വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉമര്‍ അക്മലിനെ പൂട്ടി പിസിബി, താരത്തെ കാത്തിരിക്കുന്നത് ആജീവനാന്ത വിലക്ക്

കറാച്ചി: ക്രിക്കറ്റില്‍ വിവാദങ്ങളുടെ തോഴന്മാരാണ് പാകിസ്താന്‍ ക്രിക്കറ്റ് ടീമിലെ സഹോദരങ്ങളായ ഉമര്‍ അക്മലും കമ്രാന്‍ അക്മലും. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ കമ്രാന്‍ ഏറെ നാളായി പാക് ടീമിന് പുറത്താണ്. സഹോദരന്‍ ഉമര്‍ അക്മല്‍ സമീപകാലത്ത് ടീമിലെത്തിയെങ്കിലും വീണ്ടും വിവാദം സൃഷ്ടിച്ച് ടീമിന് പുറത്തുപോയി. ഇപ്പോഴിതാ ആജീവനാന്ത വിലക്ക് നേരിടാനൊരുങ്ങുകയാണ് ഉമര്‍. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അഴിമതി വിരുദ്ധ നിയമപ്രകാരമുള്ള കാര്യങ്ങള്‍ ഉമര്‍ തെറ്റിച്ചതായി തെളിഞ്ഞുവെന്നാണ് ഇവര്‍ പിസിബിക്ക് റിപ്പോര്‍ട്ട് കൊടുത്തിരിക്കുന്നത്. ഇത് പ്രകാരം അഴിമതി വിരുദ്ധ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 2.4.4 ഉമര്‍ തെറ്റിച്ചുവെന്നാണ് ചുമത്തിയിരിക്കുന്ന കുറ്റം.

ഒത്തുകളിക്ക് ആരെങ്കിലും സമീപിച്ചിട്ടുണ്ടെങ്കില്‍ കാലതാമസം വരുത്താതെ പിസിബിയുടെ വിജിലന്‍സ്, സുരക്ഷാ വിഭാഗത്തെ അറിയിക്കണമെന്ന നിയമമാണ് ആര്‍ട്ടിക്കിള്‍ 2.4.4.ഇതാണ് ഉമര്‍ തെറ്റിച്ചിരിക്കുന്നത്. മാര്‍ച്ച് 17ന് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഉമറിന് പിസിബി അയച്ചിട്ടുണ്ട്. മാര്‍ച്ച് 31വരെ വിശദീകരണം നല്‍കാനും അപ്പീല്‍ സമര്‍പ്പിക്കാനും ഉമറിന് സമയം അനുവദിച്ചിട്ടുണ്ട്. ഉമറിന്റെ വിശദീകരണം പിസിബിക്ക് തൃപ്തികരമല്ലെങ്കില്‍ താരത്തിന് ആജീവനാന്ത വിലക്ക് നേരിടേണ്ടി വരുമെന്ന് ഉറപ്പാണ്. നിലവില്‍ അന്വേഷണ വിധേയമായി 2020 ഫെബ്രുവരി 20മുതല്‍ ഉമര്‍ സസ്‌പെന്‍ഷനിലാണ്.

ഫുട്‌ബോളല്ല, ആ ഗെയിമില്‍ തന്നോട് മുട്ടിയാല്‍ മെസ്സിയും റൊണാള്‍ഡോയും തോല്‍ക്കും! പറഞ്ഞത് ഛേത്രിഫുട്‌ബോളല്ല, ആ ഗെയിമില്‍ തന്നോട് മുട്ടിയാല്‍ മെസ്സിയും റൊണാള്‍ഡോയും തോല്‍ക്കും! പറഞ്ഞത് ഛേത്രി

umarakmalpak

നേരത്തെ മോശം പെരുമാറ്റത്തിന്റെ പേരില്‍ പലവട്ടം പിസിബി താരത്തിനെതിരേ നടപടി എടുത്തിട്ടുണ്ട്. 2014ല്‍ ട്രാഫിക്ക് ഉദ്യോഗസ്ഥനുമായി കയര്‍ത്തതിന്റെ പേരില്‍ ഉമറിനെ അറസ്റ്റ് ചെയ്തിരുന്നു. 2017ല്‍ പാകിസ്താന്‍ മുഖ്യ പരിശീലകനായിരുന്ന മിക്കി ആര്‍തറോട് മോശമായി പെരുമാറിയതിന് മൂന്ന് മാസം താരത്തെ വിലക്കിയിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഫിറ്റ്‌നസ് ട്രെയിനറോട് മോശമായി പെരുമാറിയതിനും ഉമറിനെതിരേ നടപടി സ്വീകരിച്ചിരുന്നു. മധ്യനിര ബാറ്റ്‌സ്മാനായ ഉമര്‍ വിക്കറ്റ് കീപ്പറായും പാകിസ്താന്‍ ടീമില്‍ കളിച്ചിട്ടുണ്ട്.29കാരനായ ഉമര്‍ 16 ടെസ്റ്റില്‍ നിന്ന് 35.82 ശരാശരിയില്‍ 1003 റണ്‍സും 121 ഏകദിനത്തില്‍ നിന്ന് 34.34 ശരാശരിയില്‍ 3194 റണ്‍സും 84 ടി20യില്‍ നിന്ന് 26 ശരാശരിയില്‍ 1690 റണ്‍സും പാക് ജഴ്‌സിയില്‍ നേടിയിട്ടുണ്ട്.

പാകിസ്താന്‍ സൂപ്പര്‍ ലീഗിലും ഉമര്‍ സജീവ താരമാണ്. ഈ വര്‍ഷം അവസാനം നടക്കുന്ന ടി20 ലോകകപ്പിനുള്ള പാകിസ്താന്‍ ടീമില്‍ ഇടം പിടിക്കാമെന്ന അക്മലിന്റെ മോഹം ഏറെക്കുറെ അവസാനിച്ചു. കമ്രാന്‍ അക്മല്‍ പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ കളിക്കുന്നുണ്ട്. താന്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ദേശീയ ടീമിലേക്ക് പരിഗണിക്കുന്നില്ലെന്ന് കമ്രാന്‍ കഴിഞ്ഞിടെ പറഞ്ഞിരുന്നു. ഇനിയും അവഗണിച്ചാല്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് പരാതിപ്പെടുമെന്നും കമ്രാന്‍ പറഞ്ഞിരുന്നു. വിക്കറ്റ് കീപ്പിങ്ങില്‍ വളരെ മോശമാണ് കമ്രാന്‍. പിഎസ്എല്ലിന്റെ ഈ സീസണില്‍ അനായാസം ലഭിക്കേണ്ടിയിരുന്ന ക്യാച്ച് നഷ്ടപ്പെടുത്തി കമ്രാന്‍ ട്രോളുകള്‍ ഏറ്റുവാങ്ങിയിരുന്നു.

Story first published: Saturday, March 21, 2020, 11:30 [IST]
Other articles published on Mar 21, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X