2014 ആവര്‍ത്തിക്കുമോ? പ്ലേ ഓഫ് പ്രതീക്ഷിക്കാന്‍ മുംബൈക്ക് ജയിക്കണം, വഴിമുടക്കാന്‍ ഹൈദരാബാദ്
അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നാളെ (8-10-2021) നടക്കുന്ന വമ്പന്‍ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും നേര്‍ക്കുനേര്‍. മുംബൈ ഇന്ത്യന്‍സിന് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താനും ഹൈദരാബാദിനെതിരേ വമ്പന്‍ ജയം നേടേണ്ടതായുണ്ട്. അതേ സമയം നേരത്തെ തന്നെ പുറത്തായ ഹൈദരാബാദ് നഷ്ടപ്പെടാനൊന്നുമില്ലാതെ ഇറങ്ങുമ്പോള്‍ മുംബൈ വിയര്‍ക്കും. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ കെകെആര്‍ ജയിച്ചാല്‍ മുംബൈയുടെ പ്ലേ ഓഫ് പ്രതീക്ഷ അസ്തമിക്കും. ഇന്ന് രാത്രി 7.30നാണ് കെകെആര്‍-രാജസ്ഥാന്‍ മത്സരം.

കെകെആര്‍ തോല്‍ക്കുകയും ഹൈദരാബാദിനെതിരേ മുംബൈ വമ്പന്‍ ജയം നേടുകയും ചെയ്താല്‍ നാലാം സ്ഥാനക്കാരായി മുംബൈക്ക് പ്ലേ ഓഫിലെത്താന്‍ രോഹിത് ശര്‍മക്കും കൂട്ടര്‍ക്കുമാവും. അവസാന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ 8.2 ഓവറില്‍ വിജയം നേടിയ ആത്മവിശ്വാസത്തിലാണ് മുംബൈയുടെ വരവ്. ആര്‍സിബിയെ വീഴ്ത്തിയെത്തുന്ന ഹൈദരാബാദ് മുംബൈക്ക് വെല്ലുവിളി ഉയര്‍ത്താന്‍ സാധ്യതകളേറെ.
Also Read: IPL 2021: ധോണി ബൗളര്‍മാര്‍ക്ക് ഭീഷണി ഉയര്‍ത്താന്‍ എന്ത് ചെയ്യണം? ഗൗതം ഗംഭീറിന്റെ ഉപദേശം ഇതാ

നേര്‍ക്കുനേര്‍ കണക്കില്‍ മുംബൈ
ഇരു ടീമും 17 മത്സരത്തിലാണ് നേര്‍ക്കുനേര്‍ എത്തിയത്. ഇതില്‍ ഒമ്പത് തവണയും മുംബൈ ഇന്ത്യന്‍സ് ജയിച്ചപ്പോള്‍ എട്ട് തവണയാണ് ഹൈദരാബാദിന് ജയിക്കാനായത്. ഒരു മത്സരത്തിന്റെ വ്യത്യാസം മാത്രമാണുള്ളതെന്നതിനാല്‍ ആര്‍ക്കും ആധിപത്യം പറയാനാവില്ല. നിലവിലെ താരക്കരുത്തില്‍ മുംബൈക്ക് ആധിപത്യം അവകാശപ്പെടാനാവുമെങ്കിലും ഹൈദരാബാദ് അത്ഭുതം സൃഷ്ടിക്കാന്‍ കെല്‍പ്പുള്ള നിരയാണ്. അവസാന മത്സരത്തില്‍ കടന്നാക്രമിക്കാനുറച്ച് കെയ്ന്‍ വില്യംസണും സംഘവുമിറങ്ങിയാല്‍ മുംബൈ കഷ്ടപ്പെടുമെന്നുറപ്പ്. രണ്ട് ടീമും നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ റണ്‍സ് പിന്തുടര്‍ന്ന ടീമാണ് ഒമ്പത് തവണയും ജയിച്ചത്. അതിനാല്‍ ടോസ് മത്സരത്തില്‍ നിര്‍ണ്ണായകമാവും.
Also Read: T20 World Cup 2021: ഇന്ത്യക്കായി കൂടുതല്‍ വിക്കറ്റ് നേടിയതാര്? ടോപ് ത്രീയെ പരിചയപ്പെടാം

ഭാഗ്യത്തില്‍ വിശ്വസിച്ച് മുംബൈ
ഐപിഎല്ലിലെ ഏറ്റവും ഭാഗ്യമുള്ള ടീമാണ് മുംബൈ ഇന്ത്യന്‍സ്. പല തവണയും ഭാഗ്യത്തിന്റെ അകമ്പടിയില്‍ മുംബൈ കിരീടം ഉയര്‍ത്തിയിട്ടുണ്ട്. 2014ല്‍ രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ച് പ്ലേ ഓഫില്‍ കടന്ന മുംബൈ ഇന്ത്യന്‍സ് ടീമിന്റെ വീരഗാഥ ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കപ്പെടുമോയെന്ന് കണ്ടറിയണം. ഇത്തവണ രാജസ്ഥാന് പകരം ഹൈദരാബാദാണ് എതിരാളികള്‍. കെകെആര്‍ തോറ്റാലും നെറ്റ് റണ്‍റേറ്റ് മുംബൈ ഇന്ത്യന്‍സിന് പ്രശ്‌നമാണ്. അതിനാല്‍ത്തന്നെ വലിയ ജയം തന്നെ ഹൈദരാബാദിനെതിരേ മുംബൈക്ക് നേടേണ്ടതായുണ്ട്.
Also Read: T20 World Cup 2021: 'ഇവര്‍ക്ക് നല്‍കുന്നത് അനാവശ്യ പ്രശംസ', ഓവര്‍റേറ്റഡ് താരങ്ങളുടെ പ്ലേയിങ് 11 ഇതാ

