For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ധോണി ബൗളര്‍മാര്‍ക്ക് ഭീഷണി ഉയര്‍ത്താന്‍ എന്ത് ചെയ്യണം? ഗൗതം ഗംഭീറിന്റെ ഉപദേശം ഇതാ

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ പ്ലേ ഓഫിനോടടുക്കുകയാണ്. സിഎസ്‌കെ,ഡല്‍ഹി ക്യാപിറ്റല്‍സ്,ആര്‍സിബി ടീമുകള്‍ പ്ലേ ഓഫ് ഉറപ്പിച്ച് കഴിഞ്ഞു. നാലാം സ്ഥാനത്ത് കെകെആര്‍,മുംബൈ ഇന്ത്യന്‍സ് എന്നിവരിലാരെത്തുമെന്നാണ് ഇനി അറിയാനുള്ളത്. 2020 സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്തായ സിഎസ്‌കെ ഇത്തവണ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ഇത്തവണ ആദ്യം പ്ലേ ഓഫ് ഉറപ്പിക്കുന്ന ടീമാവാന്‍ ധോണിക്കും സംഘത്തിനുമായി.

1

നിലവില്‍ രണ്ടാം സ്ഥാനത്താണ് സിഎസ്‌കെയുള്ളത്. പ്ലേ ഓഫ് ഉറപ്പിച്ചെങ്കിലും രണ്ടാം സ്ഥാനം ഉറപ്പിക്കാന്‍ സിഎസ്‌കെയ്ക്ക് പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ ജയം പ്രധാനമാണ്. അവസാന രണ്ട് മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോടും ഡല്‍ഹി ക്യാപിറ്റല്‍സിനോടും സിഎസ്‌കെ തോറ്റു. മികച്ച പ്രകടനമാണ് ഇതുവരെ നടത്തിയതെങ്കിലും സീനിയര്‍ താരങ്ങളുടെ ബാറ്റിങ് പ്ലേ ഓഫിനോടടുക്കവെ സിഎസ്‌കെയ്ക്ക് തലവേദന ഉയര്‍ത്തുകയാണ്.

Also Read: ഇന്ത്യയുടെ അടുത്ത് പോലുമെത്തില്ല പാകിസ്താന്‍! റസാഖിന്റെ അഭിപ്രായം തള്ളി കനേരിയ

2

പ്രധാനമായും നായകന്‍ എംഎസ് ധോണിയുടെ ബാറ്റിങ് പ്രകടനമാണ് പ്രശ്‌നമാവുന്നത്. ധോണിക്ക് അതിവേഗം റണ്‍സുയര്‍ത്താനാവുന്നില്ല. ഒരുപാട് പന്തുകള്‍ ഡോട്ട്‌ബോളാക്കുന്നത് ടീമിന്റെ സ്‌കോര്‍ബോര്‍ഡിനെയും പ്രതികൂലമായി ബാധിക്കുന്നു. ഈ അവസരത്തില്‍ ധോണി മികച്ച ഫോമിലേക്ക് തിരിച്ചെത്തേണ്ടത് ടീമിന്റെ മുന്നോട്ടുള്ള കുതിപ്പില്‍ വളരെ പ്രധാനപ്പെട്ടതാണ്. ഇപ്പോഴിതാ ധോണി ബൗളര്‍മാര്‍ക്ക് ഭീഷണി ഉയര്‍ത്താന്‍ ചെയ്യേണ്ടതെന്താണെന്ന് ഉപദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും കെകെആര്‍ നായകനുമായിരുന്ന ഗൗതം ഗംഭീര്‍.

Also Read: IPL 2021: 'രോഹിത്തും ബുംറയുമില്ല', ടി20യിലെ ടോപ് ഫൈവ് താരങ്ങളെ തിരഞ്ഞെടുത്ത് പൊള്ളാര്‍ഡ്

3

ധോണി നേരത്തെ ബാറ്റിങ്ങിനിറങ്ങണമെന്നാണ് ഗംഭീര്‍ അഭിപ്രായപ്പെട്ടത്. ധോണിക്ക് കളിക്കാന്‍ ആവിശ്യത്തിന് പന്തുകള്‍ ലഭിക്കുന്നില്ല. അതിനാല്‍ നേരത്തെ ബാറ്റിങ്ങിനിറങ്ങി കൂടുതല്‍ പന്തുകള്‍ നേരിടാന്‍ തയ്യാറാവണമെന്നാണ് ഗംഭീര്‍ അഭിപ്രായപ്പെട്ടത്. നിലവില്‍ ധോണി അഞ്ചാം നമ്പറിലും ആറാം നമ്പറിലുമൊക്കെയാണ് ബാറ്റിങ്ങിനിറങ്ങുന്നത്. അങ്ങനെ വരുമ്പോള്‍ പലപ്പോഴും 15 ഓവറുകളില്‍ പിന്നിട്ടിരിക്കും. അവസാന ഓവറുകളില്‍ ബാറ്റ് ചെയ്യേണ്ടി വരുമ്പോള്‍ ധോണിക്ക് റണ്‍സുയര്‍ത്താന്‍ പ്രയാസപ്പെടും. പ്രത്യേകിച്ച് ഡെത്ത് ഓവറുകളില്‍. നിലയുറപ്പിക്കാന്‍ ആവിശ്യത്തിന് പന്തുകളും ലഭിക്കില്ല. അത് മറ്റ് ബാറ്റ്‌സ്മാന്‍മാരെയും സമ്മര്‍ദ്ദത്തിലാക്കുകയും അവസാന ഓവറിലെ റണ്ണൊഴുക്ക് കുറക്കുകയും ചെയ്യും.

Also Read: IPL 2021: ധോണിയെ കൈവിടില്ല, അടുത്ത സീസണിലും സിഎസ്‌കെയിലുണ്ടാവും!

4

ഡല്‍ഹിക്കെതിരേ ആറാമനായാണ് ധോണി ക്രീസിലെത്തിയത്. 27 പന്തുകള്‍ നേരിട്ട് 18 റണ്‍സാണ് നേടിയത്. രവീന്ദ്ര ജഡേജ സീസണില്‍ വെടിക്കെട്ട് ബാറ്റിങ് നടത്തുന്നുണ്ട്. എന്നാല്‍ ഡല്‍ഹിക്കെതിരേ നേരിടാന്‍ ലഭിച്ചത് രണ്ട് പന്തുകള്‍ മാത്രമാണ്. ഈ അവസരത്തില്‍ ധോണി നേരത്തെ ബാറ്റിങ്ങിനിറങ്ങിയാല്‍ അവസാന ഓവറുകളില്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാര്‍ക്ക് അതിവേഗം റണ്‍സുയര്‍ത്താനുള്ള അവസരവും ലഭിക്കും.

Also Read: T20 World Cup 2021: 2016 ടി20 ലോകകപ്പ് നായകന്മാര്‍ ഇപ്പോള്‍ എവിടെ? എന്ത് ചെയ്യുന്നു? പരിശോധിക്കാം

5

മോശം ഫോമിലുള്ള സുരേഷ് റെയ്‌നക്ക് പകരം റോബിന്‍ ഉത്തപ്പയാണ് ഡല്‍ഹിക്കെതിരേ സിഎസ്‌കെ നിരയില്‍ ഇടം പിടിച്ചത്. വരുന്ന മത്സരങ്ങളിലും ഉത്തപ്പക്ക് സിഎസ്‌കെ അവസരം നല്‍കണമെന്നും ഗംഭീര്‍ അഭിപ്രായപ്പെട്ടു. ഡല്‍ഹിക്കെതിരേ തിളങ്ങാനായില്ലെങ്കിലും ഉത്തപ്പയെ നിലനിര്‍ത്തണം. കാരണം മികച്ച ഫോമിലേക്ക് ഉയരാന്‍ ഉത്തപ്പക്ക് സാധിച്ചേക്കും. പ്ലേ ഓഫിലും ഉത്തപ്പക്ക് അവസരം നല്‍കുന്നതായും സിഎസ്‌കെയ്ക്ക് ഗുണം ചെയ്യുകയെന്നും അദ്ദേഹം വിലയിരുത്തി. ഇയാന്‍ ബിഷോപ്പും ഗംഭീറിന്റെ അഭിപ്രായത്തിന് പിന്തുണ നല്‍കി. സുരേഷ് റെയ്‌നയുടെ ഫോം വിലയിരുത്തുമ്പോള്‍ ഉത്തപ്പക്ക് അവസരം നല്‍കുന്നതാണ് നല്ലതെന്നാണ് ബിഷോപ്പും വിലയിരുത്തിയത്.

Also Read: IPL 2021: സിഎസ്‌കെ ആരെയൊക്കെ നിലനിര്‍ത്തും? റെയ്‌നയുടെ ഭാവി എന്ത്? സാധ്യതകളിതാ

6

Also Read: T20 World cup: കപ്പടിക്കണം, പടിയിറങ്ങണം- അവസാന ദൗത്യത്തിനു ശാസ്ത്രിയെത്തി

പലപ്പോഴും ധോണിയെ വിമര്‍ശിച്ച് രംഗത്തെത്താറുള്ള താരമാണ് ഗംഭീര്‍. അതിനാല്‍ പല തവണ ധോണി ആരാധകരുടെ രൂക്ഷ ട്രോളുകള്‍ക്കും ഗംഭീര്‍ ഇരയാകാറുണ്ട്. എന്തായാലും ധോണിയുടെ ശക്തമായ തിരിച്ചുവരവ് വരും മത്സരങ്ങളില്‍ സിഎസ്‌കെയ്ക്ക് നിര്‍ണ്ണായകമാവുമെന്നുറപ്പ്. ഇതിനിടെ അടുത്ത സീസണിലും ധോണി സിഎസ്‌കെ നായകനായി ഉണ്ടാകുമെന്നും ടീം മാനേജ്‌മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ധോണി ബാറ്റിങ്ങില്‍ ഫോം കണ്ടെത്തേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

Story first published: Thursday, October 7, 2021, 14:14 [IST]
Other articles published on Oct 7, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+