For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World cup: ഹാര്‍ദിക് പുറത്തേക്ക്, ചഹല്‍ അകത്തേക്ക്! ഇന്ത്യന്‍ ടീമില്‍ അഴിച്ചുപണി വരുന്നു

10ാണ് ടീമില്‍ മാറ്റം വരുത്താനുള്ള അവസാന തിയ്യതി

ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിച്ചു കഴിഞ്ഞെങ്കിലും ടീമില്‍ ചില ട്വിസ്റ്റുകള്‍ക്കു ഇനിയും സാധ്യത. 15 അംഗ ടീമിന്റെ ലിസ്റ്റ് സമര്‍പ്പിക്കാന്‍ ഈ മാസം 10 വരെ ഐസിസി സമയമനുവദിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ നേരത്തേ പ്രഖ്യാപിച്ച ടീമില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ സെലക്ടര്‍മാര്‍ ആലോചിക്കുന്നുണ്ട്. ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി, ക്യാപ്റ്റന്‍ വിരാട് കോലി എന്നിവരുമായി ചര്‍ച്ച നടത്തിയ ശേഷമായിരിക്കും ചേതന്‍ ശര്‍മുടെ കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി അന്തിമ തീരുമാനമെടുക്കുക.

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഫിറ്റ്‌നസിന്റെയും ഫോമിന്റെ കാര്യത്തിലാണ് സെലക്ടര്‍മാര്‍ക്ക് ഏറ്റവുമധികം ആശങ്കയുള്ളത്. ഐപിഎല്ലിന്റെ രണ്ടാംഘട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി താരം ബൗളിങ് പുനരാരംഭിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നതെങ്കിലും ഇനിയും ഒരോവര്‍ പോലും ബൗള്‍ ചെയ്തിട്ടില്ല. ഹാര്‍ദിക് ലോകകപ്പില്‍ ബൗള്‍ ചെയ്തില്ലെങ്കില്‍ അതു ടീമിന്റെ ബാലന്‍സ് നഷ്ടപ്പെടുത്തുമെന്നാണ് വിലയിരുത്തല്‍.

ഹാര്‍ദിക് ടീമിലെത്തിയത്

ഹാര്‍ദിക് ടീമിലെത്തിയത്

ഓള്‍റൗണ്ടറെന്ന നിലയിലാണ് ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യയുടെ ലോകകപ്പ് ടീമിലെത്തിയത്. പക്ഷെ അദ്ദേഹം ഇനിയും ബൗളിങ് ആംരഭിച്ചിട്ടില്ല. ഇതു ആശങ്കയുണ്ടാക്കുന്ന കാര്യം തന്നെയാണ്. ബാറ്റിങിലൂടെ ടീമിനെ വിജയിപ്പിക്കാന്‍ ഹാര്‍ദിക്കിനു തീര്‍ച്ചയായും കഴിയും. പക്ഷെ ഓള്‍റൗണ്ട് മികവ് പരിഗണിച്ചാണ് അദ്ദേഹത്തെ ലോകകപ്പ് ടീമിലെടുത്തിരിക്കുന്നത്. ഹാര്‍ദിക്കിന്റെ കാര്യം ടീം മാനേജ്‌മെന്റുമായി തീര്‍ച്ചയായും ചര്‍ച്ച ചെയയ്യുമെന്ന് മുതിര്‍ന്ന ബിസിസിഐ ഒഫീഷ്യല്‍ വ്യക്തമാക്കി.

