IPL 2021: ആര് കടക്കും പ്ലേ ഓഫില്‍? പ്രതീക്ഷയോടെ കെകെആറും മുംബൈയും, സാധ്യതകള്‍ അറിയാം
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ പ്ലേ ഓഫിലേക്കടുക്കവെ പോരാട്ടം ശക്തം. ഡല്‍ഹി ക്യാപിറ്റല്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ ബാംഗ്ലൂരും പ്ലേ ഓഫ് ഉറപ്പിച്ചതിനാല്‍ത്തന്നെ നാലാം സ്ഥാനക്കാരാനായി ആര് കടക്കുമെന്നത് മാത്രമാണ് ഇനി അറിയേണ്ടത്. നിലവിലെ സാഹചര്യത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്,പഞ്ചാബ് കിങ്‌സ്,രാജസ്ഥാന്‍ റോയല്‍സ് ടീമുകളുടെ പ്രതീക്ഷ അസ്തമിച്ച് കഴിഞ്ഞു. അതിനാല്‍ത്തന്നെ മുംബൈ ഇന്ത്യന്‍സ്,കെകെആര്‍ ടീമുകളിലൊന്ന് നാലാം സ്ഥാനക്കാരായി പ്ലേ ഓഫിലെത്താനാണ് സാധ്യത.

നിലവിലെ പോയിന്റ് പട്ടിക പ്രകാരം 13 മത്സരത്തില്‍ നിന്ന് 12 പോയിന്റുമായി നാലാം സ്ഥാനത്താണ് കെകെആര്‍. മുംബൈക്ക് 13 മത്സരത്തില്‍ നിന്ന് 12 പോയിന്റാണുള്ളത്. നെറ്റ് റണ്‍റേറ്റില്‍ കെകെആറിന് മുന്‍തൂക്കമുള്ളതിനാല്‍ ടീമിന് മുന്‍തൂക്കമുണ്ടെന്ന് പറയാം.+0.294 ആണ് കെകെആറിന്റെ നെറ്റ് റണ്‍റേറ്റ്. -0.048 ആണ് മുംബൈ ഇന്ത്യന്‍സിന്റെ നെറ്റ് റണ്‍റേറ്റ്. അതിനാല്‍ത്തന്നെ രണ്ട് ടീമിന്റെയും അവസാന മത്സരത്തിലെ മത്സരഫലമാവും നിര്‍ണ്ണായകമാവുക. മുംബൈയുടെ അവസാന എതിരാളി സണ്‍റൈസേഴ്‌സ് ഹൈദരാബാദും കെകെആറിന്റെ അവസാന മത്സരത്തിലെ എതിരാളി രാജസ്ഥാന്‍ റോയല്‍സുമാണ്.
Also Read: കോലി ശരിക്കും ജെറ്റാണ്! ഭയപ്പെടുത്തിയത് ഹാര്‍ദിക്- മനസ്സ്തുറന്ന് മോറിസ്

കൊല്‍ക്കത്തക്ക് സാധ്യതകളേറെ
നിലവിലെ സാധ്യതകള്‍ അനുസരിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനാണ് മുന്‍തൂക്കമെന്ന് പറയാതിരിക്കാനാവില്ല. അവസാന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിക്കാനായാല്‍ കെകെആറിന് പ്ലേ ഓഫിലേക്കെത്താം.മുംബൈ ഹൈദരാബാദിനെതിരേ വമ്പന്‍ ജയം നേടിയാലും കെകെആറിന്റെ നെറ്റ് റണ്‍റേറ്റിനെ മറികടക്കാനാവില്ല. അതിനാല്‍ത്തന്നെ രാജസ്ഥാനെതിരേ ജയം മാത്രമാണ് കെകെആര്‍ സ്വപ്‌നം കാണുന്നത്.
Also Read: T20 World Cup 2021: 'ഈ കൈകള്‍ ചോരില്ല', ഓരോ ടീമിലെയും മികച്ച ഫീല്‍ഡര്‍മാരെ പരിചയപ്പെടാം

നിലവിലെ മികച്ച ഫോം കെകെആറിന് അനുകൂലമാണ്. താരങ്ങളെല്ലാംതന്നെ ശ്രദ്ധേയ പ്രകടനമാണ് നടത്തുന്നത്. ഓയിന്‍ മോര്‍ഗന്റെ മോശം ഫോമാണ് തലവേദന.പേസ് നിരയില്‍ ആശങ്കകളുണ്ടെങ്കിലും വരുണ്‍ ചക്രവര്‍ത്തി,സുനില്‍ നരെയ്ന്‍ എന്നിവരുടെ സ്പിന്‍ മികവ് ടീമിന് കരുത്ത് പകരുന്നു. മുംബൈയോട് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയ രാജസ്ഥാന് കെകെആറിന്റെ വഴിമുടക്കാനാവുമോയെന്നാണ് കണ്ടറിയേണ്ടത്. പ്ലേ ഓഫ് നഷ്ടമായെന്ന് ഉറപ്പായ രാജസ്ഥാന്‍ അവസാന മത്സരത്തില്‍ ജയം നേടി മടങ്ങാനുറച്ചാല്‍ കെകെആറിന് കാര്യങ്ങള്‍ എളുപ്പമാവില്ല.
Also Read: IPL 2021: ഇന്ത്യന്‍ ടീമിലെത്തിയത് സൂര്യയുടെയും ഇഷാന്റെയും മോശം ഫോമിന് കാരണം! - ഗവാസ്‌കര്‍

ഭാഗ്യത്തില്‍ പ്രതീക്ഷവെച്ച് മുംബെ
മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലിലെ ഏറ്റവും ഭാഗ്യമുള്ള ടീമാണ്. അതിനാല്‍ത്തന്നെ ടീം സജീവ പ്രതീക്ഷയിലുമാണ്. രാജസ്ഥാനെതിരേ എട്ട് വിക്കറ്റിന്റെ വമ്പന്‍ ജയമാണ് മുംബെ നേടിയത്. രാജസ്ഥാനെ 90 എന്ന സ്‌കോറിലേക്കൊതുക്കിയ മുംബൈ 8.2 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു. ടീമിനെ സംബന്ധിച്ച് പ്ലേ ഓഫില്‍ കടക്കാന്‍ ഭാഗ്യമാണ് വേണ്ടത്.
Also Read: IPL 2021: 'റായിഡു വന്ന ശേഷം അവനാണ് സിഎസ്‌കെയുടെ ഹീറോ'- പ്രശംസിച്ച് ഗൗതം ഗംഭീര്‍

അവസാന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് എതിരാളികള്‍. നിലവില്‍ ഏറ്റവും മോശം ഫോമിലുള്ള ടീമാണ് ഹൈദരാബാദ്. അതിനാല്‍ ഹൈദരാബാദിനെതിരേ വമ്പന്‍ ജയം നേടുകയും കെകെആര്‍ രാജസ്ഥാനോട് തോല്‍ക്കുകയും ചെയ്താല്‍ രോഹിത് ശര്‍മയും സംഘവും പ്ലേ ഓഫില്‍ കടക്കും. രാജസ്ഥാന്‍-കെകെആര്‍ മത്സരത്തിന് ശേഷമാണ് മുംബൈ-ഹൈദരാബാദ് മത്സരം. അതിനാല്‍ത്തന്നെ സാഹചര്യം മനസിലാക്കി കളിക്കാന്‍ മുംബൈക്ക് സാധിക്കും.
Also Read: IPL 2021: ഡിആര്‍എസ് ഇനി ധോണി റിവ്യു സിസ്റ്റമല്ല! വിജയിച്ചത് ഒരെണ്ണം മാത്രം

അവസാന മത്സരത്തിലെ ജയംപോലെ തന്നെ കെകെആറിന്റെ തോല്‍വിയും മുംബൈക്ക് പ്രധാനപ്പെട്ടതാണ്. സിഎസ്‌കെ,ഡല്‍ഹി,ആര്‍സിബി എന്നീ വമ്പന്മാര്‍ പ്ലേ ഓഫില്‍ കടന്നതിനാല്‍ മുംബൈക്ക് പ്ലേ ഓഫില്‍ കടക്കാനായില്ലെങ്കില്‍ വലിയ നാണക്കേടുമാവും. ഇത്തവണ ഹാട്രിക് കിരീടം പ്രതീക്ഷിച്ചിറങ്ങിയ മുംബൈക്ക് രണ്ടാം പാദത്തില്‍ ഹാട്രിക് തോല്‍വി വഴങ്ങേണ്ടി വന്നതാണ് തിരിച്ചടിയായത്. മുംബൈ പ്ലേ ഓഫിലെത്തിയാല്‍ പ്ലേ ഓഫ് പോരാട്ടം കൂടുതല്‍ ആവേശകരമാവും. അഞ്ച് കിരീടങ്ങളുമായി ഐപിഎല്ലിലെ ചാമ്പ്യന്‍ നിരയാണ് മുംബൈ ഇന്ത്യന്‍സ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications