വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ധനലക്ഷ്മി ഒളിമ്പിക്‌സില്‍ പങ്കെടുത്തത് സഹോദരിയുടെ വിയോഗം അറിയാതെ, നൊമ്പരം

തിരുച്ചിറപ്പള്ളി: ടോക്കിയോ ഒളിമ്പിക്‌സില്‍ നിന്നും തിരിച്ചെത്തിയ കായിക താരം ധനലക്ഷ്മി ശേഖറിനെ കാത്തിരുന്നത് ദുഃഖവാര്‍ത്ത. സഹോദരിയുടെ വിയോഗം അറിയാതെയാണ് ധനലക്ഷ്മി ടോക്കിയോ ഒളിമ്പിക്‌സില്‍ പങ്കെടുത്തത്. കഴിഞ്ഞ ദിവസം റിലെ ടീമിലെ സഹതാരമായ ശുഭ വെങ്കടരാമനൊപ്പം തിരുച്ചിറപ്പള്ളിയിലെ ഗുണ്ടൂര്‍ ഗ്രാമത്തില്‍ തിരിച്ചെത്തിയ ധനലക്ഷ്മി സഹോദരിയുടെ മരണവാര്‍ത്തയറിഞ്ഞ് പൊട്ടിക്കരയുകയായിരുന്നു.

ഇന്ത്യയുടെ 4x400 മീറ്റര്‍ റിലെ ടീമിലെ റിസര്‍വ് താരമായാണ് ധനലക്ഷ്മി ടോക്കിയോയില്‍ ചെന്നത്. ഈ വര്‍ഷമാദ്യം പാട്ടിയാലയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സ് സംഘടിപ്പിച്ച സെലക്ഷന്‍ ട്രയല്‍സിലെ മികവാര്‍ന്ന പ്രകടനം അടിസ്ഥാനപ്പെടുത്തിയാണ് താരം റിസര്‍വ് ഗണത്തില്‍ പരിഗണിക്കപ്പെട്ടതും.

Olympics 2021: Olympian Dhanalakshmi Shekar Break Down After Sisters Late Death News

ധനലക്ഷ്മി ടോക്കിയോ ഒളിമ്പിക്‌സില്‍ ശ്രദ്ധ കേന്ദ്രീകരിക്കവെയാണ് രോഗത്തെ തുടര്‍ന്നുള്ള സഹോദരിയുടെ വിയോഗം. സഹോദരിയുടെ മരണവാര്‍ത്ത ധനലക്ഷ്മിയെ അറിയിക്കാന്‍ മാതാപിതാക്കളും കൂട്ടാക്കിയില്ല. ഒളിമ്പിക്‌സിലുള്ള ധനലക്ഷമിയുടെ ശ്രദ്ധ തെറ്റാമെന്ന കാരണത്താലാണിത്. ടോക്കിയോ ക്യാംപയിന് ശേഷം ഏറെ പ്രതീക്ഷയോടെ വീട്ടില്‍ തിരിച്ചെത്തിയ ധനലക്ഷ്മി അക്ഷരാര്‍ത്ഥത്തില്‍ തകര്‍ന്നുപോയി. കരിയറില്‍ തന്നെ ഏറ്റവുമധികം പിന്തുണ വ്യക്തികളില്‍ ഒരാളായിരുന്നു സഹോദരി. സഹോദരിയുടെ മരണവാര്‍ത്തയറിഞ്ഞ് വിതുമ്പുന്ന ധനലക്ഷ്മിയുടെ ദൃശ്യങ്ങള്‍ കായിക ലോകത്ത് നൊമ്പരമായി മാറിക്കഴിഞ്ഞു.

നേരത്തെ, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സ് സംഘടിപ്പിച്ച സെലക്ഷന്‍ ട്രയല്‍സില്‍ വിസ്മയ പ്രകടനം കുറിച്ചാണ് ധനലക്ഷ്മി ശേഖര്‍ ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയത്. സെലക്ഷന്‍ ട്രയല്‍സിലെ 200 മീറ്റര്‍ ഹീറ്റ്‌സില്‍ പിടി ഉഷയുടെ റെക്കോര്‍ഡ് താരം തിരുത്തി. 100 മീറ്റര്‍ ഓട്ടത്തില്‍ ദ്യുതി ചന്ദിനെതിരെ സ്വര്‍ണം കുറിച്ച നേട്ടവും ധനലക്ഷ്മി ശേഖറിന് പറയാനുണ്ട്. 200 മീറ്ററില്‍ 23.26 സെക്കന്‍ഡുകള്‍ രേഖപ്പെടുത്തിയാണ് ധനലക്ഷ്മി 'പയ്യോളി എക്‌സ്പ്രസിന്റെ' വേഗം മറികടന്നത്. 23.30 സെക്കന്‍ഡുകളാണ് പിടി ഉഷയുടെ റെക്കോര്‍ഡ്. 100 മീറ്റര്‍ ഓട്ടത്തില്‍ 11.39 സെക്കന്‍ഡുകള്‍ രേഖപ്പെടുത്തി ജയിച്ചുകയറാനും താരത്തിന് സാധിച്ചു. നിര്‍ധന കുടുംബത്തില്‍ ജനിച്ച ധനലക്ഷ്മിക്ക് ചെറുപ്പത്തിലെ അച്ഛന്‍ നഷ്ടപ്പെട്ടിരുന്നു. അമ്മ ഉഷയാണ് മുന്നോട്ടുള്ള ജീവിതത്തില്‍ താരത്തിന് തുണയായത്.

തുടക്കകാലത്ത് ഖോ-ഖോ ഇനത്തിലാണ് ധനലക്ഷ്മി താത്പര്യം പ്രകടിപ്പിച്ചത്. എന്നാല്‍ സ്‌കൂളിലെ കായിക അധ്യാപകനാണ് സ്പ്രിന്റ് ഇനത്തില്‍ ചുവടുവെയ്ക്കാന്‍ ധനലക്ഷ്മിക്ക് ധൈര്യം പകര്‍ന്നത്. ശേഷം ഇന്ത്യന്‍ റെയില്‍വേയുടെ മെഡല്‍ ജേതാവായ മണികണ്ഠ അറുമുഖമെന്ന പരിശീലകന് കീഴില്‍ ധലക്ഷ്മി ശേഖര്‍ 'ഓടിത്തുടങ്ങി'. ഇപ്പോള്‍ ഈ ഓട്ടമാണ് ടോക്കിയോ ഒളിമ്പിക്‌സ് വരെയും എത്തിയിരിക്കുന്നത്.

Story first published: Monday, August 9, 2021, 22:53 [IST]
Other articles published on Aug 9, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X