
അവസാന മത്സരത്തില്‍ ആര്‍സിബിയെ നാല് റണ്‍സിന് തോല്‍പ്പിക്കാനും ഹൈദരാബാദിനായി. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ആര്‍സിബിക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സാണ് നേടാനായത്. അവസാന പന്ത് ആവേശത്തിലൊടുവിലാണ് ഹൈദരാബാദ് ജയം പിടിച്ചെടുത്ത്. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ അവസാന ഓവറില്‍ ആര്‍സിബിക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 13 റണ്‍സായിരുന്നു.

എബി ഡിവില്ലിയേഴ്‌സ് ക്രീസില്‍ നില്‍ക്കവെ വിജയം നേടാതെ ആര്‍സിബിയെ തടുത്തുനിര്‍ത്താന്‍ ഭുവനേശ്വറിനായി. ഓവറിലെ നാലാം പന്തില്‍ സിക്‌സര്‍ വഴങ്ങിയിതോടെ അവസാന പന്തില്‍ സിക്‌സര്‍ നേടിയാല്‍ ആര്‍സിബി ജയിക്കുമെന്ന അവസ്ഥയിലേക്കായി കാര്യങ്ങള്‍. എന്നാല്‍ ഒരു റണ്‍സ് മാത്രമെ എബിഡിക്കായുള്ളു. വൈഡ് ഫുള്‍ട്ടോസിലൂടെ എബിഡിയെ ഭുവി തടഞ്ഞ് നിര്‍ത്തുകയായിരുന്നു. ഇപ്പോഴിതാ എബിഡിക്കെതിരേ പന്തെറിഞ്ഞപ്പോള്‍ തനിക്ക് വലിയ സമ്മര്‍ദ്ദമുണ്ടായിരുന്നെന്ന് തുറന്ന് സമ്മതിച്ചിരിക്കുകയാണ് ഭുവനേശ്വര്‍ കുമാര്‍. സമ്മര്‍ദ്ദമില്ലായിരുന്നു എന്ന് പറഞ്ഞാല്‍ അത് കള്ളമാവുമെന്നാണ് അദ്ദേഹം പറഞ്ഞത്.
Also Read: ഇന്ത്യയുടെ അടുത്ത് പോലുമെത്തില്ല പാകിസ്താന്‍! റസാഖിന്റെ അഭിപ്രായം തള്ളി കനേരിയ

'ഞാന്‍ അല്‍പ്പം പോലും ഭയപ്പെട്ടിരുന്നില്ലെന്ന് പറഞ്ഞാല്‍ അത് കള്ളമാവും. എബി ക്രീസില്‍ നിന്നപ്പോള്‍ ഫുള്‍ലെങ്ത് പന്തുകളാണ് എറിയാന്‍ ശ്രമിച്ചത്. അതായിരുന്നു പദ്ധതി,അല്ലാതെ മറ്റൊന്നുമില്ലായിരുന്നു. സിക്‌സ് വഴങ്ങിയതോടെ വൈഡ് യോര്‍ക്കറുകള്‍ എറിയാന്‍ ശ്രമിച്ചു. പ്രതീക്ഷിച്ചതിലും 10-15 റണ്‍സ് കുറവാണ് ഞങ്ങള്‍ നേടിയത്. എന്നാല്‍ ഞങ്ങളുടെ ബൗളര്‍മാര്‍ മനോഹരമായിത്തന്നെ പന്തെറിഞ്ഞു'-ഭുവനേശ്വര്‍ പറഞ്ഞു.
Also Read: IPL 2021: 'രോഹിത്തും ബുംറയുമില്ല', ടി20യിലെ ടോപ് ഫൈവ് താരങ്ങളെ തിരഞ്ഞെടുത്ത് പൊള്ളാര്‍ഡ്

തുടക്കത്തിലേ തന്നെ വിരാട് കോലിയെ മടക്കിയ ഹൈദരാബാദ് പവര്‍പ്ലേയ്ക്കുള്ളില്‍ത്തന്നെ ഡാനിയല്‍ ക്രിസ്റ്റ്യനെയും പുറത്താക്കി. ഇതോടെ ടീം സമ്മര്‍ദ്ദത്തിലായി.ദേവ്ദത്ത് പടിക്കല്‍ അതിവേഗം റണ്‍സ് കണ്ടെത്താന്‍ പ്രയാസപ്പെട്ടു. കെ എസ് ഭരതിനും കാര്യമായൊന്നും ചെയ്യാനായില്ല. പതിവ് വെടിക്കെട്ട് തുടര്‍ന്ന മാക്‌സ് വെല്‍ വിജയത്തിലേക്കെത്തിക്കുമെന്ന് തോന്നിച്ചെങ്കിലും നിര്‍ഭാഗ്യവശാല്‍ റണ്ണൗട്ടായി. 13 പന്തില്‍ 19 റണ്‍സുമായി എബിഡി ക്രീസില്‍ തുടര്‍ന്നെങ്കിലും ആവിശ്യത്തിന് പന്തുകള്‍ ബാക്കിയില്ലാത്തതിനാല്‍ നാല് പന്ത് അകലെ പൊരുതി വീണു.
Also Read: IPL 2021: ധോണിയെ കൈവിടില്ല, അടുത്ത സീസണിലും സിഎസ്‌കെയിലുണ്ടാവും!

ഭുവനേശ്വര്‍ കുമാര്‍ നാല് ഓവറില്‍ 25 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റാണ് വീഴ്ത്തിയത്. ജേസന്‍ ഹോള്‍ഡര്‍ നാല് ഓവറില്‍ 27റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സിദ്ധാര്‍ത്ഥ് കൗള്‍ നാല് ഓവറില്‍ 24 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റും ഉമ്രാന്‍ മാലിക് നാല് ഓവറില്‍ 21 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റും വീഴ്ത്തി. റാഷിദ് ഖാന്‍ നാല് ഓവറില്‍ 39 റണ്‍സ് വിട്ടുകൊടുത്തെങ്കിലും നിര്‍ണ്ണായക സമയത്ത് ദേവ്ദത്ത് പടിക്കലിന്റെ വിക്കറ്റ് നേടി.
Also Read: T20 World Cup 2021: 2016 ടി20 ലോകകപ്പ് നായകന്മാര്‍ ഇപ്പോള്‍ എവിടെ? എന്ത് ചെയ്യുന്നു? പരിശോധിക്കാം

Also Read: IPL 2021: സിഎസ്‌കെ ആരെയൊക്കെ നിലനിര്‍ത്തും? റെയ്‌നയുടെ ഭാവി എന്ത്? സാധ്യതകളിതാ
പ്രതിഭാശാലികളായ ബൗളര്‍മാരുടെ വലിയ നിര ഹൈദരാബാദിനുണ്ട്. എന്നാല്‍ ബാറ്റിങ് നിരക്ക് പ്രതീക്ഷക്കൊത്ത് സീസണില്‍ ഉയരാനായില്ല. ജേസന്‍ റോയ് (44),കെയ്ന്‍ വില്യംസണ്‍ (31) എന്നിവരുടെ പ്രകടനമാണ് ഹൈദരാബാദിനെ ഭേദപ്പെട്ട സ്‌കോറിലേക്കെത്തിച്ചത്. ജേസന്‍ ഹോള്‍ഡര്‍ (16) അവസാന ഓവറുകളില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.സീസണില്‍ ഹൈദരാബാദിന് ഒരു മത്സരം കൂടി ശേഷിക്കുന്നുണ്ട്. കരുത്തരായ മുംബൈ ഇന്ത്യന്‍സാണ് എതിരാളികള്‍. അതിലും ജയിച്ച് അഭിമാനത്തോടെ സീസണോട് വിടപറയാനാവും ഹൈദരാബാദ് ശ്രമിക്കുക.


Click it and Unblock the Notifications











