Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: 'ധോണി പറഞ്ഞു ഗെയ്ക്‌വാദ് കേട്ടു', ഓപ്പണറുടെ വിജയ രഹസ്യത്തെക്കുറിച്ച് പരിശീലകന്‍

ദുബായ്: ഇന്ത്യന്‍ ക്രിക്കറ്റിലെ യുവതാരങ്ങള്‍ക്ക് എംഎസ് ധോണിയെന്നാല്‍ സഹ താരം മാത്രമല്ല. നല്ലൊരു ഉപദേശകനും ഏത് സമയത്തും സഹായം ചെയ്യാല്‍ കെല്‍പ്പുള്ള വലിയൊരു വ്യക്തികൂടിയാണ്. അതാണ് മറ്റ് താരങ്ങളെക്കാള്‍ ഇന്ത്യയുടെ യുവതാരങ്ങള്‍ ധോണിക്ക് കൂടുതല്‍ ബഹുമാനം നല്‍കാനുള്ള കാരണം. നായകനെന്ന നിലയില്‍ ലോക ക്രിക്കറ്റിനെ ഞെട്ടിച്ച ധോണി യുവതാരങ്ങളുടെ വളര്‍ച്ചയിലും നിര്‍ണ്ണായക പങ്കുവഹിക്കുന്നുണ്ട്.

1

ഐപിഎല്ലില്‍ സിഎസ്‌കെയ്‌ക്കൊപ്പം ഉള്ള യുവതാരങ്ങളുടെ വളര്‍ച്ചക്ക് പിന്നിലും ധോണിയുടെ പങ്ക് വലുതാണ്. നിലവിലെ സിഎസ്‌കെ ടീമില്‍ ഏറ്റവും കൈയടി നേടുന്ന യുവതാരം റുതുരാജ് ഗെയ്ക് വാദാണ്. സ്ഥിരതയോടെ കളിക്കുന്ന ഗെയ്ക് വാദ് ഈ സീസണിലും ടീമിന്റെ മുന്നേറ്റത്തില്‍ നിര്‍ണ്ണായക പങ്കാണ് വഹിക്കുന്നത്. താരത്തിന്റെ വളര്‍ച്ചയിലും ധോണിയുടെ നിര്‍ണ്ണായക സ്വാധീനമുണ്ടെന്ന് പറഞ്ഞാല്‍ വിരോധികള്‍ ചിലപ്പോള്‍ വിമര്‍ശിച്ചേക്കാം. എന്നാല്‍ സിഎസ്‌കെയുടെ യുവ ഓപ്പണറുടെ ബാല്യകാല പരിശീലകനായ സന്ദീപ് ചവാന്‍ തന്നെ ധോണി റുതുരാജിന്റെ വളര്‍ച്ച് എങ്ങനെ കാരണമായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്.

Also Read: T20 World Cup 2021: ഇന്ത്യക്കായി കൂടുതല്‍ വിക്കറ്റ് നേടിയതാര്? ടോപ് ത്രീയെ പരിചയപ്പെടാം

2

'ധോണി റുതുരാജിനോട് എപ്പോഴും പറയുന്നത് സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനാണ്. സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനും നിലയുറപ്പിച്ച ശേഷം എങ്ങനെ സ്‌കോര്‍ ചെയ്യാമെന്നുമെല്ലാം ധോണിയുടെ ഉപദേശം അവന് ഗുണം ചെയ്തിട്ടുണ്ട്. വിജയവും പരാജയവും മത്സരത്തിന്റെ ഭാഗമാണെന്നും ആളുകള്‍ എന്ത് പറയുന്നു എന്നത് പ്രശ്‌നമേയല്ലന്നും ധോണി റുതുരാജിനോട് പറഞ്ഞിട്ടുണ്ട്. വളരെ അനായാസമായി സ്‌കോര്‍ ചെയ്യാന്‍ ധോണിയുടെ ഉപദേശങ്ങള്‍ അവനെ സഹായിച്ചിട്ടുണ്ട്.

Also Read: T20 World Cup 2021: 'ഇവര്‍ക്ക് നല്‍കുന്നത് അനാവശ്യ പ്രശംസ', ഓവര്‍റേറ്റഡ് താരങ്ങളുടെ പ്ലേയിങ് 11 ഇതാ

3

ധോണിയോടൊപ്പം റെയ്‌ന,റായിഡു എന്നിവരെല്ലാം അവന് വലിയ പിന്തുണയാണ് നല്‍കിയത്. റുതുരാജിന്റെ വളര്‍ച്ചയില്‍ എല്ലാ പ്രശംസയും ധോണിക്കും സിഎസ്‌കെ ടീമിനുമാണ്. സിഎസ്‌കെ ടീമിന്റെ ഏറ്റവും വലിയ പ്രത്യേകത എന്താണെന്ന് അവന്‍ പറഞ്ഞിട്ടുണ്ട്. മികച്ച പ്രകടനം നടത്തിയാല്‍ അവര്‍ അഭിനന്ദിക്കും. തിളങ്ങാനാവാത്ത മത്സരങ്ങളിലും അതേ പരിഗണനയും അംഗീകാരവും തന്നെയാണവര്‍ താരങ്ങള്‍ക്ക് നല്‍കുന്നത്'-സന്ദീപ് ചവാന്‍ പറഞ്ഞു.

Also Read: IPL 2021: ഈ സീസണിലെ ഏറ്റവും മികച്ച ബൗളര്‍ ആര്? തിരഞ്ഞെടുത്ത് ഗൗതം ഗംഭീര്‍

4

2020 സീസണിലെ സിഎസ്‌കെയുടെ കണ്ടെത്തലാണ് റുതുരാജ്. മോശം ഫോമിലായിരുന്ന സിഎസ്‌കെയുടെ അഭിമാന താരമായി മാറാന്‍ റുതുരാജിനായി. 2020 സീസണിലെ അവസാന മൂന്ന് മത്സരത്തിലും അര്‍ധ സെഞ്ച്വറി നേടിയാണ് താരം തന്റെ മികവ് തെളിയിച്ചത്. ഇതോടെ സിഎസ്‌കെയുടെ ഓപ്പണിങ്ങിലെ വിശ്വസ്തനായ അദ്ദേഹം മാറി.

Also Read: IPL 2021: 'ടൈം ഔട്ടില്‍ പറഞ്ഞത് ദേവ്ദത്തിന് നടപ്പിലാക്കാനായില്ല', ആര്‍സിബി കോച്ച് മൈക്ക് ഹെസന്‍

5

2021 സീസണിലേക്കെത്തിയപ്പോള്‍ തന്റെ വിശ്വാസ്യത ഒന്ന് കൂടി ഊട്ടിയുറപ്പിക്കാന്‍ റുതുരാജിന് സാധിച്ചു. ഈ സീസണില്‍ 14 മത്സരങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ 44.41 ശരാശരിയില്‍ 533 റണ്‍സ് നേടി റണ്‍വേട്ടക്കാരില്‍ തലപ്പത്ത് നില്‍ക്കുന്നത് റുതുരാജാണ്. ഇതില്‍ മൂന്ന് അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും ഉള്‍പ്പെടും. 56 ഫോറും 20 സിക്‌സും ഈ സീസണില്‍ താരം നേടി. സിഎസ്‌കെയുടെ പ്ലേ ഓഫിലേക്കുള്ള കുതിപ്പിലും നിര്‍ണ്ണായക പങ്കാണ് റുതുരാജിനുള്ളത്.

Also Read: T20 World Cup 2021: 'ഇന്ത്യയുടേത് മികച്ച ടീം, എന്നാല്‍ ഒരു മാറ്റം വേണം', നിര്‍ദേശിച്ച് മുന്‍ സെലക്ടര്‍

6

Also Read: T20 World Cup: ഇന്ത്യ കപ്പടിക്കാന്‍ മൂന്നു ബാറ്റര്‍മാര്‍ കസറണം, ആരൊക്കെയെന്നറിയാം

സിഎസ്‌കെ നിലവില്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. പ്ലേ ഓഫിലേക്കെത്തുമ്പോഴും ടീമിന്റെ പ്രതീക്ഷ റുതുരാജില്‍ത്തന്നെയാണ്. ഓപ്പണിങ്ങില്‍ റുതുരാജും ഫഫ് ഡുപ്ലെസിസും നല്‍കുന്ന തുടക്കം സിഎസ്‌കെയ്ക്ക് വളരെ പ്രധാനപ്പെട്ടതാണ്. നിലവില്‍ മികച്ച ഫോമില്‍ കളിക്കുന്ന താരത്തെ വരുന്ന സീസണിലും സിഎസ്‌കെ നിലനിര്‍ത്തിയേക്കും. കൈവിട്ടു കളഞ്ഞാല്‍ താരലേലത്തിലും വലിയ നേട്ടമുണ്ടാക്കാന്‍ റുതുരാജിന് സാധിച്ചേക്കും.2022ലെ മെഗാ താരലേലം നടക്കാനിരിക്കെ റുതുരാജിനെ സിഎസ്‌കെ നിലനിര്‍ത്തുമോ ഇല്ലെയോയെന്ന് കാത്തിരുന്ന് കാണാം. അവസാന ശ്രീലങ്കന്‍ പരമ്പരയിലൂടെ ഇന്ത്യന്‍ ടീമിലും അരങ്ങേറ്റം കുറിച്ച ഗെയ്ക് വാദ് ഇന്ത്യയുടെ ഭാവിതാരമായി ഇതിനോടകം മാറിക്കഴിഞ്ഞു.

Story first published: Thursday, October 7, 2021, 18:45 [IST]
Other articles published on Oct 7, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+