വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടോക്കിയോയിലെ മെഡല്‍ ജേതാക്കള്‍ക്ക് 'സമ്മാനപ്പെരുമഴ'; നീരജ് ചോപ്രയ്ക്ക് കോടികള്‍

ദില്ലി: ഒളിമ്പിക്‌സ് പൂരം കൊടിയിറങ്ങി; കായിക ലോകം ടോക്കിയോയില്‍ നിന്നും തിരിച്ചുപോന്നിരിക്കുകയാണ്. ഒളിമ്പിക്‌സ് ചരിത്രത്തിലെ ഏറ്റവും മികച്ച അധ്യായമാണ് ഇന്ത്യ ഇക്കുറി എഴുതിയത്. ട്രാക്ക് ആന്‍ഡ് ഫീല്‍ഡിലെ സ്വര്‍ണത്തിളക്കം ഉള്‍പ്പെടെ ഏഴു മെഡലുകള്‍. വനിതകളുടെ ഭാരോദ്വഹനത്തില്‍ മിരാബായ് ചാനുവിലൂടെയാണ് ഇന്ത്യ ആദ്യ മെഡല്‍ കയ്യടക്കുന്നത്. 49 കിലോ വിഭാഗത്തില്‍ ചാനു ഇന്ത്യയ്ക്ക് ആദ്യ വെള്ളി സമ്മാനിച്ചു. ഗുസ്തിയില്‍ രവി ദാഹിയയും വെള്ളി നേട്ടത്തോടെ ഇന്ത്യയുടെ പേരുയര്‍ത്തി. സുശീല്‍ കുമാറിന് ശേഷം ഗുസ്തിയില്‍ വെള്ളി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ഇപ്പോള്‍ രവി ദാഹിയ.

Olympics 2021: Full List Of Cash Prizes Offered To Indian Athletes Who Put Up An Impressive Show At Tokyo

മറ്റൊരു ഗുസ്തി താരമായ ബജ്‌റംഗ് പൂനിയ, ബോക്‌സിങ് താരം ലവ്‌ലിന ബോര്‍ഗോഹെയ്ന്‍, ബാഡ്മിന്റണ്‍ താരം പിവി സിന്ധു എന്നിവരും വ്യക്തിഗത ഇനങ്ങളില്‍ ഇന്ത്യയ്ക്കായി വെങ്കലം കുറിച്ചിട്ടുണ്ട്. പുരുഷ ഹോക്കിയില്‍ നീണ്ട 41 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ മെഡല്‍ ചൂടുന്നതിനും ടോക്കിയോ ഒളിമ്പിക്‌സ് സാക്ഷിയായി. വെങ്കല മെഡല്‍ പോരാട്ടത്തില്‍ ജര്‍മനിയെ കീഴടിക്കിയായിരുന്നു ഇന്ത്യയുടെ ചരിത്ര ജയം. ഈ അവസരത്തില്‍ ഒളിമ്പിക്‌സ് മെഡല്‍ ജേതാക്കളെ രാജ്യം ആദരിക്കുന്നതെങ്ങനെയെന്ന് ചുവടെ കാണാം.

Also Read: എവിടെ ധോണി? റിഷഭ് പന്ത് വരെ ലിസ്റ്റില്‍!- ഇന്ത്യയുടെ ഓള്‍ടൈം ടോപ്പ് 10 ബാറ്റ്‌സ്മാന്‍മാര്‍Also Read: എവിടെ ധോണി? റിഷഭ് പന്ത് വരെ ലിസ്റ്റില്‍!- ഇന്ത്യയുടെ ഓള്‍ടൈം ടോപ്പ് 10 ബാറ്റ്‌സ്മാന്‍മാര്‍

നീരജ് ചോപ്രയ്ക്ക് കോടികള്‍

ടോക്കിയോ ഒളിമ്പിക്‌സിലെ സ്വര്‍ണ നേട്ടത്തിന് ഹരിയാന സര്‍ക്കാര്‍ 6 കോടി രൂപയാണ് 23 -കാരനായ നീരജ് ചോപ്രയ്ക്ക് പ്രഖ്യാപിച്ചത്. ഒന്നാം ക്ലാസ് ജോലിയും പ്രത്യേക ഇളവുകളോടെ ഭൂമിയും ഹരിയാന സര്‍ക്കാര്‍ ഇദ്ദേഹത്തിന് പതിച്ചു നല്‍കും. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങ് രണ്ടു കോടി രൂപയുടെ പ്രത്യേക ക്യാഷ് അവാര്‍ഡ് നീരജ് ചോപ്രയ്ക്ക് നല്‍കും. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡും (ബിസിസിഐ) ചോപ്രയ്ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. ഒളിമ്പിക്‌സിലെ മറ്റു മെഡല്‍ ജേതാക്കള്‍ക്കും ബിസിസിഐ ക്യാഷ് അവാര്‍ഡ് കൈമാറും.

