For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പിസിബി ക്രിക്കറ്റ് അവാര്‍ഡ്: ബാബര്‍ അസാം മികച്ച താരം, ആലിയാ റിയാസ് മികച്ച വനിതാ താരം

കറാച്ചി: പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് 2020ലെ മികച്ച താരങ്ങള്‍ക്കായുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഏറ്റവും മൂല്യമേറിയ താരത്തിനുള്ള പുരസ്‌കാരം പാക് നായകന്‍ ബാബര്‍ അസാമിന് ലഭിച്ചു. സമീപകാലത്തായി ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്ന താരമാണ് ബാബര്‍. അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ വിരാട് കോലി, കെയ്ന്‍ വില്യംസണ്‍, ജോ റൂട്ട് എന്നിവരോടൊപ്പം ചേര്‍ത്ത് നിര്‍ത്താവുന്ന താരമാണ് ബാബര്‍. സ്ഥിരതയോടെ മുന്നേറുന്ന ബാബറാണ് നിലവിലെ പാക് ടീമിനെ നയിക്കുന്നത്. പോയവര്‍ഷത്തെ മികച്ച വെള്ളബോള്‍ താരവും ബാബറാണ്.

2020ല്‍ മൂന്ന് ഏകദിനം കളിച്ച അദ്ദേഹം 221 റണ്‍സാണ് സ്വന്തമാക്കിയത്. 8 ടി20യില്‍ നിന്ന് 276 റണ്‍സും ബാബറിന്റെ അക്കൗണ്ടിലുണ്ട്. ടെസ്റ്റില്‍ 67.60 ശരാശരിയില്‍ 338 റണ്‍സും ബാബര്‍ നേടി. ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ബാബര്‍ കളിക്കുന്നില്ല. 26കാരനായ താരം ഏഴ് അര്‍ധ സെഞ്ച്വറിയും രണ്ട് സെഞ്ച്വറിയുമാണ് മൂന്ന് ഫോര്‍മാറ്റിലുമായി പാകിസ്താന്‍ ജഴ്‌സിയില്‍ നേടിയത്.ഈ വര്‍ഷമാണ് ബാബറിനെ ആദ്യം പരിമിത ഓവര്‍ നായകനായി നിയമിച്ചത്. പിന്നീട് ടെസ്റ്റിലും അദ്ദേഹത്തെ നായകനാക്കുകയായിരുന്നു. അടുത്തിടെ ലൈംഗിക ആരോപണം ബാബറിനെതിരേ ഉയര്‍ന്നത് വലിയ ചര്‍ച്ചയായിരുന്നു.

babarazam

മികച്ച ടെസ്റ്റ് ക്രിക്കറ്റ് താരമായി തിരഞ്ഞെടുത്തത് വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാനെയാണ്. 28കാരനായ താരം 43.14 ശരാശരിയില്‍ 302 റണ്‍സാണ് അടിച്ചെടുത്തത്. അഞ്ച് മത്സരത്തില്‍ നിന്ന് 12 പുറത്താക്കലും അദ്ദേഹം സ്വന്തം പേരിലെഴുതി. ന്യൂസീലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സിലും അര്‍ധ സെഞ്ച്വറി നേടി അദ്ദേഹം തിളങ്ങിയിരുന്നു. മുന്‍ നായകന്‍ സര്‍ഫറാസ് അഹ്മദിന് ഇനിയൊരു തിരിച്ചുവരവ് സാധ്യമാകാത്ത വിധമാണ് റിസ്വാന്‍ തിളങ്ങിയത്.

മികച്ച വ്യക്തിഗത പ്രകടനത്തിനുള്ള പുരസ്‌കാരം 35കാരനായ ഫവാദ് അലം സ്വന്തമാക്കി. ന്യൂസീലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റില്‍ 102 റണ്‍സാണ് അദ്ദേഹം സ്വന്തമാക്കിയത്. മികച്ച യുവതാരത്തിനുള്ള അവാര്‍ഡ് 17കാരനായ നസീം ഷാ സ്വന്തമാക്കി. അഞ്ച് മത്സരത്തില്‍ നിന്ന് 12 വിക്കറ്റാണ് താരം ഈ വര്‍ഷം സ്വന്തമാക്കിയത്.

മുഹമ്മദ് ഹഫീസാണ് 2020ല്‍ പാകിസ്താനുവേണ്ടി ടി20യില്‍ കൂടുതല്‍ റണ്‍സ് നേടിയ താരം. തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. ന്യൂസീലന്‍ഡിനെതിരായ പരമ്പരയിലടക്കം തിളങ്ങിയ ഹഫീസാണ് 2020ല്‍ ടി20 ഫോര്‍മാറ്റില്‍ കൂടുതല്‍ റണ്‍സ് നേടിയ താരവും. എന്നാല്‍ ഹഫീസിനെ മറികടന്ന് മികച്ച വെള്ളബോള്‍ താരമായി ബാബര്‍ എത്തിയത്.

മികച്ച വനിതാ താരമായി അലിയാ റിയാസിനെയാണ് തിരഞ്ഞെടുത്തത്. മികച്ച ആഭ്യന്തര താരമായി കമ്രാന്‍ ഗുലാമും വളര്‍ന്നുവരുന്ന മികച്ച താരമായി റോഹില്‍ നസീറിനെയും തിരഞ്ഞെടുത്തു. ഫാത്തിമ സനയാണ് വളര്‍ന്ന് വരുന്ന മികച്ച വനിതാ താരം. ആസിഫ് യാക്കൂബാണ് മികച്ച അംപയര്‍.

Story first published: Saturday, January 2, 2021, 10:01 [IST]
Other articles published on Jan 2, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+