഡ് പരിഗണിച്ചത്. ടി20 ഫോര്‍മാറ്റിലെ ഇതിഹാസമെന്ന് തന്നെ ഗെയ്‌ലിനെ വിശേഷിപ്പിക്കാം. ടി20യില്‍ കൂടുതല്‍ റണ്‍സ് കൂടുതല്‍ സിക്‌സ് എന്നീ റെക്കോഡുകള്‍ക്കുടമയായ ഗെയ്ല്‍ 42ാം വയസിലും വെസ്റ്റ് ഇന്‍ഡീസിന്റെ ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ താരമാണ് ഗെയ്ല്‍. എന്നാല്‍ രണ്ടാം പാദത്തില്‍ നിന്ന് പാതിവഴിയില്‍ അദ്ദേഹം നാട്ടിലേക്ക് മടങ്ങിയിരുന്നു. വമ്പന്‍ ഷോട്ട് കൊണ്ട് നിരവധി തവണ ക്രിക്കറ്റിനെ വിസ്മയിപ്പിച്ചിട്ടുള്ള ഗെയ്‌ലിന്റെ പേരിലാണ് ടി20യിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍. 446 മത്സരത്തില്‍ നിന്ന്് 36.94 ശരാശരിയില്‍ 14261 റണ്‍സാണ് ഗെയ്‌ലിന്റെ പേരിലുള്ളത്. സ്‌ട്രൈക്കറേറ്റ് 145.87.
Also Read: T20 World Cup: ഐപിഎല്‍ നോക്കി ടീമില്‍ മാറ്റം വേണ്ട, കാരണം അഗാര്‍ക്കര്‍ പറയുന്നു

ലസിത് മലിംഗ
മുന്‍ മുംബൈ ഇന്ത്യന്‍സ് പേസറും ശ്രീലങ്കയുടെ ഇതിഹാസ പേസറുമായ ലസിത് മലിംഗയുമാണ് പൊള്ളാര്‍ഡിന്റെ മികച്ച രണ്ടാമത്തെ താരം. ഐപിഎല്ലില്‍ ഏറ്റവും വിക്കറ്റുകള്‍ വീഴ്ത്തിയ മലിംഗ യോര്‍ക്കറുകള്‍കൊണ്ട് ബാറ്റ്‌സ്മാനെ കഷ്ടപ്പെടുത്തുന്ന ബൗളറാണ്. 295 ടി20യില്‍ നിന്ന് 390 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. 7 ആണ് ഇക്കോണമി. 107 ടി20 വിക്കറ്റുമായി അന്താരാഷ്ട്ര ടി20യില്‍ കൂടുതല്‍ വിക്കറ്റെന്ന നേട്ടവും മലിംഗയുടെ പേരിലാണ്.
Also Read: കോലി ശരിക്കും ജെറ്റാണ്! ഭയപ്പെടുത്തിയത് ഹാര്‍ദിക്- മനസ്സ്തുറന്ന് മോറിസ്

സുനില്‍ നരെയ്ന്‍
വെസ്റ്റ് ഇന്‍ഡീസ് സ്പിന്‍ ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്‌നാണ് മൂന്നാമത്തെ താരം. വെടിക്കെട്ട് ബാറ്റിങ് ചെയ്യാനുള്ള മികവിനൊപ്പം റണ്‍സ് വിട്ടുകൊടുക്കാന്‍ വളരെ പിശുക്കുകാട്ടുന്ന സ്പിന്നര്‍കൂടിയാണ് അദ്ദേഹം. ഡെത്ത് ഓവറിലടക്കം പന്തെറിയാന്‍ അദ്ദേഹത്തിന് കഴിവുണ്ട്. ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ സജീവമായ അദ്ദേഹം സൂപ്പര്‍ ഓവറില്‍ മെയ്ഡന്‍ ഓവര്‍ എറിഞ്ഞ താരമാണ്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നിര്‍ണ്ണായക താരമാണ് നരെയ്ന്‍.
Also Read: T20 World Cup 2021: 'ഈ കൈകള്‍ ചോരില്ല', ഓരോ ടീമിലെയും മികച്ച ഫീല്‍ഡര്‍മാരെ പരിചയപ്പെടാം

എംഎസ് ധോണി
മുന്‍ ഇന്ത്യന്‍ നായകനും സിഎസ്‌കെ ക്യാപ്റ്റനുമായ എംഎസ് ധോണിയാണ് നാലാം സ്ഥാനത്ത്. നായകനെന്ന നിലയില്‍ അസാമാന്യ മികവുള്ള താരമാണ് ധോണി. സിഎസ്‌കെയെ മൂന്ന് തവണ കിരീടത്തിലേക്ക് നയിച്ച നായകനാണ് അദ്ദേഹം. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ധോണി 38.54 ശരാശരിയില്‍ 6861 റണ്‍സ് ടി20 ഫോര്‍മാറ്റില്‍ നേടിയിട്ടുണ്ട്. 134.82 ആണ് സ്‌ട്രൈക്കറേറ്റ്.
Also Read: IPL 2021: ഇന്ത്യന്‍ ടീമിലെത്തിയത് സൂര്യയുടെയും ഇഷാന്റെയും മോശം ഫോമിന് കാരണം! - ഗവാസ്‌കര്‍

കീറോണ്‍ പൊള്ളാര്‍ഡ്
അഞ്ചാമനായി സ്വന്തം പേര് തന്നെയാണ് പൊള്ളാര്‍ഡ് തിരഞ്ഞെടുത്തത്. മീഡിയം പേസ് ഓള്‍റൗണ്ടറായ പൊള്ളാര്‍ഡ് വിക്കറ്റുകള്‍ വീഴ്ത്താനും ഡെത്ത് ഓവറുകളില്‍ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാനും കെല്‍പ്പുള്ള താരമാണ്. വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീമിന്റെ നായകനാണ് പൊള്ളാര്‍ഡ്. ഗെയിം ചെയിഞ്ചര്‍ താരമെന്ന വിശേഷിപ്പിക്കാവുന്ന പൊള്ളാര്‍ഡ് നിലവിലെ താരങ്ങളിലെ ഏറ്റവും മികച്ച ടി20 താരങ്ങളിലൊരാളെന്ന് തന്നെ പറയാം.


Click it and Unblock the Notifications