Also Read: അങ്ങനെ ക്രിക്കറ്റും ഒളിംപിക്‌സിലേക്ക്! ഐസിസി ഉറച്ചുതന്നെAlso Read: അങ്ങനെ ക്രിക്കറ്റും ഒളിംപിക്‌സിലേക്ക്! ഐസിസി ഉറച്ചുതന്നെ

Olympics 2021: Full List Of Cash Prizes Offered To Indian Athletes Who Put Up An Impressive Show At Tokyo

ഇന്ത്യയിലെ പ്രമുഖ എഡ്‌ടെക്ക് സ്ഥാപനമായ ബൈജൂസും രണ്ടു കോടി രൂപ നീരജ് ചോപ്രയ്ക്ക് സമ്മാനം പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു കോടി രൂപയാണ് ഐപിഎല്‍ ഫ്രാഞ്ചൈസിയായ ചെന്നൈ സൂപ്പര്‍ കിങ്‌സ് നീരജ് ചോപ്രയ്ക്ക് നല്‍കുക. ഇവര്‍ക്ക് പുറമെ ഗുരുഗ്രാം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് സ്ഥാപനം എലന്‍ ഗ്രൂപ്പ് 25 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസും നീരജ് ചോപ്രയ്ക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു വര്‍ഷം സൗജന്യ വിമാനയാത്രയാണ് നീരജ് ചോപ്രയ്ക്കായി ഇന്‍ഡിഗോ എയര്‍ലൈന്‍സ് കരുതിവെച്ചിരിക്കുന്ന സമ്മാനം.

Also Read: IPL 2021: അടിമുടി മാറ്റങ്ങള്‍, ബാറ്റ്‌സ്മാന്‍മാര്‍ ബുദ്ധിമുട്ടും, എല്ലാ പുതിയനിയമങ്ങളും അറിയാംAlso Read: IPL 2021: അടിമുടി മാറ്റങ്ങള്‍, ബാറ്റ്‌സ്മാന്‍മാര്‍ ബുദ്ധിമുട്ടും, എല്ലാ പുതിയനിയമങ്ങളും അറിയാം

ബജ്‌റംഗ് പൂനിയക്കും രവി ദാഹിയക്കും കൈനിറയെ പാരിതോഷികം

ഗുസ്തിയില്‍ പൂനിയയും ദാഹിയയും കുറിച്ച നേട്ടങ്ങള്‍ മുന്‍നിര്‍ത്തി ഇരുതാരങ്ങളുടെ ഗ്രാമങ്ങളില്‍ പ്രത്യേക ഇന്‍ഡോര്‍ ഗുസ്തി സ്‌റ്റേഡിയങ്ങള്‍ നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് ഹരിയാന സര്‍ക്കാര്‍. ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ കണ്ടെത്തിയ ബജ്‌റംഗ് പൂനിയക്ക് സര്‍ക്കാര്‍ 2.5 കോടി രൂപ ക്യാഷ് പ്രൈസ് കൈമാറും. ഒപ്പം സംസ്ഥാന സര്‍ക്കാരില്‍ ജോലിയും ഇളവുകളോടെ ഭൂമിയും താരത്തിന് ലഭിക്കും.

Olympics 2021: Full List Of Cash Prizes Offered To Indian Athletes Who Put Up An Impressive Show At Tokyo

നാലു കോടി രൂപയാണ് വെള്ളി മെഡല്‍ നേട്ടത്തിന് രവി ദാഹിയക്ക് ലഭിക്കുക. ഒന്നാം ക്ലസ് ജോലിയും ഭൂമിയും രവി ദാഹിയയുടെ പാരിതോഷികങ്ങളില്‍പ്പെടും. രവി ദാഹിയക്ക് 50 ലക്ഷം രൂപയും ബജ്‌റംഗ് പൂനിയക്ക് 25 ലക്ഷം രൂപയുമാണ് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള മറ്റു ആറ് മെഡല്‍ ജേതാക്കള്‍ക്കും ഒരു കോടി രൂപ വീതമാണ് ബൈജൂസ് കൈമാറുക.

Also Read: IND vs ENG: റിഷഭ് പന്ത് 'മുട്ടികളിക്കണ്ട', ആക്രമണോത്സുകതയാണ് ഇന്ത്യക്ക് നല്ലത്, മൂന്ന് കാരണങ്ങള്‍Also Read: IND vs ENG: റിഷഭ് പന്ത് 'മുട്ടികളിക്കണ്ട', ആക്രമണോത്സുകതയാണ് ഇന്ത്യക്ക് നല്ലത്, മൂന്ന് കാരണങ്ങള്‍

Olympics 2021: Full List Of Cash Prizes Offered To Indian Athletes Who Put Up An Impressive Show At Tokyo

വനിതാ ഹോക്കി ടീമിനും കയ്യടി

ഇന്ത്യന്‍ വനിതാ ഹോക്കി ടീമില്‍ കളിച്ച 9 ഹരിയാന താരങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 50 ലക്ഷം രൂപ വീതമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവര്‍ക്ക് പുറമെ ഒളിമ്പിക്‌സ് ഇനങ്ങളില്‍ നാലാം സ്ഥാനം കണ്ടെത്തിയ മറ്റു ഹരിയാന താരങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ 50 ലക്ഷം രൂപ വീതം കൈമാറും. ഇന്ത്യന്‍ വനിതാ ഹോക്കി ടീമിലെ മറ്റൊരു താരമായ വന്ദന കത്താരിയക്ക് 25 ലക്ഷം രൂപയാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പ്രഖ്യാപിച്ചിട്ടുള്ളത്. സാലിമ ടെറ്റെ, നിക്കി പ്രധാന്‍ എന്നിവര്‍ക്ക് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ 50 ലക്ഷം രൂപ പാരിതോഷികം നല്‍കും. മറ്റൊരു താരമായ ലാല്‍റെംസിയാമിക്ക് 25 ലക്ഷം രൂപയും സര്‍ക്കാര്‍ ജോലിയും ഭൂമിയുമാണ് മിസോറം സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്.

വെങ്കല ജേതാക്കളുടെ സമ്മാനത്തുക

ടോക്കിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ വെങ്കല മെഡല്‍ ജേതാക്കള്‍ക്കെല്ലാം ബിസിസിഐ 25 ലക്ഷം രൂപ വീതം സമ്മാനം പ്രഖ്യാപിച്ചിട്ടുണ്ട്. ബജ്‌റംഗ് പൂനിയ, ലവ്‌ലിന ബോര്‍ഗോഹെയ്ന്‍, പിവി സിന്ധു എന്നിവര്‍ക്ക് ഈ തുക ലഭിക്കും.

ബിസിസിഐയില്‍ നിന്നും 1.25 കോടി രൂപയാണ് ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന് ലഭിക്കുക. ഹോക്കി ടീമിലെ താരങ്ങളായ വിവേക് സാഗറിനും നീലകണ്ഠ ശര്‍മയ്ക്കും മധ്യപ്രദേശ് സര്‍ക്കാര്‍ 1 കോടി രൂപ വീതം ക്യാഷ് പ്രൈസ് കൈമാറും. നീലകണ്ഠ ശര്‍മയ്ക്ക് മണിപ്പൂര്‍ സര്‍ക്കാരും 75 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

Olympics 2021: Full List Of Cash Prizes Offered To Indian Athletes Who Put Up An Impressive Show At Tokyo

1 കോടി രൂപയാണ് ഹോക്കി ടീമിലെ പഞ്ചാബ് താരങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുക. ടീമിലെ ഹരിയാന താരങ്ങള്‍ക്ക് 2.5 കോടി രൂപ വീതം ഹരിയാന സര്‍ക്കാരും കൈമാറും. നിരവധി സ്വകാര്യ കമ്പനികളും വ്യക്തികളും ഹോക്കി താരങ്ങള്‍ക്ക് പ്രത്യേകം ക്യാഷ് പ്രൈസുകള്‍ പ്രഖ്യാപിച്ച് രംഗത്തുവന്നിട്ടുണ്ട്.

Story first published: Tuesday, August 10, 2021, 17:08 [IST]
Other articles published on Aug 10, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X