For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: 'ഇന്ത്യയുടേത് മികച്ച ടീം, എന്നാല്‍ ഒരു മാറ്റം വേണം', നിര്‍ദേശിച്ച് മുന്‍ സെലക്ടര്‍

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ അവസാനിക്കുന്നതിന് പിന്നാലെ ടി20 ലോകകപ്പ് ആവേശം എത്തുകയാണ്. 17നാണ് ടി20 ലോകകപ്പ് ആരംഭിക്കുന്നത്. ഇതിനോടകം ടീമുകളെയെല്ലാം പ്രഖ്യാപിച്ച് കഴിഞ്ഞു. എന്നാല്‍ ഐപിഎല്‍ രണ്ടാം പാദത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ടീമുകളില്‍ മാറ്റം വരാനുള്ള സാധ്യതയുമുണ്ട്. ഈ മാസം 10വരെ ടീമുകളില്‍ മാറ്റം വരുത്താന്‍ അനുമതിയുണ്ട്. അതിനാല്‍ വരും ദിവസങ്ങളില്‍ ചില നിര്‍ണ്ണായക മാറ്റങ്ങള്‍ ടീമുകളില്‍ വന്നേക്കും.

1

ഇന്ത്യന്‍ ടീം ഇത്തവണ കിരീട സാധ്യതയില്‍ മുന്നിലുള്ള ടീമാണ്. വിരാട് കോലി നായകനായുള്ള ഇന്ത്യന്‍ ടീമിനൊപ്പം മികച്ച താരനിരയുമുണ്ട്. ഐപിഎല്‍ രണ്ടാം പാദത്തില്‍ പല താരങ്ങളും പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിട്ടില്ലെങ്കിലും വലിയ ആശങ്കകള്‍ ഇന്ത്യക്കില്ല. ഏത് സമയത്തും ഫോമിലേക്കുയരാന്‍ പ്രതിഭയുള്ള താരങ്ങളാണ് ഇന്ത്യക്കൊപ്പമുള്ളത്. യുഎഇയിലെ സാഹചര്യം പരിഗണിച്ച് അഞ്ച് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ടീം പ്രഖ്യാപിച്ചിരിക്കുന്നത്.

Also Read: IPL 2021: സിഎസ്‌കെ ആരെയൊക്കെ നിലനിര്‍ത്തും? റെയ്‌നയുടെ ഭാവി എന്ത്? സാധ്യതകളിതാ

2

ഇപ്പോഴിതാ ഇന്ത്യയുടെ മികച്ച ടീമാണെങ്കിലും നിലവില്‍ സാഹചര്യം പരിഗണിച്ച് ഒരു മാറ്റം വേണമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സെലക്ടര്‍ എംഎസ്‌കെ പ്രസാദ്.മൂന്ന് പേസര്‍മാര്‍ മാത്രമാണ് ഇന്ത്യ പരിഗണിച്ചിരിക്കുന്നത്. ഇതാണ് പ്രശ്‌നമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ജസ്പ്രീത് ബുംറ,മുഹമ്മദ് ഷമി,ഭുവനേശ്വര്‍ കുമാര്‍ എന്നിവരാണ് ഇന്ത്യയുടെ 15 അംഗ ടീമില്‍ ഉള്‍പ്പെട്ടിരിക്കുന്ന പേസര്‍മാര്‍. ദീപക് ചഹാറും ശര്‍ദുല്‍ ഠാക്കൂറും റിസര്‍വ് താരങ്ങളാണ്. ഒരു സ്പിന്നറെ മാറ്റി മറ്റൊരു പേസറെക്കൂടി പരിഗണിക്കണമെന്നാണ് പ്രസാദ് അഭിപ്രായപ്പെട്ടത്.

Also Read: T20 World cup: കപ്പടിക്കണം, പടിയിറങ്ങണം- അവസാന ദൗത്യത്തിനു ശാസ്ത്രിയെത്തി

3

'ഇന്ത്യയുടേത് മികച്ച ടീം തന്നെയാണ്. എന്നാല്‍ ടീമില്‍ ഒരു പേസ് ബൗളറുടെ കുറവുണ്ടെന്നാണ് തോന്നുന്നത്. കാരണം ഇന്ത്യയുടെ കൂടുതല്‍ മത്സരങ്ങളും അബുദാബിയിലും ദുബായിലുമാണ്. അതിനാല്‍ കൂടുതല്‍ പേസ് ബൗളര്‍മാര്‍ക്കാവും തിളങ്ങാനാവുക. ഹര്‍ദിക് പാണ്ഡ്യയെ ബാറ്റ്‌സ്മാനായല്ല പേസ് ഓള്‍റൗണ്ടറായാണ് പരിഗണിച്ചിരിക്കുന്നത്. എന്നാല്‍ അവന്‍ പന്തെറിയുന്നില്ല. ഐപിഎല്ലില്‍ പന്തെറിയാതെ ടി20 ലോകകപ്പില്‍ മാത്രം അവന്‍ പന്തെറിയുമോയെന്ന് എനിക്കറിയില്ല. അവന്‍ പന്തെറിയുന്നത് കാണാനാണ് ഞാനും ആഗ്രഹിക്കുന്നത്'-പ്രസാദ് പറഞ്ഞു.

Also Read: IPL 2021: ആര് കടക്കും പ്ലേ ഓഫില്‍? പ്രതീക്ഷയോടെ കെകെആറും മുംബൈയും, സാധ്യതകള്‍ അറിയാം

 4

ഹര്‍ദിക് പാണ്ഡ്യ പന്തെറിയാന്‍ ആരംഭിച്ചാല്‍ നാല് പേസര്‍മാരുള്ള നിരയായി ഇന്ത്യന്‍ ടീം മാറും. എന്നാല്‍ ഹര്‍ദിക്ക് ഐപിഎല്ലില്‍ പന്തെറിയില്ലെന്ന് മുംബൈ ഇന്ത്യന്‍സ് പരിശീലകര്‍ വ്യക്തമാക്കിക്കഴിഞ്ഞു. എന്നാല്‍ കഠിന പരിശീലനം നടത്തുന്നുണ്ടെന്നും ടി20 ലോകകപ്പിലേക്ക് പന്തെറിയാന്‍ സാധിക്കുന്ന തരത്തില്‍ ഫിറ്റ്‌നസില്‍ മാറ്റം വരുത്തുമെന്നും ഹര്‍ദിക് പറഞ്ഞിട്ടുണ്ട്. ബാറ്റിങ്ങില്‍ ഫോമിലേക്കെത്താനാവാത്ത ഹര്‍ദിക് ചുരുങ്ങിയ ദിവസംകൊണ്ട് പന്തെറിയാന്‍ തുടങ്ങുമെന്ന് കരുതാനാവില്ല.

Also Read: 'ലോകകപ്പ് ടീമില്‍ അവനും വേണം, ധോണി കോലിയോടും ശാസ്ത്രിയോടും പറയണം'- മൈക്കല്‍ വോണ്‍

5

ഇടവേളക്ക് ശേഷം ഹര്‍ദിക് ശ്രീലങ്കന്‍ പരമ്പരയില്‍ പന്തെറിഞ്ഞിരുന്നു. എന്നാല്‍ യാതൊരു നിയന്ത്രണവുമില്ലാതെ പന്തെറിഞ്ഞ അദ്ദേഹം നന്നായി തല്ലുവാങ്ങുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ഐപിഎല്ലില്‍ പന്തെറിയാതെ താരം ലോകകപ്പില്‍ പന്തെറിഞ്ഞാല്‍ വലിയ ഗുണം ചെയ്യുമെന്ന് കരുതാനാവില്ല. അതിനാല്‍ മികച്ച ഫോമിലുള്ള ശര്‍ദുല്‍ ഠാക്കൂറിനെ ടീമിലേക്ക് പരിഗണിക്കണമെന്ന ആവിശ്യവും ഉയരുന്നുണ്ട്. ഇതിനോടകം 15 വിക്കറ്റുകള്‍ ശര്‍ദുല്‍ നേടി. കൂടാതെ ബാറ്റുകൊണ്ടും മികവ് കാട്ടാന്‍ ശര്‍ദുലിന് കഴിവുണ്ട്.എന്നാല്‍ ഇത്തരമൊരു മാറ്റത്തിന് ടീം മാനേജ്‌മെന്റ് തയ്യാറാവുമോയെന്നത് കണ്ടറിയണം.

Also Read: T20 World Cup: സന്നാഹം ലോകകപ്പിനേക്കാള്‍ പൊടിപാറും! വമ്പന്‍ പോരാട്ടങ്ങള്‍- ഷെഡ്യൂള്‍ പുറത്ത്

6

Also Read: IPL 2021: വിരമിച്ച ശേഷം ബോളിവുഡിലേക്കോ? ആഗ്രഹം തുറന്ന് പറഞ്ഞ് എംഎസ് ധോണി

ഇന്ത്യ പരിഗണിച്ച അഞ്ച് സ്പിന്നര്‍മാരില്‍ രാഹുല്‍ ചഹാര്‍ മോശം ഫോമിലാണ്. മുംബൈയുടെ പ്ലേയിങ്11 പുറത്തുള്ള രാഹുലിനെ ഇന്ത്യ ലോകകപ്പിലേക്ക് പരിഗണിച്ചിട്ടും വലിയ കാര്യമുണ്ടായേക്കില്ല. ആര്‍ അശ്വിന്റെ ഫോമും അത്ര മികച്ചതല്ല. യുഎഇയില്‍ പേസില്‍ വ്യതിയാനം വരുത്താന്‍ കെല്‍പ്പുള്ള പേസര്‍മാര്‍ക്ക് മികവ് കാട്ടാനാവും. അതിനാല്‍ നക്കിള്‍ ബോളും സ്ലോ ബോളുമെല്ലാം നന്നായി വഴങ്ങുന്ന ശര്‍ദുല്‍ എന്തുകൊണ്ടും ഇന്ത്യക്ക് ഗുണം ചെയ്യാനാണ് സാധ്യത.

Story first published: Thursday, October 7, 2021, 10:03 [IST]
Other articles published on Oct 7, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+