For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: കെകെആറിന് നിര്‍ണ്ണായകം, ജയിച്ചാല്‍ പ്ലേ ഓഫില്‍, വഴിതടയുമോ രാജസ്ഥാന്‍? മുംബൈക്കും ചങ്കിടിപ്പ്

ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (7-10-2021) നാളെ നടക്കുന്ന നിര്‍ണ്ണായക പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും രാജസ്ഥാന്‍ റോയല്‍സും നേര്‍ക്കുനേര്‍. ഇന്ത്യന്‍ സമയം വൈകീട്ട് 7.30ന് ഷാര്‍ജയിലാണ് മത്സരം. കെകെആറിനെ സംബന്ധിച്ച് ജയം നിര്‍ണ്ണായകമായ മത്സരമാണിത്. 13 മത്സരത്തില്‍ നിന്ന് 12 പോയിന്റുമായി നിലവില്‍ നാലാം സ്ഥാനത്താണ് കെകെആറുള്ളത്. രാജസ്ഥാനെ തോല്‍പ്പിച്ചാല്‍ നാലാം സ്ഥാനക്കാരായി പ്ലേ ഓഫ് കളിക്കാം.

1

തോറ്റാല്‍ മുംബൈ ഇന്ത്യന്‍സ്-സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരം വരെ കാത്തിരിക്കേണ്ടി വരും. അതേ സമയം 13 മത്സരത്തില്‍ നിന്ന് 10 പോയിന്റുള്ള രാജസ്ഥാന്‍ റോയല്‍സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിച്ചിരിക്കുകയാണ്. അതിനാല്‍ത്തന്നെ കെകെആറിന്റെ പ്ലേ ഓഫിലേക്കുള്ള വഴിയടക്കാനാവും രാജസ്ഥാന്‍ ശ്രമിക്കുക. അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് നാണംകെട്ട രാജസ്ഥാന്‍ വിജയത്തോടെ മടങ്ങാനുറച്ചാല്‍ ഓയിന്‍ മോര്‍ഗനും സംഘവും വിയര്‍ക്കും.

Also Read: T20 World Cup: സന്നാഹം ലോകകപ്പിനേക്കാള്‍ പൊടിപാറും! വമ്പന്‍ പോരാട്ടങ്ങള്‍- ഷെഡ്യൂള്‍ പുറത്ത്

നേര്‍ക്കുനേര്‍ കണക്ക്

നേര്‍ക്കുനേര്‍ കണക്ക്

ഇരുടീമും തമ്മിലുള്ള നേര്‍ക്കുനേര്‍ കണക്കില്‍ കെകെആറിന് നേരിയ മുന്‍തൂക്കം അവകാശപ്പെടാം.23 മത്സരത്തില്‍ 12 തവണ ജയിച്ചത് കെകെആറാണ്. 11 തവണ രാജസ്ഥാന്‍ റോയല്‍സും ജയിച്ചു. ഒരു മത്സരത്തിന്റെ വ്യത്യാസം മാത്രമാണുള്ളതെന്നതിനാല്‍ നേര്‍ക്കുനേര്‍ കണക്കില്‍ ആര്‍ക്കും മുന്‍തൂക്കം അവകാശപ്പെടാനാവില്ല. എന്നാല്‍ 2018ന് ശേഷമുള്ള എട്ട് നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ ആറ് തവണയും ജയം കെകെആറിനായിരുന്നു. നിലവിലെ ഫോമിലും കെകെആറിന് അല്‍പ്പം മുന്‍തൂക്കം അവകാശപ്പെടാം. എന്നാല്‍ നിര്‍ണ്ണായക പോരാട്ടത്തില്‍ ഭാഗ്യം ആര്‍ക്കൊപ്പം നില്‍ക്കുമെന്നത് കണ്ടറിയാം.

Also Read: IPL 2021: വിരമിച്ച ശേഷം ബോളിവുഡിലേക്കോ? ആഗ്രഹം തുറന്ന് പറഞ്ഞ് എംഎസ് ധോണി

അഭിമാനത്തോടെ മടങ്ങാന്‍ രാജസ്ഥാന്‍

അഭിമാനത്തോടെ മടങ്ങാന്‍ രാജസ്ഥാന്‍

കഴിഞ്ഞ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് 90 റണ്‍സിന് ഓള്‍ഔട്ടായത് രാജസ്ഥാന് വലിയ നാണക്കേടായിരിക്കുകയാണ്. അതേ വേദിയില്‍ത്തന്നെ കെകെആറിനെ തോല്‍പ്പിച്ച് അഭിമാനം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് സഞ്ജു സാംസണും സംഘവും. മികച്ച താരങ്ങളുണ്ടെങ്കിലും തകരുമ്പോള്‍ കൂട്ടത്തകര്‍ച്ച നേരിടുന്നു എന്നതാണ് പ്രധാന പ്രശ്‌നം. എവിന്‍ ലൂസിയ്,യശ്വസി ജയ്‌സ്വാള്‍,ശിവം ദുബെ എന്നിവരെല്ലാം അടങ്ങുന്ന രാജസ്ഥാന് കെകെആറിന്റെ വഴിമുടക്കാനുള്ള കഴിവുണ്ട്. ഡേവിഡ് മില്ലര്‍ ഉള്‍പ്പെടെയുള്ള സീനിയര്‍ താരങ്ങള്‍ ഫോം കണ്ടെത്തിയാല്‍ കെകെആറിന് കാര്യങ്ങള്‍ പ്രയാസമാവും.

Also Read: IPL 2021: 'ഇങ്ങനെ കളിക്കുന്നവര്‍ക്ക് ഇത്രയെ അര്‍ഹിച്ചിട്ടുള്ളു', രാജസ്ഥാനെ വിമര്‍ശിച്ച് ഗൗതം ഗംഭീര്‍

ജയിക്കാനുറച്ച് കെകെആര്‍

ജയിക്കാനുറച്ച് കെകെആര്‍

പ്ലേ ഓഫ് ഉറപ്പിക്കാന്‍ കെകെആറിന് ജയം അനിവാര്യമാണ്. അതിനാല്‍ത്തന്നെ എന്ത് വിലകൊടുത്തും ജയിക്കാനുറച്ചാവും മോര്‍ഗനും സംഘവും ഇറങ്ങുക. ശുഭ്മാന്‍ ഗില്‍,വേങ്കടേഷ് അയ്യര്‍,രാഹുല്‍ ത്രിപാഠി,നിധീഷ് റാണ എന്നിവര്‍ മികച്ച ഫോമിലാണെങ്കിലും ഓയിന്‍ മോര്‍ഗന്‍,ദിനേഷ് കാര്‍ത്തിക് എന്നിവര്‍ മികവിലേക്കുയരേണ്ടതായുണ്ട്. ആന്‍ഡ്രേ റസല്‍,ലോക്കി ഫെര്‍ഗൂസന്‍ എന്നിവര്‍ പരിക്കിന്റെ പിടിയിലായതിനാല്‍ ഇന്നും കളിക്കാനിടയില്ല. സ്പിന്‍ ഓള്‍റൗണ്ടര്‍ ഷക്കീബ് അല്‍ ഹസനെ ടീമിലേക്ക് പരിഗണിച്ചേക്കും. ഷാര്‍ജയിലെ സാഹചര്യം ഷക്കീബിന്റെ ബൗളിങ്ങിന് അനുയോജ്യമായതാണ്. രണ്ടാം പാദത്തില്‍ ഒരു അവസരം പോലും അദ്ദേഹത്തിന് നല്‍കിയില്ല.

Also Read: IPL 2021: 'ഇതു താന്‍ഡാ മുംബൈ', 8.2 ഓവറില്‍ കളി തീര്‍ത്തു, നേടിയെടുത്ത ചരിത്ര റെക്കോഡുകളിതാ

5


പേസ് നിരയില്‍ കെകെആറിന് അല്‍പ്പം ആശങ്കയുണ്ട്. എന്നാല്‍ സ്പിന്നര്‍മാരായ വരുണ്‍ ചക്രവര്‍ത്തി,സുനില്‍ നരെയ്ന്‍ എന്നിവര്‍ മികച്ച ഫോമില്‍ പന്തെറിയുന്നത് കെകെആറിന് പ്രതീക്ഷ നല്‍കുന്നു. എന്തായാലും വാശിയേറിയ പോരാട്ടം തന്നെ കെകെആറിന് നേരിടേണ്ടി വരുമെന്നുറപ്പാണ്. കെകെആര്‍ രാജസ്ഥാനോട് തോല്‍ക്കുകയും മുംബൈ ഇന്ത്യന്‍സ് സണ്‍റൈസേഴ്‌സ് ഹൈദാരാബാദിനോട് വമ്പന്‍ ജയം നേടുകയും ചെയ്താല്‍ മുംബൈ പ്ലേ ഓഫ് ടിക്കറ്റെടുക്കുമെന്നതിനാല്‍ കെകെആറിന് രാജസ്ഥാനെതിരായ മത്സരം നിര്‍ണ്ണായകം.

Also Read: IPL 2021: 'തിരിച്ചുവരവിന് സഹായിച്ചത് ഈ മൂന്ന് പേരുടെ ഉപദേശം', തുറന്ന് പറഞ്ഞ് ഇഷാന്‍ കിഷന്‍

സാധ്യതാ 11

സാധ്യതാ 11

കെകെആര്‍- ശുഭ്മാന്‍ ഗില്‍, വെങ്കടേഷ് അയ്യര്‍, രാഹുല്‍ ത്രിപാഠി, നിധീഷ് റാണ, ഓയിന്‍ മോര്‍ഗന്‍, ഷക്കീബ് അല്‍ ഹസന്‍, ദിനേഷ് കാര്‍ത്തിക്, സുനില്‍ നരെയ്ന്‍, ശിവം മാവി, ടിം സൗത്തി, വരുണ്‍ ചക്രവര്‍ത്തി.

രാജസ്ഥാന്‍- എവിന്‍ ലൂയിസ്, യശ്വസി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍, ശിവം ദുബെ, ഗ്ലെന്‍ ഫിലിപ്‌സ്, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാത്തിയ, കുല്‍ദീപ്, ചേതന്‍ സക്കറിയ, ശ്രേയസ് ഗോപാല്‍, മുസ്തഫിസുര്‍ റഹ്മാന്‍.

Story first published: Wednesday, October 6, 2021, 20:01 [IST]
Other articles published on Oct 6, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+