ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിക്ക് റോഡപകടത്തില്‍ പരിക്ക്

Written By:
Mohammad Shami

ദില്ലി: ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിക്ക് റോഡപകടത്തില്‍ പരിക്കേറ്റു. ഡെറാഡൂണില്‍ നിന്നും ദില്ലിയിലേക്കുള്ള യാത്രാ മധ്യെയായിരുന്നു അപകടമെന്നന് പോലിസ് അറിയിച്ചു

ഗാര്‍ഹിക പീഡനം, ഒത്തുകളി, അവിഹിതബന്ധം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഈയിടെ വാര്‍ത്തകളില്‍ നിറഞ താരമാണ് ഷമി. ഭാര്യ ഹസൈന്‍ ജഹാന്‍ തന്നെയാണ് ഷമിക്കെതിരേ ആരോപണവുമായി രംഗത്തെത്തിയിരുന്നത്.
ഷമിയുടെ തലയ്ക്കാണ് പരിക്കേറ്റിരിക്കുന്നത്.

കാര്‍ ട്രക്കുമായി കൂട്ടിയിടിയ്ക്കുകയായിരുന്നു. ഉടന്‍ തന്നെ തൊട്ടടുത്ത മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ അപകട നില തരണം ചെയ്തതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനു വേണ്ടിയാണ് ഷമി കളിയ്ക്കുന്നത്. പരിശീലനത്തിനു വേണ്ടിയാണ് ഷമി ഡെറാഡൂണിലേക്ക് പോയിരുന്നത്. ഒത്തുകളി ആരോപണങ്ങളെ കുറിച്ച് ബിസിസിഐ അന്വേഷിക്കുകയും ഷമിക്ക് ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തിരുന്നു.

Story first published: Sunday, March 25, 2018, 13:40 [IST]
Other articles published on Mar 25, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