For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഈ സീസണിലെ ഏറ്റവും മികച്ച ബൗളര്‍ ആര്? തിരഞ്ഞെടുത്ത് ഗൗതം ഗംഭീര്‍

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. പ്ലേ ഓഫിനോടടുക്കവെ പോരാട്ടം ശക്തമാണ്. ടി20 ലോകകപ്പിന് മുമ്പുള്ള ഐപിഎല്‍ എന്നതിനാല്‍ത്തന്നെ ഇത്തവണത്തെ സീസണിന് പ്രാധാന്യമേറെ. യുഎഇയിലെ സാഹചര്യത്തില്‍ പേസര്‍മാരുടെ പ്രകടനമാണ് എടുത്തുപറയേണ്ടത്. 2020 സീസണിലും ഈ സീസണിലും യുഎഇയില്‍ വിക്കറ്റ് വേട്ടയില്‍ മുന്നിട്ട് നിന്നത് പേസര്‍മാര്‍. 2020 സീസണില്‍ കഗിസോ റബാദയും ആന്‍ റിച്ച് നോക്കിയേയും ട്രന്റ് ബോള്‍ട്ടും ജസ്പ്രീത് ബുംറയുമെല്ലാം മികവ് കാട്ടിയപ്പോള്‍ ഇത്തവണ ഹര്‍ഷല്‍ പട്ടേലും ആവേഷ് ഖാനും ജസ്പ്രീത് ബുംറയുമെല്ലാം വിക്കറ്റ് വേട്ട നടത്തി കൈയടി നേടുകയാണ്.

1

ഇപ്പോഴിതാ സീസണിലെ ഏറ്റവും മികച്ച ബൗളറെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും കെകെആര്‍ നായകനുമായിരുന്ന ഗൗതം ഗംഭീര്‍. ആര്‍സിബി പേസര്‍ ഹര്‍ഷല്‍ പട്ടേലിനെയാണ് ഗംഭീര്‍ മികച്ച പേസറെന്ന് വിശേഷിപ്പിച്ചത്. 13 മത്സരത്തില്‍ നിന്ന് 29 വിക്കറ്റുകള്‍ അദ്ദേഹം നേടിക്കഴിഞ്ഞു. ഇതില്‍ ഒരു അഞ്ച് വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും. ഒരു സീസണിലെ ഇന്ത്യന്‍ ബൗളറുടെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടയാണിത്. കഴിഞ്ഞ സീസണില്‍ ജസ്പ്രീത് ബുംറയും 29 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു.

Also Read: IPL 2021: ധോണിയെ കൈവിടില്ല, അടുത്ത സീസണിലും സിഎസ്‌കെയിലുണ്ടാവും!

2

'ഹര്‍ഷല്‍ പട്ടേലാണ് ഈ സീസണിലെ ഏറ്റവും മികച്ച ബൗളര്‍. ഏറ്റവും പ്രയാസമുള്ള ഓവറുകളാണ് അവന്‍ ആര്‍സിബിക്കായി എറിയുന്നത്. മികച്ച ബാറ്റിങ് നിരയ്‌ക്കെതിരെയാണ് അവന്‍ ഡെത്ത് ഓവറില്‍ പന്തെറിയുന്നത്. മുംബൈക്കെതിരേ അഞ്ച് വിക്കറ്റും നാലും വിക്കറ്റും നേടി. തന്റെ മികവ് എത്രത്തോളമാണെന്ന് അവന്‍ തെളിയിച്ചു'-ഗംഭീര്‍ പറഞ്ഞു.

Also Read: T20 World Cup 2021: 2016 ടി20 ലോകകപ്പ് നായകന്മാര്‍ ഇപ്പോള്‍ എവിടെ? എന്ത് ചെയ്യുന്നു? പരിശോധിക്കാം

3

ഇന്ത്യയില്‍ നടന്ന ആദ്യ പാദത്തില്‍ തിളങ്ങിയ ഹര്‍ഷല്‍ യുഎഇയിലേക്കെത്തിയപ്പോഴും അതേ പ്രകടനം ആവര്‍ത്തിക്കുകയായിരുന്നു. ഡെത്ത് ഓവറുകളിലും മധ്യ ഓവറുകളിലും വിക്കറ്റ് വീഴ്ത്താന്‍ ഹര്‍ഷല്‍ പട്ടേലിന് മികവുണ്ട്. പേസ് ബൗളിങ്ങില്‍ നല്ല വ്യതിയാനം കണ്ടെത്താന്‍ സാധിക്കുന്ന ബൗളറാണ് അദ്ദേഹം. സ്ലോ ബൗണ്‍സും ക്യാരം ബോളും യോര്‍ക്കറുമെല്ലാം നന്നായി കൈകാര്യം ചെയ്യാന്‍ ഹര്‍ഷല്‍ പട്ടേലിന് സാധിക്കുന്നുണ്ട്.

Also Read: IPL 2021: സിഎസ്‌കെ ആരെയൊക്കെ നിലനിര്‍ത്തും? റെയ്‌നയുടെ ഭാവി എന്ത്? സാധ്യതകളിതാ

4

ഇതുവരെ ഇന്ത്യന്‍ ടീമിലേക്ക് ഹര്‍ഷലിന് വിളിയെത്തിയിട്ടില്ല. ഭേദപ്പെട്ട ബാറ്റിങ് പ്രകടനം നടത്താനും ഹര്‍ഷലിന് അവകാശപ്പെടാനാവും. യുഎഇയിലെ പിച്ചിന്റെ സാഹചര്യം ഹര്‍ഷലിന്റെ ശൈലിക്ക് അനുയോജ്യമായതാണ്. വേണമെങ്കില്‍ ഇന്ത്യക്ക് ടി20 ലോകകപ്പിലേക്ക് പരിഗണിക്കാവുന്ന താരം കൂടിയാണ് ഹര്‍ഷല്‍. എന്നാല്‍ ചില മത്സരങ്ങളില്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന ശീലവും അദ്ദേഹത്തിനുണ്ട്. ഡെത്ത് ഓവറിലടക്കം നന്നായി തല്ലുവാങ്ങും.സിഎസ്‌കെയുടെ രവീന്ദ്ര ജഡേജയുടെ ബാറ്റിങ് ചൂട് നന്നായി അറിഞ്ഞിട്ടുള്ള താരമാണ് ഹര്‍ഷല്‍ പട്ടേല്‍.

Also Read: T20 World cup: കപ്പടിക്കണം, പടിയിറങ്ങണം- അവസാന ദൗത്യത്തിനു ശാസ്ത്രിയെത്തി

5

ഇത്തവണ ആര്‍സിബി പ്ലേ ഓഫ് ഉറപ്പിച്ചിട്ടുണ്ട്. അവസാന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് തോറ്റത് ആര്‍സിബിക്ക് തിരിച്ചടിയായി. രണ്ടാം സ്ഥാനത്തിലേക്ക് ഉയരാനുള്ള അവസരമാണ് ആര്‍സിബി നഷ്ടപ്പെടുത്തിയത്. ഒരു മത്സരം കൂടി ആര്‍സിബിക്ക് ശേഷിക്കുന്നുണ്ട്. അവസാന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേയാണ് ആര്‍സിബിയുടെ മത്സരം. ജയത്തോടെ പ്ലേ ഓഫിലേക്ക് കടക്കാനാവും ആര്‍സിബി ശ്രമിക്കുക.

Also Read: IPL 2021: ആര് കടക്കും പ്ലേ ഓഫില്‍? പ്രതീക്ഷയോടെ കെകെആറും മുംബൈയും, സാധ്യതകള്‍ അറിയാം

6

Also Read: 'ലോകകപ്പ് ടീമില്‍ അവനും വേണം, ധോണി കോലിയോടും ശാസ്ത്രിയോടും പറയണം'- മൈക്കല്‍ വോണ്‍

വിരാട് കോലി ആര്‍സിബി നായകനായി കളിക്കുന്ന അവസാന സീസണാണിത്. അതിനാല്‍ ഇത്തവണ അദ്ദേഹത്തിന് കപ്പ് നേടിക്കൊടുത്ത് നായകസ്ഥാനത്ത് നിന്ന് യാത്രയയപ്പ് നല്‍കാനാവും സഹതാരങ്ങള്‍ ആഗ്രഹിക്കുന്നത്. ഗ്ലെന്‍ മാക്‌സ് വെല്ലിന്റെ മിന്നും ഫോമിലാണ് ടീമിന്റെ പ്രതീക്ഷ. അതേ സമയം വിരാട് കോലിയും എബി ഡിവില്ലിയേഴ്‌സും ദേവ്ദത്ത് പടിക്കലും മികച്ച ഫോമിലല്ല എന്നത് പ്ലേ ഓഫിനോടടുക്കവെ ആര്‍സിബിയുടെ ചങ്കിടിപ്പേറ്റുന്നു.

Story first published: Thursday, October 7, 2021, 12:28 [IST]
Other articles published on Oct 7, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+