T20 World Cup: സന്നാഹം ലോകകപ്പിനേക്കാള്‍ പൊടിപാറും! വമ്പന്‍ പോരാട്ടങ്ങള്‍- ഷെഡ്യൂള്‍ പുറത്ത്
ഐസിസിയുടെ ടി20 ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനു ഈ മാസം തുടക്കമാവുകയാണ്. ക്ലൈമാക്‌സിലേക്ക് അടുക്കുന്ന ഐപിഎല്ലിനു തിരശീല വീഴുന്നതിനു പിന്നാലെ യുഎഇ, ഒമാന്‍ എന്നീവിടങ്ങളിലായി ലോകകപ്പ് ആരംഭിക്കും. യോഗ്യതാ മല്‍സരങ്ങളാണ് ആദ്യം നടക്കുക. ഈ മാസം അവസാനത്തോടെ ലോകകപ്പിലെ യഥാര്‍ഥ പോരാട്ടങ്ങള്‍ തുടങ്ങുകയും ചെയ്യും. 17 മുതല്‍ 22 വരെയാണ് യോഗ്യതാ മല്‍സരങ്ങള്‍.
ലോകകപ്പിന്റെ സൂപ്പര്‍ 12ലേക്കു എട്ടു മുന്‍നിര ടീമുകളാണ് നേരിട്ടു യോഗ്യത നേടിയിരിക്കുന്നത്. ശേഷിച്ച നാലു ടീമുകളെ വരാനിരിക്കുന്ന യോഗ്യതാ റൗണ്ടിലൂടെ കണ്ടെത്തുകയും ചെയ്യും. യോഗ്യതാ റൗണ്ടിന്റെ സമയത്തു തന്നെ നേരത്തേ സൂപ്പര്‍ 12ലെത്തിയ വമ്പന്‍ ടീമുകളുടെ സന്നാഹ മല്‍സരവും നടക്കുന്നുണ്ട്. ലോകകപ്പിനുള്ള തങ്ങളുടെ തയ്യാറെടുപ്പ് വിലയിരുത്താന്‍ ഇവര്‍ക്കു ലഭിക്കുന്ന അവസരം കൂടിയായിരിക്കും ഇത്. സന്നാഹ മല്‍സരങ്ങളുടെ ഷെഡ്യൂള്‍ പുറത്തു വിട്ടിരിക്കുകയാണ്.

ഇന്ത്യക്കു രണ്ടു കളികള്‍
വിരാട് കോലിക്കു കീഴില്‍ ആദ്യത്തെയും അവസാനത്തെയും ടി20 ലോകകപ്പില്‍ ഇറങ്ങുകയാണ് ടീം ഇന്ത്യ. ലോകകപ്പിനു ശേഷം ടി20 ടീമിന്റെ നായകസ്ഥാനം ഒഴിയുകയാണെന്നു അദ്ദേഹം പ്രഖ്യാപിച്ചു കഴിഞ്ഞു. അതുകൊണ്ടു തന്നെ കിരീ ട വിജയത്തോടെ പടിയിറങ്ങുകയെന്നതാവും കോലിയുടെ സ്വപ്‌നം. അദ്ദേഹത്തിനു കീഴില്‍ ഇന്ത്യ ആദ്യമായി കളിക്കുന്ന ടി20 ലോകകപ്പ് കൂടിയാണിത്. 2016ലായിരുന്നു അവസാനമായി ടി20 ലോകകപ്പ് നടന്നത്. അന്നു ഇന്ത്യയെ നയിച്ചതാവട്ടെ എംഎസ് ധോണിയുമായിരുന്നു.
ഇത്തവണത്തെ ടി20 ലോകകപ്പിനു മുമ്പ് രണ്ടു സന്നാഹ മല്‍സരങ്ങളിലാണ് ഇന്ത്യ കളിക്കുന്നത്. ഒന്ന് മുന്‍ ചാംപ്യന്‍മാരായ ഇംഗ്ലണ്ടിനെതിരേയാണെങ്കില്‍ മറ്റൊന്ന് കരുത്തരായ ഓസ്‌ട്രേലിയയുമായിട്ടാണ്. 18ന് ദുബായില്‍ രാത്രി 7.30നാണ് ഇന്ത്യ- ഇംഗ്ലണ്ട് പോരാട്ടം. 20ന് ഇതേ വേദിയില്‍ വൈകീട്ട് 3.30ന് ഓസ്‌ട്രേലിയയുമായും ഇന്ത്യ പോരടിക്കും. ഈ രണ്ടു മല്‍സരങ്ങളും സ്റ്റാര്‍ സ്‌പോര്‍ട്‌സ് തല്‍സമയം സംപ്രേക്ഷണം ചെയ്യുന്നുണ്ട്.

ആകെ എട്ടു സന്നാഹമല്‍സരങ്ങള്‍
ലോകകപ്പിലെ സൂപ്പര്‍ 12നു മുമ്പ് എട്ടു സന്നാഹ മല്‍സരങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഒരു ദിവസം നാലു കളികള്‍ എന്ന രീതിയിലാണിത്. ദുബായ്, അബുദാബി എന്നീവിടങ്ങളിലാണ് ഈ മല്‍സരങ്ങള്‍ നടക്കുക. സന്നാഹ മല്‍സരങ്ങളുടെ ഷെഡ്യൂള്‍ ചുവടെ-
ഒക്ടോബര്‍ 18 (തിങ്കള്‍, വേദി- ഷെയ്ഖ് സയ്ദ് സ്‌റ്റേഡിയം, അബുദാബി)
സൗത്താഫ്രിക്ക- അഫ്ഗാനിസ്താന്‍ (വൈകീട്ട് 3.30)
ന്യൂസിലാന്‍ഡ് - ഓസ്‌ട്രേലിയ (രാത്രി 7.30)
ഒക്ടോബര്‍ 18 (തിങ്കള്‍, ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയം, ദുബായ്)
പാകിസ്താന്‍- വെസ്റ്റ് ഇന്‍ഡീസ് (വൈകീട്ട് 3.30)
ഇന്ത്യ- ഇംഗ്ലണ്ട് (രാത്രി 7.30)
ഒക്ടോബര്‍ 20 (ബുധന്‍, വേദി- ഷെയ്ഖ് സയ്ദ് സ്‌റ്റേഡിയം, അബുദാബി)
ഇംഗ്ലണ്ട്- ന്യൂസിലാന്‍ഡ് (വൈകീട്ട് 3.30)
സൗത്താഫ്രിക്ക- പാകിസ്താന്‍ (രാത്രി 7.30)
ഒക്ടോബര്‍ 20 (ബുധന്‍, ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയം, ദുബായ്)
ഇന്ത്യ- ഓസ്‌ട്രേലിയ (വൈകീട്ട് 3.30)
വെസ്റ്റ് ഇന്‍ഡീസ്- അഫ്ഗാനിസ്താന്‍ (രാത്രി 7.30)

ലോകകപ്പിലെ സൂപ്പര്‍ 12
സൂപ്പര്‍ 12ല്‍ ആറു ടീമുകളെ വീതം രണ്ടു ഗ്രൂപ്പുകളിലായിട്ടാണ് തരം തിരിച്ചിരിക്കുന്നത്. ഗ്രൂപ്പ് രണ്ടിലാണ് ഇന്ത്യയുടെ സ്ഥാനം. ചിരവൈരികളായ പാകിസ്താന്‍, ന്യൂസിലാന്‍ഡ്, അഫ്ഗാനിസ്താന്‍ എന്നിവരോടൊപ്പം യോഗ്യതാ റൗണ്ടില്‍ നിന്നുള്ള രണ്ടു ടീമുകള്‍ കൂടി ഗ്രൂപ്പിലെത്തും.
ടൂര്‍ണമെന്റിലെ മരണഗ്രൂപ്പായി ഗ്രൂപ്പ് ഒന്ന് മാറിക്കഴിഞ്ഞു. നിലവിലെ ചാംപ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസ്, മുന്‍ വിജയികളായ ഇംഗ്ലണ്ട് എന്നിവരോടൊപ്പം കരുത്തരായ ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക എന്നിവരും ഗ്രൂപ്പ് ഒന്നിലാണ്. ഇവര്‍ക്കൊപ്പം യോഗ്യത നേടിയെത്തുന്ന രണ്ടു ടീമുള്‍ കൂടിയുണ്ടാവും. 24ന് പാകിസ്താനുമായിട്ടാണ് ഇന്ത്യയുടെ ആദ്യപോരാട്ടം. ദുബായില്‍ നടക്കാനിരിക്കുന്ന ക്ലാസിക് പോരാട്ടത്തിന്റെ ടിക്കറ്റുകള്‍ വില്‍പ്പനയ്‌ക്കെത്തി മണിക്കൂറുകള്‍ക്കം തീര്‍ന്നിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications