T20 World Cup 2021: ഇന്ത്യക്കായി കൂടുതല്‍ വിക്കറ്റ് നേടിയതാര്? ടോപ് ത്രീയെ പരിചയപ്പെടാം
ദുബായ്: ഏറെ നാളത്തെ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ടി20 ലോകകപ്പ് ആവേശം ആരാധകരിലേക്കെത്തുകയാണ്. കോവിഡ് സാഹചര്യത്തില്‍ പല തവണ മാറ്റിവെക്കേണ്ടി വന്ന ലോകകപ്പിന് ഇന്ത്യയായിരുന്നു വേദിയാവേണ്ടിയിരുന്നത്. എന്നാല്‍ കോവിഡ് സാഹചര്യം തിരിച്ചടിയായതോടെ യുഎഇയിലാണ് ലോകകപ്പ് നടക്കുന്നത്. ഈ മാസം 17നാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്.

ഇന്ത്യന്‍ ടീം ഇത്തവണ വലിയ പ്രതീക്ഷയോടെയാണ് ലോകകപ്പിനിറങ്ങുന്നത്. ശക്തമായ താരനിരയോടൊപ്പം ഐപിഎല്ലിന് പിന്നാലെ ലോകകപ്പിനിറങ്ങുന്നതും ഇന്ത്യക്ക് ഗുണം ചെയ്‌തേക്കും. വിരാട് കോലി ടി20 ലോകകപ്പിന് ശേഷം ഇന്ത്യയുടെ ടി20 നായകസ്ഥാനം ഒഴിയുമെന്നതിനാല്‍ വളരെ പ്രാധാന്യത്തോടെയാണ് ഇത്തവണത്ത ലോകകപ്പിനെ ഇന്ത്യ കാണുന്നത്. കിരീടത്തിലേക്കെത്താനുള്ള എല്ലാ ടീം മികവും ഇന്ത്യക്കുണ്ട്.
Also Read: ഇന്ത്യയുടെ അടുത്ത് പോലുമെത്തില്ല പാകിസ്താന്‍! റസാഖിന്റെ അഭിപ്രായം തള്ളി കനേരിയ

യുഎഇയിലെ സാഹചര്യത്തില്‍ വലിയ അനുഭവസമ്പത്ത് ഇന്ത്യക്കുണ്ട്. ബൗളര്‍മാരെല്ലാം ഒന്നിനൊന്ന് മികച്ചതാണ്. അഞ്ച് സ്പിന്നര്‍മാരും മൂന്ന് പേസര്‍മാരും ഉള്‍പ്പെടുന്നതാണ് ഇന്ത്യയുടെ ടി20 ലോകകപ്പ് ടീം. ജസ്പ്രീത് ബുംറ,മുഹമ്മദ് ഷമി,ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ പേസര്‍മാരായി ടീമിലുള്ളപ്പോള്‍ വരുണ്‍ ചക്രവര്‍ത്തി,രവീന്ദ്ര ജഡേജ,അക്ഷര്‍ പട്ടേല്‍,ആര്‍ അശ്വിന്‍,രാഹുല്‍ ചഹാര്‍ എന്നിവരാണ് സ്പിന്‍ നിരയിലുള്ളത്.
പ്രഥമ ടി20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യ ഇത്തവണയും അത്ഭുതം സൃഷ്ടിക്കുമെന്ന് തന്നെയാണ് ആരാധക പ്രതീക്ഷ. ഇന്ത്യയുടെ ടി20 ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.
Also Read: IPL 2021: 'രോഹിത്തും ബുംറയുമില്ല', ടി20യിലെ ടോപ് ഫൈവ് താരങ്ങളെ തിരഞ്ഞെടുത്ത് പൊള്ളാര്‍ഡ്

ആര്‍ അശ്വിന്‍
ഇന്ത്യക്കായി ടി20 ലോകകപ്പില്‍ കൂടുതല്‍ വിക്കറ്റെന്ന ബഹുമതി ആര്‍ അശ്വിന്റെ പേരിലാണ്. 15 മത്സരത്തില്‍ നിന്ന് 20 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയിട്ടുള്ളത്. നാല് വര്‍ഷത്തോളമായി ഇന്ത്യയുടെ ടി20 ടീമില്‍ നിന്ന് പുറത്തായിരുന്ന അശ്വിനെ അപ്രതീക്ഷിതമായാണ് 2021ലെ ടി20 ലോകകപ്പ് ടീമിലേക്ക് പരിഗണിച്ചത്. അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് ടീമിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരമായി തിളങ്ങുന്ന അശ്വിന്‍ യുഎഇയിലെ സാഹചര്യത്തില്‍ മികവ് കാട്ടാന്‍ കഴിയുന്ന താരമാണ്.
Also Read: IPL 2021: ധോണിയെ കൈവിടില്ല, അടുത്ത സീസണിലും സിഎസ്‌കെയിലുണ്ടാവും!

2014ലെ ടി20 ലോകകപ്പിലാണ് അശ്വിന്‍ കൂടുതല്‍ ശോഭിച്ചത്. ആറ് മത്സരത്തില്‍ നിന്ന് 11 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തി. എന്നാല്‍ 2016ല്‍ അദ്ദേഹത്തിന് പ്രതീക്ഷക്കൊത്ത് ഉയരാനായില്ല. അഞ്ച് മത്സരത്തില്‍ നിന്ന് വീഴ്ത്തിയത് നാല് വിക്കറ്റ് മാത്രം. 2014ല്‍ ഓസ്‌ട്രേലിയക്കെതിരേ 11 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയതാണ് അശ്വിന്റെ മികച്ച ബൗളിങ് പ്രകടനം.
Also Read: T20 World Cup 2021: 2016 ടി20 ലോകകപ്പ് നായകന്മാര്‍ ഇപ്പോള്‍ എവിടെ? എന്ത് ചെയ്യുന്നു? പരിശോധിക്കാം

ഇര്‍ഫാന്‍ പഠാന്‍
ടി20യിലെ ഇന്ത്യയുടെ മികച്ച ബൗളര്‍മാരുടെ പേരുകള്‍ പരിഗണിക്കുമ്പോള്‍ ഇര്‍ഫാന്‍ പഠാന്‍ പലപ്പോഴും തഴയപ്പെടാറുണ്ട്. എന്നാല്‍ ടി20 ലോകകപ്പില്‍ ഇന്ത്യക്കായി കൂടുതല്‍ വിക്കറ്റ് നേടുന്ന രണ്ടാമത്തെ ബൗളറെന്ന നേട്ടം ഇര്‍ഫാന്റെ പേരിലാണ്. 15 മത്സരത്തില്‍ നിന്ന് 16 വിക്കറ്റാണ് ഇടം കൈയന്‍ സ്വിങ് പേസറായ അദ്ദേഹം നേടിയത്. ഇന്ത്യ കിരീടം ചൂടിയ പ്രഥമ ടി20 ലോകകപ്പില്‍ ഏഴ് മത്സരത്തില്‍ നിന്ന് 10 വിക്കറ്റാണ് ഇര്‍ഫാന്‍ നേടിയത്. 2007ല്‍ ആര്‍പി സിങ് 12 വിക്കറ്റുകള്‍ ഇന്ത്യക്കായി നേടിയിരുന്നു. 2009ലെ ലോകകപ്പില്‍ ഒരു വിക്കറ്റ് മാത്രമാണ് അദ്ദേഹം നേടിയത്. 2010ല്‍ തഴയപ്പെട്ട ഇര്‍ഫാന്‍ 2012ല്‍ ടീമിലേക്ക് തിരിച്ചെത്തുകയും അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു.
Also Read: IPL 2021: സിഎസ്‌കെ ആരെയൊക്കെ നിലനിര്‍ത്തും? റെയ്‌നയുടെ ഭാവി എന്ത്? സാധ്യതകളിതാ

ഹര്‍ഭജന്‍ സിങ്
ഇന്ത്യയുടെ സീനിയര്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങാണ് മൂന്നാം സ്ഥാനത്ത്. 19 മത്സരത്തില്‍ നിന്ന് 16 വിക്കറ്റാണ് ഹര്‍ഭജന്‍ വീഴ്ത്തിയിട്ടുള്ളത്. 2007ലെ ടി20ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമില്‍ ഹര്‍ഭജനും അംഗമായിരുന്നു. ഏഴ് വിക്കറ്റുമായി ഇന്ത്യയുടെ കുതിപ്പില്‍ നിര്‍ണ്ണായക പങ്കും വഹിച്ചു. 2009ല്‍ അഞ്ച് വിക്കറ്റും നേടാന്‍ അദ്ദേഹത്തിനായി. എന്നാല്‍ 2010ല്‍ ഒരു വിക്കറ്റ് പോലും നേടാന്‍ ഹര്‍ഭജന്‍ സിങ്ങിനായില്ല. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി ഇപ്പോഴും അദ്ദേഹം കളിക്കുന്നുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications