T20 World Cup: ഇന്ത്യ കപ്പടിക്കാന്‍ മൂന്നു ബാറ്റര്‍മാര്‍ കസറണം, ആരൊക്കെയെന്നറിയാം
ഈ മാസമാരംഭിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനെ വലിയ പ്രതീക്ഷയോടെയാണ് ടീം ഇന്ത്യ കാത്തിരിക്കുന്നത്. 2007നു ശേഷം ആദ്യത്തെ ടി20 ലോകകപ്പ് ട്രോഫിയാണ് വിരാട് കോലിയും സംഘവും ഇത്തവണ ലക്ഷ്യമിടുന്നത്. 2014ലായിരുന്നു ഇന്ത്യ അവസാനമായി ലോകകപ്പ് നേട്ടത്തിന് തൊട്ടരികിലെത്തിയത്. എംഎസ് ധോണി നയിച്ച ടീം അന്നു ഫൈനലില്‍ ശ്രീലങ്കയോടു പരാജയപ്പെടുകയായിരുന്നു.
2016ലെ അവസാനത്തെ ടി20 ലോകകപ്പിനു വേദിയായത് ഇന്ത്യയായിരുന്നു. അന്നു സെമി ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസിനോടു തോറ്റ് ഇന്ത്യ പുറത്താവുകയായിരുന്നു. അന്നു ധോണിയായിരുന്നു ഇന്ത്യയെ നയിച്ചതെങ്കില്‍ ഇത്തവണ വിരാട് കോലിക്കു കീഴിലാണ് ടീം ഇറങ്ങുന്നത്. കോലിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യയുടെ കന്നി ടി20 ലോകകപ്പ് കൂടിയാണിത്. ടൂര്‍ണമെന്റിനു ശേഷം ടി20 ടീമിന്റെ നായകസ്ഥാനമൊഴിയുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതിനാല്‍ തന്നെ ലോകകപ്പ് വിജയത്തോടെ തലയുയര്‍ത്തി നായകസ്ഥാനമൊഴിയുകയാവും കോലിയുടെ സ്വപ്നം. ഇന്ത്യ ലോക കിരീടം ചൂടണമെങ്കില്‍ ചില ബാറ്റര്‍മാരുടെ പ്രകടനം വളരെ നിര്‍ണായകമായിരിക്കും. ഇവര്‍ റണ്ണടിച്ചുകൂട്ടിയാല്‍ ഇന്ത്യക്കു കാര്യങ്ങള്‍ എളുപ്പമാവും. ഈ ബാറ്റര്‍മാര്‍ ആരൊക്കെയാണെന്നറിയാം.

റിഷഭ് പന്ത്
ലോകകപ്പില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയിലെ തുറുപ്പുചീട്ടുകളിലൊരാളാണ് യുവ വിക്കറ്റ് കീപ്പറും വെടിക്കെട്ട് താരവുമായ റിഷഭ് പന്ത്. വളരെ പെട്ടെന്നു മല്‍സരഗതി മാറ്റി മറിക്കാനുള്ള ശേഷി അദ്ദേഹത്തിനുണ്ട്. ഇപ്പോള്‍ നടക്കുന്ന ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി അത്ര മികച്ച ബാറ്റിങ്ങല്ല കാഴ്ചവയ്ക്കുന്നതെങ്കിലും റിഷഭിനെ എഴുതിത്തള്ളേണ്ട. ഭൂരിഭാഗം മല്‍സരങ്ങളിലും മികച്ച തുടക്കമായിരുന്നു അദ്ദേഹത്തിനു ലഭിച്ചത്. പക്ഷെ ഇവ വലിയ ഇന്നിങ്‌സുകളാക്കി മാറ്റാന്‍ കഴിഞ്ഞില്ല. മോശം ഷോട്ട് സെലക്ഷനായിരുന്നു റിഷഭിനു തിരിച്ചടിയായത്.
യുഎഇയിലെ വേഗം കുറഞ്ഞ പിച്ചുകള്‍ റിഷഭിന്റെ ബാറ്റിങ് ശൈലിക്കു യോജിച്ചതല്ല. എങ്കിലും മികച്ച പ്രകടനം താരത്തില്‍ നിന്നും ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ട്. റിഷഭിന്റെ മികച്ച സംഭാവന കൂടിയുണ്ടെങ്കില്‍ മാത്രമേ ഇന്ത്യക്കു ലോകകപ്പ് ഉയര്‍ത്താന്‍ സാധിക്കുകയുള്ളൂ. അതിവേഗം റണ്‍സ് അടിച്ചെടുക്കുകയെന്നതായിരിക്കും ടീമില്‍ അദ്ദേഹത്തിന്റെ റോള്‍. ഫിനിഷറുടെ റോളിലും റിഷഭിനു തിളങ്ങേണ്ടതുണ്ട്.