 ശര്‍ദ്ദുല്‍ ടാക്കൂര്‍ വന്നേക്കും

ശര്‍ദ്ദുല്‍ ടാക്കൂര്‍ വന്നേക്കും

ഹാര്‍ദിക്കിനെ ലോകകപ്പ് സംഘത്തില്‍ നിന്നും ഒഴിവാക്കുകയാണെങ്കില്‍ പകരക്കാരനായി വരാന്‍ ഏറ്റവുമധികം സാധ്യതയുള്ള താരം മറ്റൊരു ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടറായ ശര്‍ദ്ദുല്‍ ടാക്കൂറാണ്. നിലവില്‍ ലോകകപ്പിനുള്ള 15അംഗ ടീമില്‍ അദ്ദേഹമില്ല. റിസര്‍വ് താരങ്ങളുടെ നിരയിലാണ് ശര്‍ദ്ദുലിന്റെ സ്ഥാനം.
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി മികച്ച മികച്ച പ്രകടനമാണ് താരം നടത്തിക്കൊണ്ടിരിക്കുന്നത്. മാത്രമല്ല ഐപിഎല്ലിനു മുമ്പ് നടന്ന ഇംഗ്ലണ്ട് പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിലും ശര്‍ദ്ദുല്‍ ബാറ്റിങില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയിരുന്നു. ടീമിനു ബ്രേക്ക്ത്രൂകള്‍ നല്‍കാനുള്ള മിടുക്കും അദ്ദേഹത്തിനു പ്ലസ് പോയിന്റാണ്.

 ചഹലിന്റെ ഫോം

ചഹലിന്റെ ഫോം

ലോകകപ്പ് ടീമില്‍ നിന്നും തഴയപ്പെട്ട യുവ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനെക്കുറിച്ചും സെലക്ഷന്‍ കമ്മിറ്റി ശാസ്ത്രി, കോലി എന്നിവരുമായി ചര്‍ച്ച ചെയ്യും. ലോകകപ്പിനുള്ള റിസര്‍വ് താരങ്ങളുടെ ലിസ്റ്റില്‍ ചഹലിനെ ഉള്‍പ്പെടുത്താനാണ് സെലക്ഷന്‍ കമ്മിറ്റി ആലാചിക്കുന്നത്.
റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ഉജ്ജ്വല പ്രകടനമാണ് ഐപിഎല്ലിന്റെ രണ്ടാം സീസണില്‍ താരം നടത്തിക്കൊണ്ടിരിക്കുന്നത്. നേരത്തേ ഇന്ത്യയില്‍ നടന്ന ആദ്യപാദത്തില്‍ ചഹല്‍ നിരാശപ്പെടുത്തിയിരുന്നു. വിക്കറ്റെടുക്കാന്‍ പാടുപെട്ട അദ്ദേഹം ഒരുപാട് റണ്‍സും വിട്ടുകൊടുത്തിരുന്നു. ഈ കാരണം കൊണ്ടായിരുന്നു ലോകകപ്പ് സംഘത്തില്‍ നിന്നും തീര്‍ത്തും അപ്രതീക്ഷിതമായി ചഹല്‍ ഒഴിവാക്കപ്പെട്ടത്. പകരം പരിചയസമ്പന്നനായ ഓഫ്‌സ്പിന്നര്‍ ആര്‍ അശ്വിന്‍ ലോകകപ്പ് ടീമിന്റെ ഭാഗമാവുകയായിരുന്നു.
ചഹലിനെ ലോകകപ്പ് ടീമിലെടുക്കണമെന്നു മുന്‍ സ്റ്റാര്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങുള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. നീ എല്ലായ്‌പ്പോഴും ഏറ്റവും മികച്ചതാണ് നല്‍കിയിട്ടുള്ളത്. ഇനിയും ഇതു തുടരൂ... ശരിയായ വേഗതയില്‍ തന്നെ ബൗള്‍ ചെയ്യൂ, ഒരുപാട് വേഗം കുറയ്‌ക്കേണ്ടതില്ല. ടി20 ലോകകപ്പില്‍ നിന്നെ കാണാനാവുമെന്ന് ഇപ്പോളും പ്രതീക്ഷയുണ്ട്. ചാംപ്യന്‍ ബൗളര്‍ എന്നായിരുന്നു ഭാജിയുടെ ട്വീറ്റ്.

ഇന്ത്യന്‍ ലോകകപ്പ് ടീം

ഇന്ത്യന്‍ ലോകകപ്പ് ടീം

വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, രാഹുല്‍ ചാഹര്‍, വരുണ്‍ ചക്രവര്‍ത്തി, മുഹമ്മദ് ഷമി, അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, ഇഷാന്‍ കിഷന്‍.

റിസര്‍വ് കളിക്കാര്‍- ശ്രേയസ് അയ്യര്‍, ദീപക് ചാഹര്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍.

Story first published: Thursday, October 7, 2021, 16:51 [IST]
Other articles published on Oct 7, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+