Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World cup: കപ്പടിക്കണം, പടിയിറങ്ങണം- അവസാന ദൗത്യത്തിനു ശാസ്ത്രിയെത്തി

ഇന്ത്യന്‍ ടീമിനൊപ്പമുള്ള അവസാനത്തെ ദൗത്യം വിജയകരമായി അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മുഖ്യ കോച്ച് രവി ശാസ്ത്രി ദുബായിലെത്തി. ഈ മാസം ആരംഭിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിന്റെ ഭാഗമായിട്ടാണ് അദ്ദേഹം ഇവിടെയെത്തിയിരിക്കുന്നത്. ശാസ്ത്രിക്കു കീഴില്‍ ഇന്ത്യയുടെ അവസാനത്തെ ചാംപ്യന്‍ഷിപ്പ് കൂടിയാണിത്. ലോകകപ്പോടെ ടീമുമായുള്ള അദ്ദേഹത്തിന്റെ കരാര്‍ അവസാനിക്കുകയാണ്. ഇതു പുതുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നു അദ്ദേഹം ബിസിസിഐയെ നേരത്തേ അറിയിച്ചിരുന്നു.

ലോകകപ്പ് വിജയത്തോടെ തലയുയര്‍ത്തി ഇന്ത്യന്‍ കോച്ച് സ്ഥാനത്തു നിന്നും പടിയിറങ്ങാമെന്ന ശുഭപ്രതീക്ഷയിലാണ് ശാസ്ത്രി. നിലവില്‍ അദ്ദേഹം മാത്രമേ ദുബായിലെത്തിയിട്ടുള്ളൂ. കോച്ചിങ് സംഘത്തിലെ മറ്റുള്ളവരും സപ്പോര്‍ട്ട് സ്റ്റാഫുമാരും നാളെ (വ്യാഴം) ഇവിടെയെത്തുമെന്നാണ് റിപ്പോര്‍ട്ട്. ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീം താമസിക്കുന്ന ഹോട്ടലില്‍ ശാസ്ത്രിയുള്‍പ്പെട്ട സംഘം ആറു ദിവസം ക്വാറന്റീനില്‍ കഴിയും.

 കോലിയും ധോണിയും വൈകും

കോലിയും ധോണിയും വൈകും

ഐപിഎല്ലിന്റെ പ്ലേഓഫിലേക്കു യോഗ്യത നേടിയിട്ടില്ലാത്ത ഫ്രാഞ്ചൈസികളിലെ ഇന്ത്യന്‍ താരങ്ങള്‍ ലോകകപ്പിനുള്ള ഇന്ത്യന്‍ ക്യാംപില്‍ ചേരും. പേസര്‍ ഭുവനേശ്വര്‍ കുമാര്‍ ഉള്‍പ്പെടെയുളളവര്‍ ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍ ക്യാപ്റ്റന്‍ വിരാട് കോലി, ഇന്ത്യന്‍ ടീമിന്റെ ഉപദേശകന്‍ എംഎസ് ധോണി, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ എന്നിവരടക്കമുള്ളവര്‍ ഈ മാസം 14നു ശേഷമായിരിക്കും ക്യാംപിന്റെ ഭാഗമാവുക. കാരണം ഇവരുടെ ടീമുകള്‍ ഐപിഎല്ലിന്റെ പ്ലേഓഫിലെത്തിയിട്ടുണ്ട്.
മുംബൈ ഇന്ത്യന്‍സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, പഞ്ചാബ് കിങ്‌സ് തുടങ്ങിയ ടീമുകളുടെ പ്ലേഓഫ് ഇപ്പോഴും ഉറപ്പില്ലാത്തതിനാല്‍ ഈ ഫ്രാഞ്ചൈസികളിലെ ഇന്ത്യന്‍ താരങ്ങളുടെ കാര്യത്തിലും അവ്യക്തതയുണ്ട്.

 ഇന്ത്യയുടെ ആദ്യ മല്‍സരം

ഇന്ത്യയുടെ ആദ്യ മല്‍സരം

ലോകകപ്പിന്റെ സൂപ്പര്‍ 12ലേക്കു ഇന്ത്യ നേരിട്ടു യോഗ്യത നേടിയിട്ടുണ്ട്. ഈ മാസം 23നാണ് സൂപ്പര്‍ 12 പോരാട്ടങ്ങള്‍ക്കു തുടക്കമാവുന്നത്. ചിരവൈരികളായ പാകിസ്താനുമായി 24ന് ദുബായിലാണ് ഇന്ത്യയുടെ ആദ്യത്തെ മല്‍സരം.
ഈ പോരാട്ടത്തിനു മുമ്പ് രണ്ടു സന്നാഹ മല്‍സരങ്ങളിലും ഇന്ത്യ കളിക്കുന്നുണ്ട്. 18ന് മുന്‍ ലോക ചാംപ്യന്‍മാരായ ഇംഗ്ലണ്ടിനെ നേരിടുന്ന കോലിയും സംഘവും 20ന് ഓസ്‌ട്രേലിയയുമായും ശക്തി പരീക്ഷിക്കും.
ശാസ്ത്രിയുടെ മാത്രമല്ല ക്യാപ്റ്റനെന്ന നിലയില്‍ കോലിയുടെയും അവസാനത്തെ ദൗത്യമാണ് ഇത്തവണത്തെ ടി20 ലോകകപ്പ്. ടൂര്‍ണമെന്റിനു ശേഷം ടി20 ടീമിന്റെ നായകസ്ഥാനമൊഴിയുകയാണെന്നു കഴിഞ്ഞ മാസം അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ജോലി ഭാരം കുറയ്ക്കുന്നതിനു വേണ്ടിയാണ് ഈ തീരുമാനമെടുത്തതെന്നും ഏകദിനം, ടെസ്റ്റ് എന്നിവയില്‍ ക്യാപ്റ്റന്‍ സ്ഥാനത്തു തുടരുമെന്നും കോലി വ്യക്തമാക്കിയിരുന്നു.

 ഇന്ത്യന്‍ ലോകകപ്പ് ടീം

ഇന്ത്യന്‍ ലോകകപ്പ് ടീം

വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, രാഹുല്‍ ചാഹര്‍, വരുണ്‍ ചക്രവര്‍ത്തി, മുഹമ്മദ് ഷമി, അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, ഇഷാന്‍ കിഷന്‍.
റിസര്‍വ് കളിക്കാര്‍- ശ്രേയസ് അയ്യര്‍, ദീപക് ചാഹര്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍.

ഇന്ത്യയുടെ മല്‍സരക്രമം

ഇന്ത്യയുടെ മല്‍സരക്രമം

ഒക്ടോബര്‍ 24: ഇന്ത്യ x പാകിസ്താന്‍ (ദുബായ്, രാത്രി 7.30)
ഒക്ടോബര്‍ 31: ഇന്ത്യ x ന്യൂസിലാന്‍ഡ് (ദുബായ്, രാത്രി 7.30)
നവംബര്‍ 3: ഇന്ത്യ x അഫ്ഗാനിസ്താന്‍ (അബുദാബി, രാത്രി 7.30)
നവംബര്‍ 5: ഇന്ത്യ x ബി 1 (ദുബായ്, രാത്രി 7.30)
നവംബര്‍ 8: ഇന്ത്യ x എ2 (ദുബായ്, രാത്രി 7.30)

സെമി ഫൈനല്‍: നവംബര്‍ 10, 11
ഫൈനല്‍: നവംബര്‍ 14

Story first published: Wednesday, October 6, 2021, 17:28 [IST]
Other articles published on Oct 6, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+