കെഎല്‍ രാഹുല്‍
ഐപിഎല്ലില്‍ 500ന് മുകളില്‍ ഒരിക്കല്‍ക്കൂടി വാരിക്കൂട്ടിയ പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍ കൂടിയായ കെഎല്‍ രാഹുല്‍ ഇനി ഇന്ത്യന്‍ ജഴ്‌സിയിലും ഈ ഫോം ആവര്‍ത്തിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 12 മല്‍സരങ്ങളില്‍ നിന്നും 52.80 ശരാശരിയില്‍ 528 റണ്‍സുമായി സീസണിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിന്റെ അവകാശി കൂടിയാണ് രാഹുല്‍. അഞ്ചു ഫിഫ്റ്റികളടക്കമാണ് അദ്ദേഹം 500ന് മുകളില്‍ അടിച്ചെടുത്തത്.
കഴിഞ്ഞ സീസണിലെ ഐപിഎല്ലിലും ഓറഞ്ച് ക്യാപ്പ് രാഹുലിനായിരുന്നു. പഞ്ചാബ് പ്ലേഓഫ് പോലും കാണാതെ പുറത്തായെങ്കിലും അദ്ദേഹം 14 മല്‍സരങ്ങളില്‍ നിന്നും 670 റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നു. യുഎഇയില്‍ മികച്ച ബാറ്റിങ് റെക്കോര്‍ഡുള്ള രാഹുലിന് ലോകകപ്പിലും ഈ ഫോം ആവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഏതു തരത്തിലുള്ള പ്രതലത്തിലും റണ്ണെടുക്കാനുള്ള കഴിവാണ് രാഹുലിനെ മറ്റു ബാറ്റര്‍മാരില്‍ നിന്നും വേറിട്ടു നിര്‍ത്തുന്നത്. ഐപിഎല്ലിനു സമാനമായി ലോകകപ്പിലും അദ്ദേഹത്തിന്റെ ബാറ്റില്‍ നിന്നും റണ്ണൊഴുകിയാല്‍ ഇന്ത്യക്കു അതു തീര്‍ച്ചയായും ഗുണം ചെയ്യും. ശിഖര്‍ ധവാന്റെ അഭാവത്തില്‍ രോഹിത് ശര്‍മയുടെ ഓപ്പണിങ് പങ്കാൡും രോഹിത്തായിരിക്കും.

രോഹിത് ശര്‍മ
ഇന്ത്യന്‍ ടി20 ടീമിന്റെ അടുത്ത ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയാണ് ലോകകപ്പില്‍ ഇന്ത്യ മികച്ച പ്രകടനം പ്രതീക്ഷിക്കുന്ന മറ്റൊരു ബാറ്റര്‍. കരിയറിലെ ഏറ്റവും മികച്ച ഫോമിലൂടെയാണ് ഇപ്പോള്‍ ഹിറ്റ്മാന്‍ കടന്നുപോവുന്നത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി വലിയ ഇന്നിങ്‌സുകള്‍ കണ്ടിട്ടില്ലെങ്കിലും ലോകകപ്പില്‍ രോഹിത്തിന് ശക്തമായി തിരിച്ചുവരാന്‍ കഴിയും. അദ്ദേഹം നേരത്തേ ഇതു പല തവണ തെളിയിച്ചതുമാണ്. ഐസിസി ടൂര്‍ണമെന്റുകളില്‍ മികച്ച റെക്കോര്‍ഡ് കൂടിയാണ് രോഹിത്തിനുള്ളത്. 2019ലെ കഴിഞ്ഞ ഏകദിന ലോകകപ്പില്‍ അദ്ദേഹം റണ്‍മഴ പെയ്യിച്ചിരുന്നു.
ടി20യില്‍ മികച്ച റെക്കോര്‍ഡാണ് രോഹിത്തിനുള്ളത്. 111 മല്‍സരങ്ങളില്‍ നിന്നും 138.96 സ്‌ട്രൈക്ക് റേറ്റില്‍ 2864 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. ഈ ഫോര്‍മാറ്റില്‍ ഏറ്റവുമധികം റണ്‍സെടുത്തവരില്‍ രോഹിത് മൂന്നാംസ്ഥാനത്തുമുണ്ട്. ടി20യിലെ വേഗമേറിയ സെഞ്ച്വറിയെന്ന റെക്കോര്‍ഡ് അദ്ദേഹം പങ്കിടുകയും ചെയ്യുകയാണ്. 35 ബോളുകളില്‍ നിന്നായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications