IPL 2021: 'ടൈം ഔട്ടില്‍ പറഞ്ഞത് ദേവ്ദത്തിന് നടപ്പിലാക്കാനായില്ല', ആര്‍സിബി കോച്ച് മൈക്ക് ഹെസന്‍
അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രണ്ടാം സ്ഥാനം ലക്ഷ്യമാക്കി ഇറങ്ങി ഇറങ്ങിയ ആര്‍സിബിക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഷോക്ക്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിനെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 141 എന്ന സ്‌കോറിലേക്കെത്തിക്കാനായെങ്കിലും മറുപടിക്കിറങ്ങിയ ആര്‍സിബിക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനെ സാധിച്ചുള്ളു. ആവേശ പോരാട്ടത്തില്‍ നാല് റണ്‍സിനാണ് കെയ്ന്‍ വില്യംസണും സംഘവും ജയം നേടിയത്. കരുത്തുറ്റ ബാറ്റിങ് നിരയുള്ള ആര്‍സിബിയെ പിടിച്ചുകെട്ടാന്‍ ഹൈദരാബാദിന്റെ ബൗളര്‍മാര്‍ക്കായി. എബി ഡിവില്ലിയേഴ്‌സ് (13 പന്തില്‍ 19) ക്രീസില്‍ തുടര്‍ന്നിരുന്നെങ്കിലും ആവിശ്യത്തിന് പന്തുകള്‍ ബാക്കിയില്ലാത്തതിനാല്‍ വിജയം നേടിയെടുക്കാനായില്ല.

ഓപ്പണര്‍ ദേവ്ദത്ത് പടിക്കലിന്റെ (52 പന്തില്‍ 41) പ്രകടനം ഒരു തരത്തില്‍ ടീമിന് തിരിച്ചടിയായി. അതിവേഗം റണ്‍സുയര്‍ത്തേണ്ട സമയത്തും താരം പ്രയാസപ്പെട്ടു. തുടക്കത്തിലേ കോലിയെ (5) നഷ്ടമായതിനാല്‍ ദേവ്ദത്ത് വിക്കറ്റ് കാത്ത് കളിച്ചെങ്കിലും സ്‌ട്രൈക്കറേറ്റ് 78.84 മാത്രമായിരുന്നു. ഇത് അവസാന സമയത്ത് ടീമിന് തിരിച്ചടിയായി മാറുകയായിരുന്നു. ഇപ്പോഴിതാ രണ്ടാം പവര്‍പ്ലേയില്‍ ദേവ്ദത്തിനോട് കൂടുതല്‍ ആക്രമിച്ച് കളിക്കണമെന്ന് നിര്‍ദേശിച്ചിരുന്നെങ്കിലും അവനത് സാധിക്കാതെ പോവുകയായിരുന്നെന്ന് പറഞ്ഞിരിക്കുകയാണ് ആര്‍സിബി മുഖ്യ പരിശീലകനായ മൈക്ക് ഹെസന്‍.
Also Read: T20 World Cup 2021: 2016 ടി20 ലോകകപ്പ് നായകന്മാര്‍ ഇപ്പോള്‍ എവിടെ? എന്ത് ചെയ്യുന്നു? പരിശോധിക്കാം

'ഗ്ലെന്‍ മാക്‌സ് വെല്‍ നന്നായി കളിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ദേവ്ദത്ത് റണ്‍സ് കണ്ടെത്താന്‍ പ്രയാസപ്പെടുകയായിരുന്നു. അതിനാല്‍ സ്‌ട്രൈക്ക് മാറി കളിക്കുകയായിരുന്നു പ്രധാനം. അവനത് നന്നായി ചെയ്യുകയും ചെയ്തു. എന്നാല്‍ പ്രധാന സമയത്ത് റണ്‍സുയര്‍ത്താന്‍ സാധിച്ചില്ല. കുറച്ച് ടോട്ട് ബോളുകള്‍ വന്നത് സമ്മര്‍ദ്ദമുണ്ടാക്കി. 15ാം ഓവറിലാണ് രണ്ടാം ടൈം ഔട്ട് എടുത്തത്. ആ സമയത്ത് ദേവിനോട് കൂടുതല്‍ വേഗത്തില്‍ റണ്‍സ് നേടാനും പുതിയ ബാറ്റ്‌സ്മാന് സമ്മര്‍ദ്ദം ഉണ്ടാകാതെ നോക്കാനും പറഞ്ഞിരുന്നു.
Also Read: IPL 2021: സിഎസ്‌കെ ആരെയൊക്കെ നിലനിര്‍ത്തും? റെയ്‌നയുടെ ഭാവി എന്ത്? സാധ്യതകളിതാ

അവന്‍ കുറച്ച് നല്ല ഷോട്ടുകള്‍ കളിച്ചു. പിന്നീട് ഔട്ടായി. ആവിശ്യമുണ്ടായിരുന്ന സമയത്ത് ബാറ്റിങ് വേഗം ഉയര്‍ത്താന്‍ അവനായില്ല. എന്നാല്‍ അവന്റെ ഇന്നിങ്‌സ് ഞങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ടതായിരുന്നു. റണ്‍സ് നേടാന്‍ ഈ പിച്ചില്‍ വളരെ പ്രയാസമായിരുന്നു. മറ്റ് താരങ്ങളും ശ്രമം നടത്തിയെങ്കിലും വിജയത്തിലേക്കെത്താന്‍ ആയില്ല'-മൈക്ക് ഹെസന്‍ പറഞ്ഞു.
Also Read: T20 World cup: കപ്പടിക്കണം, പടിയിറങ്ങണം- അവസാന ദൗത്യത്തിനു ശാസ്ത്രിയെത്തി

ദേവ്ദത്തിന്റെ ബാറ്റിങ്ങിനെതിരേ വലിയ വിമര്‍ശനങ്ങള്‍ ആരാധകര്‍ ഉയര്‍ത്തുന്നുണ്ട്. താരത്തിന്റെ മെല്ലപ്പോക്കാണ് ടീമിന് തിരിച്ചടിയായതെന്നാണ് ആരാധക പക്ഷം. എന്നാല്‍ വിരാട് കോലിയേയും ഡാനിയല്‍ ക്രിസ്റ്റിയനെയും (1) പെട്ടെന്ന് നഷ്ടമായതോടെ ആര്‍സിബി ശരിക്കും സമ്മര്‍ദ്ദത്തിലായിരുന്നു. അവിടെ നിന്ന് ടീമിനെ ഭേദപ്പെട്ട നിലയിലേക്കെത്തിച്ചത് ദേവ്ദത്താണ്. 38 റണ്‍സിനിടെ മൂന്ന് വിക്കറ്റുകളാണ് ആര്‍സിബിക്ക് നഷ്ടമായത്. ഇത് ദേവ്ദത്തിനെയും സമ്മര്‍ദ്ദത്തിലാക്കി.
Also Read: IPL 2021: ആര് കടക്കും പ്ലേ ഓഫില്‍? പ്രതീക്ഷയോടെ കെകെആറും മുംബൈയും, സാധ്യതകള്‍ അറിയാം

താരത്തിന് അതിവേഗം റണ്‍സുയര്‍ത്താനും സാധിക്കാതെ വന്നു. ഡെത്ത് ഓവറുകളില്‍ നന്നായി പന്തെറിഞ്ഞ ഹൈദരാബാദ് ബൗളര്‍മാരാണ് കൈയടിക്ക് അര്‍ഹര്‍. പിച്ചിന്റെ സ്വഭാവം മുതലാക്കി പന്തെറിയാന്‍ ഭുവനേശ്വര്‍ കുമാറിനും ജേസന്‍ ഹോള്‍ഡര്‍ക്കും സിദ്ധാര്‍ത്ഥ് കൗളിനും ഉമ്രാന്‍ മാലിക്കിനുമായി. റാഷിദ് ഖാന്‍ നാല് ഓവറില്‍ 39 റണ്‍സാണ് വിട്ടുകൊടുത്തത്. ബാക്കിയുള്ളവരെല്ലാം ഇക്കോണമി കാത്ത് പന്തെറിഞ്ഞു.
Also Read: 'ലോകകപ്പ് ടീമില്‍ അവനും വേണം, ധോണി കോലിയോടും ശാസ്ത്രിയോടും പറയണം'- മൈക്കല്‍ വോണ്‍

Also Read: T20 World Cup: സന്നാഹം ലോകകപ്പിനേക്കാള്‍ പൊടിപാറും! വമ്പന്‍ പോരാട്ടങ്ങള്‍- ഷെഡ്യൂള്‍ പുറത്ത്
മൂന്നാം നമ്പറില്‍ കെ എസ് ഭരതാണ് സാധാരണ ഇറങ്ങാറ്. എന്നാല്‍ ഹൈദരാബാദിനെതിരേ സീനിയര്‍ ഓള്‍റൗണ്ടര്‍ ഡാനിയല്‍ ക്രിസ്റ്റിയനെയാണ് ആര്‍സിബി ഇറക്കിയത്. നാല് പന്ത് നേരിട്ട് 1 റണ്‍സ് മാത്രം നേടി താരം മടങ്ങി. ഇത് ആര്‍സിബിക്ക് തിരിച്ചടിയായി. ഇത്തരമൊരു മാറ്റം വരുത്തിയതിന്റെ കാരണത്തെക്കുറിച്ചും മൈക്ക് ഹെസന്‍ പറഞ്ഞു. 'പവര്‍പ്ലേയില്‍ അല്‍പ്പം കൂടി എളുപ്പത്തില്‍ സ്‌കോര്‍ നേടാനാവും. കഴിഞ്ഞ മത്സരങ്ങളിലെല്ലാം കടന്നാക്രമിക്കാനുള്ള അനുമതിയാണ് ഡാനിയല്‍ ക്രിസ്റ്റിയന് നല്‍കിയത്. ബൗളര്‍മാരെ കടന്നാക്രമിക്കാന്‍ നിര്‍ദേശിച്ചത്. എന്നാല്‍ ആ പദ്ധതി വിജയിച്ചില്ല. പദ്ധതിയിടുന്ന എല്ലാ കാര്യങ്ങളും വിജയിക്കണമെന്നില്ല. താരങ്ങള്‍ക്കുള്ള കൃത്യമായ റോളുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. മാക്‌സിയും എബിഡിയും തങ്ങളുടെ റോളുകള്‍ നന്നായി ചെയ്തു. ഇവരുടെ പരിചയസമ്പത്ത് പല മത്സരങ്ങളും ഞങ്ങളെ വിജയത്തിലേക്കെത്തിച്ചിട്ടുണ്ട്'-മൈക്ക് ഹെസന്‍ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications