
ഇന്ത്യ,വെസ്റ്റ് ഇന്‍ഡീസ്,ഇംഗ്ലണ്ട് തുടങ്ങിയ ടീമുകളെല്ലാം ഇത്തവണത്തെ ഫേവറേറ്റുകളാണ്. അന്താരാഷ്ട്ര മത്സരങ്ങള്‍ യുഎഇയില്‍ കളിച്ച് പരിചയസമ്പത്തുള്ള പാകിസ്താനും സാധ്യതകളേറെ. യുഎഇയിലെ സാഹചര്യം ഒട്ടുമിക്ക താരങ്ങള്‍ക്കും പരിചയമുള്ളതിനാല്‍ ഇത്തവണ ആവേശകമായ പോരാട്ടം തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇത്തവണ പല ടീമുകളും ചില താരങ്ങളില്‍ അമിത പ്രതീക്ഷ വെച്ചിട്ടുണ്ട്. ഫ്രാഞ്ചൈസി ക്രിക്കറ്റിലെ പ്രകടനവും മറ്റ് പ്രകടനവും വിലയിരുത്തിയാണ് ഇത്തരത്തില്‍ ടീമുകള്‍ ഇവരില്‍ പ്രതീക്ഷവെക്കുന്നതെങ്കിലും അതിനനുസരിച്ച് തിളങ്ങാനുള്ള മികവ് അവര്‍ക്കുണ്ടോയെന്നതാണ് പ്രസക്തമായ ചോദ്യം.
ഇത്തരത്തില്‍ വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ അമിത പ്രതീക്ഷ നല്‍കി ഓവര്‍റേറ്റഡ് താരങ്ങളെന്ന് വിശേഷിപ്പിക്കാന്‍ സാധിക്കുന്ന താരങ്ങളുടെ പ്ലേയിങ് 11 പരിശോധിക്കാം.
Also Read: IPL 2021: 'രോഹിത്തും ബുംറയുമില്ല', ടി20യിലെ ടോപ് ഫൈവ് താരങ്ങളെ തിരഞ്ഞെടുത്ത് പൊള്ളാര്‍ഡ്

മാത്യു വേഡ്-ഹസ്രത്തുല്ല സസായി
ഓസീസ് ക്രിക്കറ്റ് ടീമിലെ സീനിയര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് മാത്യു വേഡ്. ബിബിഎല്ലിലുള്‍പ്പെടെ പല ഫ്രാഞ്ചൈസി ക്രിക്കറ്റിലൂടെയും തിളങ്ങിയതാണ് ടി20 ലോകകപ്പിനുള്ള ഓസീസ് ടീമില്‍ മാത്യു വേഡിന് ഇടം നേടിക്കൊടുത്തത്. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ താരം അതിവേഗം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള താരമാണ്. എന്നാല്‍ സ്ഥിരതയില്ലെന്നതാണ് പ്രശ്‌നം. അദ്ദേഹത്തിന്റെ ടി20 ഫോര്‍മാറ്റിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ നല്‍കുന്നത് അമിത പ്രതീക്ഷയാണെന്ന് പറയാതെ വയ്യ. 26.29 ശരാശരിയില്‍ 1867 റണ്‍സാണ് ഏകദിനത്തില്‍ അദ്ദേഹത്തിന്റെ പേരിലുള്ളത്. ടി20 ഫോര്‍മാറ്റില്‍ 48 മത്സരത്തില്‍ നിന്ന് 19.26 ശരാശരിയില്‍ 655 റണ്‍സും. എന്നിട്ടും അദ്ദേഹം ഓസീസ് ടി20 ലോകകപ്പ് ടീമില്‍ ഇടം പിടിച്ചതാണ് അത്ഭുതപ്പെടുത്തുന്ന കാര്യം.
Also Read: IPL 2021: ധോണിയെ കൈവിടില്ല, അടുത്ത സീസണിലും സിഎസ്‌കെയിലുണ്ടാവും!

അഫ്ഗാന്‍ താരമായ ഹസ്രത്തുല്ല സസായിയേയും അമിത പ്രതീക്ഷ നല്‍കിയാണ് അഫ്ഗാന്‍ ഉയര്‍ത്തിക്കാട്ടുന്നത്. എന്നാല്‍ താരത്തിന്റെ പ്രകടനം അത്ര മികച്ചതല്ല. വമ്പനടിക്കാരനാണെങ്കിലും സ്ഥിരയില്ല. 23കാരനായ താരം 16 ഏകദിനത്തില്‍ നിന്ന് 22.56 ശരാശരിയില്‍ നേടിയത് 361 റണ്‍സാണ്. എന്നാല്‍ 15 ടി20യില്‍ നിന്ന് 40.71 ശരാശരിയില്‍ 570 റണ്‍സ് നേടിയിട്ടുണ്ട്. എന്നാല്‍ തുടക്കത്തിലെ ഈ പ്രകടനം കണ്ട് അദ്ദേഹത്തിന് നല്‍കുന്ന അമിത പ്രശംസ ഗുണം ചെയ്‌തേക്കില്ല.
Also Read: T20 World Cup 2021: 2016 ടി20 ലോകകപ്പ് നായകന്മാര്‍ ഇപ്പോള്‍ എവിടെ? എന്ത് ചെയ്യുന്നു? പരിശോധിക്കാം

ടെംബ ബാവുമ,ഹെന്‍ റിച്ച് ക്ലാസന്‍,ആസിഫ് അലി
ദക്ഷിണാഫ്രിക്കയുടെ നായകനാണ് ടെംബ ബാവുമ. വളരെ പ്രതീക്ഷയോടെ ടീം വിശേഷിപ്പിക്കുകയും പ്രശംസിക്കുകയും ചെയ്യുന്ന താരമാണെങ്കിലും അതിനൊത്ത മികവ് ടെംബ ബാവുമക്കില്ല. 13 ഏകദിനത്തില്‍ നിന്ന് 499 റണ്‍സാണ് അദ്ദേഹം നേടിയത്. 16 ടി20യില്‍ നിന്ന് 27.33 ശരാശരിയില്‍ 410 റണ്‍സും ബാവുമയുടെ പേരിലുണ്ട്. സ്ഥിരതയോടെ വലിയ ഷോട്ടുകള്‍ കളിക്കാന്‍ കെല്‍പ്പില്ലാത്ത താരമാണ് ബാവുമ.
Also Read: IPL 2021: സിഎസ്‌കെ ആരെയൊക്കെ നിലനിര്‍ത്തും? റെയ്‌നയുടെ ഭാവി എന്ത്? സാധ്യതകളിതാ

ദക്ഷിണാഫ്രിക്കയുടെ തന്നെ ഹെന്‍ റിച്ച് ക്ലാസനാണ് അനാവശ്യ പ്രശംസ നേടുന്ന മറ്റൊരു താരം. മധ്യനിരയില്‍ വമ്പനടിക്കാരനെന്ന് വിശേഷിപ്പിക്കുമ്പോഴും താരത്തിന് സ്ഥിരതയില്ല. ഐപിഎല്ലിലടക്കം കളിച്ചപ്പോഴും വലിയ മികവ് കാട്ടാനായില്ല. 26 ടി20യില്‍ നിന്ന് 22.94 ശറാശരിയില്‍ 436 റണ്‍സ് മാത്രമാണ് ക്ലാസന്റെ പേരിലുള്ളത്.
Also Read: T20 World cup: കപ്പടിക്കണം, പടിയിറങ്ങണം- അവസാന ദൗത്യത്തിനു ശാസ്ത്രിയെത്തി

പാകിസ്താന്റെ ആസിഫ് അലിയാണ് അഞ്ചാമത്തെ താരം. പാകിസ്താന്റെ 15 അംഗ ടീമില്‍ ഉള്‍പ്പെട്ടിട്ടുള്ള താരമാണെങ്കിലും നല്‍കുന്ന പ്രശംസക്ക് അര്‍ഹതപ്പെട്ട പ്രകടനം നടത്തുന്നില്ല. 29 ടി20യില്‍ നിന്ന് 16.38 ശരാശരിയില്‍ 344 റണ്‍സ് മാത്രമാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്.
Also Read: IPL 2021: ആര് കടക്കും പ്ലേ ഓഫില്‍? പ്രതീക്ഷയോടെ കെകെആറും മുംബൈയും, സാധ്യതകള്‍ അറിയാം

അസാം ഖാന്‍,റോഷ്ടന്‍ ചേസ്,ഗുല്‍ബാഡിന്‍ നെയ്ബ്
പാകിസ്താന്‍ പിഎസ്എല്ലിലെ പ്രകടനം കണ്ട് ടി20 ലോകകപ്പിലേക്ക് പരിഗണിച്ചിരിക്കുന്ന താരമാണ് അസാം ഖാന്‍. മുന്‍ പാക് ഇതിഹാസം മോയിന്‍ ഖാന്റെ മകനായ അദ്ദേഹം അമിത ശരീരഭാരമുള്ള താരം കൂടിയാണ്. എന്നാല്‍ പിഎസ്എല്ലില്‍ വമ്പന്‍ ഷോട്ടുകള്‍ കളിച്ച് കൈയടിയും നേടിയിരുന്നു. നാഷണല്‍ ടി20 കപ്പില്‍ 13.25 ശരാശരിയില്‍ 53 റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്.എന്നാല്‍ പാകിസ്താന്‍ തങ്ങളുടെ പ്രധാന താരങ്ങളിലൊരാളായാണ് അസാം ഖാനെ ഉയര്‍ത്തിക്കാട്ടുന്നത്.
Also Read: 'ലോകകപ്പ് ടീമില്‍ അവനും വേണം, ധോണി കോലിയോടും ശാസ്ത്രിയോടും പറയണം'- മൈക്കല്‍ വോണ്‍

വെസ്റ്റ് ഇന്‍ഡീസിന്റെ റോഷ്ടന്‍ ചേസാണ് മറ്റൊരു താരം. സിപിഎല്ലില്‍ 12 മത്സരത്തില്‍ നിന്ന് 49.55 ശരാശരിയില്‍ 446 റണ്‍സ് നേടിയതാണ് അദ്ദേഹത്തിന് ടി20 ലോകകപ്പ് ടീമില്‍ ഇടം നേടിക്കൊടുത്തത്. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഈ മികവ് കാട്ടാന്‍ താരത്തിനായിട്ടില്ല. എന്നിട്ടും വെസ്റ്റ് ഇന്‍ഡീസ് അമിത പ്രതീക്ഷയാണ് താരത്തിന് നല്‍കുന്നത്.
Also Read: T20 World Cup: സന്നാഹം ലോകകപ്പിനേക്കാള്‍ പൊടിപാറും! വമ്പന്‍ പോരാട്ടങ്ങള്‍- ഷെഡ്യൂള്‍ പുറത്ത്

അഫ്ഗാനിസ്ഥാന്റെ ഗുല്‍ബാഡിന്‍ നെയ്ബാണ് മറ്റൊരു താരം. ഏകദിനത്തില്‍ മികച്ച പ്രകടനം അവകാശപ്പെടാമെങ്കിലും ടി20യില്‍ അദ്ദേഹത്തിന് വലിയ മികവില്ല. 48 ടി20യില്‍ നിന്ന് 17 വിക്കറ്റ് മാത്രമാണ് നേടാനായത്. എന്നിട്ടും താരത്തില്‍ വലിയ പ്രതീക്ഷയാണ് ടീം നല്‍കിയിരിക്കുന്നത്. 68 ഏകദിനത്തില്‍ നിന്ന് 61 വിക്കറ്റ് അദ്ദേഹത്തിന്റെ പേരിലുണ്ട്.
Also Read: IPL 2021: വിരമിച്ച ശേഷം ബോളിവുഡിലേക്കോ? ആഗ്രഹം തുറന്ന് പറഞ്ഞ് എംഎസ് ധോണി

ക്രിസ് വോക്‌സ്,ലൂങ്കി എന്‍ഗിഡി,ഒഷെയ്ന്‍ തോമസ്
ഇംഗ്ലണ്ടിന്റെ പ്രധാന പേസ് ഓള്‍റൗണ്ടര്‍മാരിലൊരാളാണ് ക്രിസ് വോക്‌സ്. പ്രതിഭാശാലിയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ലെങ്കിലും വോക്‌സിന്റെ പരിമിത ഓവറിലെ പ്രകടനങ്ങള്‍ പ്രതീക്ഷക്കൊത്തുള്ളതല്ല. ടെസ്റ്റില്‍ മികച്ച പ്രകടനമാണ് താരം നടത്തുന്നത്. എന്നാല്‍ ടി20 ക്രിക്കറ്റില്‍ തല്ലുകൊള്ളി ബൗളറാണ്. ഇംഗ്ലണ്ടിനായി 10 ടി20 മാത്രമാണ് കളിച്ചത്. 8.12 ഇക്കോണമിയില്‍ എട്ട് വിക്കറ്റാണ് വീഴ്ത്തിയിട്ടുള്ളത്.
Also Read: IPL 2021: 'ഇങ്ങനെ കളിക്കുന്നവര്‍ക്ക് ഇത്രയെ അര്‍ഹിച്ചിട്ടുള്ളു', രാജസ്ഥാനെ വിമര്‍ശിച്ച് ഗൗതം ഗംഭീര്‍

ദക്ഷിണാഫ്രിക്കന്‍ പേസര്‍ ലൂങ്കി എന്‍ഗിഡിയെ മികച്ച ടി20 ബൗളറെന്ന നിലയിലാണ് വിശേഷിപ്പിക്കാറുള്ളതെങ്കിലും അതിനൊത്ത മികവ് അദ്ദേഹത്തിനുണ്ടെന്ന് കണക്കുകള്‍ നോക്കുമ്പോള്‍ തോന്നുന്നില്ല. 23 ടി20യില്‍ നിന്ന് 36 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ടെങ്കിലും റണ്‍സ് വിട്ടുകൊടുക്കാന്‍ മടിയില്ലാത്ത താരമാണ് അദ്ദേഹം.8.97 ആണ് താരത്തിന്റെ ടി20 ഇക്കോണമി. ഐപിഎല്ലിലും 8.3 ഇക്കോണമിയാണ് അദ്ദേഹത്തിനുള്ളത്.
Also Read: IPL 2021: 'ഇതു താന്‍ഡാ മുംബൈ', 8.2 ഓവറില്‍ കളി തീര്‍ത്തു, നേടിയെടുത്ത ചരിത്ര റെക്കോഡുകളിതാ

വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ പേസറെന്ന നിലയില്‍ പരിഗണിക്കുന്ന ഒഷെയ്ന്‍ തോമസിന്റെ കണക്കുകള്‍ പരിശോധിക്കുമ്പോഴും താരത്തിന് പ്രതീക്ഷക്കൊത്ത മികവില്ലെന്ന് വ്യക്തം. 17 ടി20യില്‍ നിന്ന് 19 വിക്കറ്റാണ് അദ്ദേഹം വെസ്റ്റ് ഇന്‍ഡീസിനായി ടി20യില്‍ വീഴ്ത്തിയത്. റണ്‍സ് വിട്ടുകൊടുക്കാനും അദ്ദേഹം മടികാട്ടറില്ല.


Click it and Unblock the Notifications











