
എന്നാല്‍ ഐപിഎല്‍ രണ്ടാം പാദത്തില്‍ ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ട പല താരങ്ങളുടെയും പ്രകടനം പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല. ഇഷാന്‍ കിഷന്‍,സൂര്യകുമാര്‍ യാദവ്,രോഹിത് ശര്‍മ,റിഷഭ് പന്ത്,ഹര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാം മോശം ഫോമിലാണ്. ഈ പ്രകടനം വിലയിരുത്തി ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മാറ്റമുണ്ടാകുമോയെന്നതാണ് കണ്ടറിയേണ്ടത്. ഇപ്പോഴിതാ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ സിഎസ്‌കെ താരങ്ങളെ പരിഗണിക്കാന്‍ ധോണി വിരാട് കോലിയോടും പരിശീലകന്‍ രവി ശാസ്ത്രിയോടും പറയുമായിരിക്കുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍.
Also Read: T20 World Cup 2021: 'ഈ കൈകള്‍ ചോരില്ല', ഓരോ ടീമിലെയും മികച്ച ഫീല്‍ഡര്‍മാരെ പരിചയപ്പെടാം

'ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിന്റെ ഉപദേഷ്ടാവാണ് ധോണി. സിഎസ്‌കെ ടീമിന്റെ ക്യാപ്റ്റനുമാണവന്‍. അതിനാല്‍ത്തന്നെ സിഎസ്‌കെ താരങ്ങളെ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കുന്നത് സംബന്ധിച്ച് ധോണി കോലിയോടും രവി ശാസ്ത്രിയോടും പറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശര്‍ദുല്‍ ഠാക്കൂര്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. ഇയാന്‍ ബോത്തത്തെപ്പോലെയാണവന്‍.
Also Read: IPL 2021: ഇന്ത്യന്‍ ടീമിലെത്തിയത് സൂര്യയുടെയും ഇഷാന്റെയും മോശം ഫോമിന് കാരണം! - ഗവാസ്‌കര്‍

പന്ത് കൈയില്‍ ലഭിച്ചാല്‍ കാര്യങ്ങള്‍ വരുതിയിലാക്കാന്‍ അവന് സാധിക്കും. അത് ടെസ്റ്റ് പരമ്പരയിലും ഇപ്പോള്‍ ഐപിഎല്ലിലും അവന്‍ തുടരുന്നു.പേസില്‍ വളരെയധികം വ്യത്യസ്തത വരുത്താന്‍ അവനാവും. അവനെക്കാണുമ്പോള്‍ സാധാരണ എല്ലാവരും ചെയ്യുന്നപോലെ കാര്യങ്ങള്‍ ചെയ്യുന്നു എന്നാണ് തോന്നുന്നത്. എന്നാല്‍ കൃത്യമായ പദ്ധതി അവനുണ്ട്. ബാറ്റ്‌സ്മാനെ അത്ഭുതപ്പെടുത്താന്‍ അവനാവും. പന്തിലെ വ്യത്യാസങ്ങള്‍ നേരിടാന്‍ ബാറ്റ്‌സ്മാനെ പ്രയാസപ്പെടുത്തും'-മൈക്കല്‍ വോണ്‍ പറഞ്ഞു.
Also Read: IPL 2021: 'റായിഡു വന്ന ശേഷം അവനാണ് സിഎസ്‌കെയുടെ ഹീറോ'- പ്രശംസിച്ച് ഗൗതം ഗംഭീര്‍

ശര്‍ദുല്‍ ഠാക്കൂര്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും മികവ് കാട്ടാന്‍ കെല്‍പ്പുള്ള താരമാണ്.യുഎഇയിലെ സാഹചര്യത്തില്‍ വളരെ അനുയോജ്യനാണവന്‍. സിഎസ്‌കെയ്ക്കായി ഈ സീസണില്‍ 15 വിക്കറ്റുകള്‍ വീഴ്ത്തിക്കഴിഞ്ഞു. ബാറ്റിങ്ങില്‍ അധികം അവസരം ലഭിച്ചിട്ടില്ല. ശര്‍ദുലിന്റെ ബാറ്റിങ് മികവ് എല്ലാവര്‍ക്കും അറിയാവുന്നതാണ്. പല തവണ അദ്ദേഹമത് തെളിയിച്ചിട്ടുമുണ്ട്.
Also Read: IPL 2021: ഡിആര്‍എസ് ഇനി ധോണി റിവ്യു സിസ്റ്റമല്ല! വിജയിച്ചത് ഒരെണ്ണം മാത്രം

ഇന്ത്യ പേസ് ഓള്‍റൗണ്ടറായി പരിഗണിച്ചിട്ടുള്ള ഹര്‍ദിക് പാണ്ഡ്യ വളരെയധികം ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. പന്തെറിയാനും സാധിക്കുന്നില്ല. ബാറ്റിങ്ങിലും പഴയ മികവ് കാട്ടാനാവുന്നില്ല. ഈ സാഹചര്യത്തില്‍ ഫിനിഷര്‍ റോളില്‍ പേസ് ഓള്‍റൗണ്ടറായി ഹര്‍ദിക് പാണ്ഡ്യയെ പരിഗണിച്ചാല്‍ ഇന്ത്യക്കത് തിരിച്ചടിയായേക്കും. അതിനാല്‍ മികച്ച ഫോമിലുള്ള ശര്‍ദുലിനെ ഇന്ത്യ ടീമിലേക്ക് പരിഗണിക്കണമെന്നാണ് പല പ്രമുഖരും വിലയിരുത്തിയത്. നിലവില്‍ റിസര്‍വ് താരമായാണ് ശര്‍ദുലിനെ ഇന്ത്യ പരിഗണിച്ചിരിക്കുന്നത്.

Also Read: IPL 2021: ആ ധോണിയെ നിങ്ങള്‍ ഇനി പ്രതീക്ഷിക്കരുത്! അതു അനീതിയെന്നു ചോപ്ര
രാജസ്ഥാനെതിരായ മത്സരത്തിലൂടെ വെടിക്കെട്ട് ഫോമിലേക്ക് തിരിച്ചെത്താന്‍ ഇഷാന്‍ കിഷനായത് ഇന്ത്യക്ക് ആശ്വാസമാവും. അതിവേഗം റണ്‍സുയര്‍ത്താന്‍ ഇഷാന് സാധിക്കുന്നുണ്ട്. സൂര്യകുമാര്‍ യാദവിനും പഴയ ആത്മവിശ്വാസം തിരികെ ലഭിച്ചു. എന്നാല്‍ സ്പിന്നര്‍മാരായി പരിഗണിച്ച രാഹുല്‍ ചഹാര്‍ മോശം ഫോമിലാണ്. നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം മടങ്ങിയെത്തിയ ആര്‍ അശ്വിനും വലിയ പ്രകടനം കാഴ്ചവെക്കാനാവുന്നില്ല. സീനിയര്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിനും പ്രതീക്ഷിച്ച നിലവാരമില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യ ലോകകപ്പ് ടീമില്‍ ചില മാറ്റങ്ങള്‍ വരുത്താനുള്ള സാധ്യതയുമുണ്ട്. ഈ മാസം 10വരെയാണ് ടീമില്‍ മാറ്റം വരുത്താനുള്ള അവസരം. 17നാണ് ലോകകപ്പ് ആരംഭിക്കുന്നത്.


Click it and Unblock the Notifications











