Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാകിസ്താന് ഞെട്ടല്‍, സുരക്ഷാ പ്രശ്‌നം കാരണം ന്യൂസിലാന്‍ഡ് പരമ്പര കളിക്കാതെ മടങ്ങുന്നു

1

പാകിസ്താനെതിരായ പരമ്പരയില്‍ നിന്നും ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ടീം അവസാന നിമിഷം പിന്‍മാറി. സുരക്ഷാ ആശങ്കയെ തുടര്‍ന്നാണ് പരമ്പരയില്‍ പിനിന്നു പിന്‍മാറുന്നതെന്ന് ന്യൂസിലാന്‍ഡ് ക്രിക്കറ്റ് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിനെ (പിസിബി) സംബന്ധിച്ച് അപ്രതീക്ഷിത തിരിച്ചടിയാണിത്. ആദ്യ ഏകദിന മല്‍സരം ആരംഭിക്കുന്നതിനു തൊട്ടുമുമ്പായിരുന്നു ന്യൂസിലാന്‍ഡ് ടീം കളിക്കാന്‍ വിസമ്മതിച്ചത്. പിന്നാലെ ന്യൂസിലാന്‍ഡ് ക്രിക്കറ്റ് വാര്‍ത്താക്കുറിപ്പിലൂടെ പര്യടനം റദ്ദാക്കിയതായി അറിയിക്കുകയായിരുന്നു.

സിലാന്‍ഡ് സര്‍ക്കാര്‍ സുരക്ഷാ മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് ബ്ലാക്ക്കാപ്‌സ് അവരുടെ പാകിസ്താന്‍ പര്യടനം ഉപേക്ഷിക്കുന്നു. അഞ്ചു മല്‍സരങ്ങളുടെ ഏകദിന പരമ്പരയ്ക്കായി ലാഹോറിലേക്കു തിരിക്കുന്നതിനു മുമ്പ് ഇന്നു വൈകുന്നേരം റാവല്‍പിണ്ടിയില്‍ മൂന്ന് ഏകദിനങ്ങളുടെ ആദ്യ മല്‍സരത്തില്‍ ടീം പാകിസ്താനെതിരേ കളിക്കേണ്ടതായിരുന്നു. എന്നാല്‍ പാകിസ്താനിലെ ഭീഷണിയെക്കുറിച്ച് ന്യൂസിലാന്‍ഡ് സര്‍ക്കാരിന്റെ മുന്നറിയിപ്പും ന്യൂസിലാന്‍ഡ് ക്രിക്കറ്റ് സുരക്ഷാ ഉപദേശകരുടെ ഉപദേശവും കണക്കിലെടുത്ത് ഈ പര്യടനവുമായി മുന്നോട്ട് പോവേണ്ടതില്ലെന്നു ബ്ലാക്ക്കാപ്‌സ് തീരുമാനിച്ചിരിക്കുകയാണ് എന്നാണ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്.

2003നു ശേഷം ന്യൂസിലാന്‍ഡിന്റെ ആദ്യത്തെ പാകിസ്താന്‍ പര്യടനം കൂടിയായിരുന്നു ഇത്. ശനി, ഞായര്‍ ദിവസങ്ങളിലായി രണ്ടു ബാച്ചുകളായിട്ടാണ് കിവീസ് സംഘം പാകിസ്താനിലെത്തിയത്. ഇസ്ലാമാബാദിലായിരുന്നു ടീം ബയോ ബബ്‌ളില്‍ കഴിഞ്ഞിരുന്നത്. മൂന്നു ഏകദിനങ്ങളും അഞ്ച് ടി20കളുമായിരുന്നു ഷെഡ്യൂള്‍ ചെയ്തിരുന്നത്. മൂന്ന് ഏകദിനങ്ങളും റാവല്‍പിണ്ടിയിലായിരുന്നു. 17, 19, 21 തിയ്യതികളിലായിരുന്നു ഏകദിനങ്ങള്‍. ടി20 നടക്കേണ്ടിയിരുന്നത് 25, 26, 29, ഒക്ടോബര്‍ 1, 3 തിയ്യതികളില്‍ ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിലായിരുന്നു. യുഎഇയില്‍ നടക്കാനിരിക്കുന്ന ഐപിഎല്ലില്‍ കൡക്കുന്നതിനായി പിന്‍മാറിയതിനാല്‍ ചില പ്രമുഖ താരങ്ങളില്ലാതെയാണ് ന്യൂസിലാന്‍ഡ് ടീം ഇവിടെയെത്തിയത്.

2

ടീമിനു നാട്ടിലേക്കു തിരിച്ചുപോവാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഡേവിഡ് വൈറ്റ് വ്യക്തമാക്കി. പിസിബിക്കു ഇതു വലിയ തിരിച്ചടിയാണെന്നറിയാം. വളരെ മികച്ച ആതിഥേയരായിരുന്നു അവര്‍. പക്ഷെ കളിക്കാരുടെ സുരക്ഷ പരമപ്രധാനമാണ്, അതിനാല്‍ തന്നെ ഇതാണ് ഞങ്ങള്‍ക്കു മുന്നിലുള്ള ഏക ഓപ്ഷനെന്നും വിശ്വസിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വൈറ്റിന്റെ തീരുമാനത്തോടു പൂര്‍ണമായി യോജിക്കുന്നതായി ന്യൂസിലാന്‍ഡ് ക്രിക്കറ്റ് പ്ലെയേഴ്‌സ് അസോസിയേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഹീത്ത് മില്‍സ് പറഞ്ഞു. ഞങ്ങള്‍ ഈ പ്രക്രിയയിലുടനീളം കടന്നുപോയി, തീരുമാനത്തെ പൂര്‍ണമായി പിന്തുണയ്ക്കുകയും ചെയ്യുന്നു. കളിക്കാര്‍ നല്ല കരങ്ങളിലാണ്, അവര്‍ സുരക്ഷിതരുമാണ്. എല്ലാവരും അവരുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. സുരക്ഷാ ഭീഷണിയുടെ വിശദാംശങ്ങളെക്കുറിച്ചോ, ടീം നാട്ടിലേക്കു മടങ്ങുന്നതിന്റെ ക്രമീകരണങ്ങളെക്കുറിച്ചോ ന്യൂസിലാന്‍ഡ് ക്രിക്കറ്റ് പ്രതികരിക്കില്ലെന്നും അദ്ദേഹം വിശദമാക്കി.

Story first published: Friday, September 17, 2021, 16:17 [IST]
Other articles published on Sep 17, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+