ബാറ്റിങ് നിര ആത്മവിശ്വാസം വീണ്ടെടുത്തത് മുംബൈക്ക് കരുത്താവും. ബൗളര്‍മാരുടെ പ്രകടനം എടുത്തുപറയേണ്ടതില്ല. മിന്നും ഫോമില്‍ ജസ്പ്രീത് ബുംറയും ട്രന്റ് ബോള്‍ട്ടും നതാന്‍ കൂള്‍ട്ടര്‍നെയ്‌ലും പന്തെറിയുമ്പോള്‍ മുംബൈക്ക് തീര്‍ച്ചയായും ആധിപത്യമുണ്ട്. എന്നാല്‍ നിര്‍ണ്ണായക മത്സരത്തില്‍ താരങ്ങള്‍ക്ക് ഫോം നിലനിര്‍ത്താനാവുമോയെന്നത് കണ്ടറിയാം.
Also Read: IPL 2021: ഈ സീസണിലെ ഏറ്റവും മികച്ച ബൗളര്‍ ആര്? തിരഞ്ഞെടുത്ത് ഗൗതം ഗംഭീര്‍

ജയത്തോടെ മടങ്ങാന്‍ ഹൈദാരാബാദ്
സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ബാറ്റിങ് നിരയുടെ പ്രകടനമാണ് സീസണില്‍ അവര്‍ക്ക് വലിയ തിരിച്ചടിയായത്. ജേസന്‍ റോയ്,കെയ്ന്‍ വില്യംസണ്‍ എന്നിവരുടെ പ്രകടനം ഹൈദരാബാദിന് നിര്‍ണ്ണായകമാവും. നിര്‍ണ്ണായക മത്സരത്തില്‍ തിളങ്ങുന്ന വൃദ്ധിമാന്‍ സാഹ ടൂര്‍ണമെന്റില്‍ സെഞ്ച്വറിയടക്കം നേടിയിട്ടുള്ള താരമാണ്. അതിനാല്‍ത്തന്നെ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ താരത്തിന് കഴിവുണ്ട്.
Also Read: IPL 2021: 'ടൈം ഔട്ടില്‍ പറഞ്ഞത് ദേവ്ദത്തിന് നടപ്പിലാക്കാനായില്ല', ആര്‍സിബി കോച്ച് മൈക്ക് ഹെസന്‍

രാജസ്ഥാനെതിരേ വെടിക്കെട്ട് ബാറ്റിങ് നടത്തിയപോലെ ഹൈദരാബാദിനെതിരേ നടത്താന്‍ മുംബൈക്ക് സാധിച്ചേക്കില്ല. കാരണം ഭുവനേശ്വര്‍ കുമാര്‍,സിദ്ധാര്‍ത്ഥ് കൗള്‍,ജേസന്‍ ഹോള്‍ഡര്‍,റാഷിദ് ഖാന്‍ എന്നിവരെല്ലാം ഉള്‍പ്പെടുന്ന ശക്തമായ ബൗളിങ് നിരയാണ് ഹൈദരാബാദിന്റേത്. കൂടാതെ യുവ പേസര്‍ ഉമ്രാന്‍ മാലിക്കിന്റെ അതിവേഗ പേസ് ബോളുകളെ മുംബൈ നേരിട്ടിട്ടില്ല. അതിനാല്‍ കാശ്മീരി താരത്തിന്റെ പേസ് മുംബൈക്ക് വലിയ വെല്ലുവിളിയായേക്കും.

സാധ്യതാ 11
ഹൈദരാബാദ്- ജേസന്‍ റോയ്, അഭിഷേക് ശര്‍മ, കെയ്ന്‍ വില്യംസണ്‍, പ്രിയം ഗാര്‍ഗ്, അബ്ദുല്‍ സമദ്, വൃദ്ധിമാന്‍ സാഹ, ജേസന്‍ ഹോള്‍ഡര്‍, റാഷിദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, സിദ്ധാര്‍ത്ഥ് കൗള്‍, ഉമ്രാന്‍ മാലിക്ക്.
മുംബൈ- ഇഷാന്‍ കിഷന്‍, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, സൗരഭ് തിവാരി, ഹര്‍ദിക് പാണ്ഡ്യ, ജിമ്മി നിഷാം, കീറോണ്‍ പൊള്ളാര്‍ഡ്, നതാന്‍ കൂള്‍ട്ടര്‍ നെയ്ല്‍, ജയന്ത് യാദവ്, ജസ്പ്രീത് ബുംറ, ട്രന്റ് ബോള്‍ട്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications