വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാസ്‌കറ്റ് ബോള്‍ ഇതിഹാസം കോബി ബ്രയാന്റ് ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു

കാലിഫോര്‍ണിയ: അമേരിക്കന്‍ ബാസ്‌കറ്റ് ബോള്‍ ഇതിഹാസം കോബി ബ്രയാന്റ് (41) ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച്ച രാവിലെ കാലിഫോര്‍ണിയയിലെ കലബസാസ് മേഖലയിലുണ്ടായ അപകടത്തിലാണ് കോബി ബ്രായാന്റിന്റെ ദാരുണാന്ത്യം. ബ്രയാന്റും മകള്‍ ജിയാനയും (13) ഉള്‍പ്പെടെ ഹെലികോപ്റ്ററില്‍ സഞ്ചരിച്ച ഒന്‍പതു പേര്‍ക്കും ജീവന്‍ നഷ്ടമായി.

കോബി ബ്രയാന്റ്

ലാസ് വിര്‍ജെനെസില്‍ നിന്ന് പുറപ്പെട്ട സ്വകാര്യ ഹെലികോപ്ടര്‍ കലബസാസ് നഗരത്തിന് സമീപം തീപിടിച്ച് തകര്‍ന്നുവീഴുകയായിരുന്നു. മൂടല്‍ മഞ്ഞ് കാരണം നാവിഗേഷന്‍ സംവിധാനം തെറ്റിയതാണ് അപകടകാരണമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അപകടവിവരം അറിഞ്ഞതിന് പിന്നാലെ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയെങ്കിലും ആരെയും രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ഹെലികോപ്റ്ററിലുണ്ടായിരുന്ന മറ്റു യാത്രികരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കോബി ബ്രയാന്റിന്റെ മരണത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ട്വിറ്ററില്‍ അനുശോചനം അറിയിച്ചു. ഞെട്ടിക്കുന്ന വാര്‍ത്തയെന്നാണ് സംഭവത്തെ ട്രംപ് വിശേഷിപ്പിച്ചത്.

കായികലോകത്തെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളാണ് കോബി ബ്രയാന്റ്. അമേരിക്കന്‍ ബാസ്റ്റകറ്റ് ബോള്‍ ലീഗായ എന്‍ബിഎയില്‍ കോബി വെട്ടിപ്പിടിച്ച നാഴികക്കല്ലുകള്‍ അനവധി. 20 വര്‍ഷം (1996 - 2016) നീണ്ട സംഭവബഹുലമായ കരിയറില്‍ ലോസ് ഏഞ്ചലസ് ലേക്കേഴ്‌സിന് വേണ്ടിയാണ് കോബി മുഴുനീളം കളിച്ചത്. അഞ്ചു തവണ എന്‍ബിഎ ചാമ്പ്യനായിരുന്നു കോബി.

2000 മുതല്‍ 2016 വരെയുള്ള തുടര്‍ച്ചയായ 17 സീസണുകളില്‍ ഓള്‍ സ്റ്റാര്‍ ടീമില്‍ പതിവു സാന്നിധ്യമാകാനും ഇദ്ദേഹത്തിന് കഴിഞ്ഞു. രണ്ടു തവണ ഒളിമ്പിക്‌സ് സ്വര്‍ണ മെഡല്‍ കരസ്ഥമാക്കിയിട്ടുമുണ്ട് കോബി ബ്രയാന്റ്. 2016 -ല്‍ ഇദ്ദേഹം ബാസ്‌കറ്റ് ബോള്‍ കരിയര്‍ അവസാനിപ്പിച്ചു. കോബിയുടെ ഐതിഹാസിക 8, 24 നമ്പര്‍ ജേഴ്‌സികള്‍ ഇനിയാര്‍ക്കും അനുവദിക്കില്ലെന്ന് ലേക്കേഴ്‌സ് ആദ്യമേ വ്യക്തമാക്കിയിട്ടുണ്ട്.

Story first published: Monday, January 27, 2020, 8:14 [IST]
Other articles published on Jan 27, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X