വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

'നിര്‍ണായക ഓവര്‍ എറിഞ്ഞ് അഫ്ഗാനെ തോല്‍പ്പിച്ചത് ക്യാപ്റ്റന്‍'; പാക്കിസ്ഥാനെ സഹായിച്ചു

ലണ്ടന്‍: അഫ്ഗാനിസ്ഥാനെതിരായ നിര്‍ണായക മത്സരത്തില്‍ പാക്കിസ്ഥാന്‍ അവസാന ഓവറില്‍ ജയം കണ്ടെത്തി സെമി പ്രതീക്ഷ നിലനിര്‍ത്തിയിരിക്കുകയാണ്. തുടര്‍ച്ചയായ മൂന്നാം ജയം നേടിയ ടീം ബാറ്റിങ് തകര്‍ച്ചയ്ക്കിടയിലും ജയം കണ്ടെത്താന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ്. അഫ്ഗാനിസ്ഥാനോട് തോല്‍വി പിണഞ്ഞിരുന്നെങ്കില്‍ പാക്കിസ്ഥാന്റെ സെമി പ്രതീക്ഷ ഏറെക്കുറെ ഇല്ലാതാകുമായിരുന്നു.

ജര്‍മനിയെ ഞെട്ടിച്ച് സ്വീഡന്‍, ഹോളണ്ടിനും ജയം; വനിതാ ലോകകപ്പില്‍ ഇനി സെമി പോരാട്ടംജര്‍മനിയെ ഞെട്ടിച്ച് സ്വീഡന്‍, ഹോളണ്ടിനും ജയം; വനിതാ ലോകകപ്പില്‍ ഇനി സെമി പോരാട്ടം

അവസാന ഓവറുകളില്‍ ഇമാദ് വസീമും വഹാബ് റിയാസും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് പാക്കസിസ്ഥാന് തുണയായത്. ഇമാദ് 49ഉം വഹാബ് 15ഉ റണ്‍സെടുത്തു. അതേസമയം, അഫ്ഗാന്‍ ക്യാപ്റ്റന്‍സിയും അമ്പയറുടെ തെറ്റായ തീരുമാനവും അഫ്ഗാന് തിരിച്ചടിയായി. ഈ ലോകകപ്പില്‍ ഇത് രണ്ടാം തവണയാണ് കൈയ്യിലെത്തിയ മത്സരം അഫ്ഗാന്‍ കൈവിട്ടത്.

ക്യാപ്റ്റന്റെ തീരുമാനങ്ങള്‍ തിരിച്ചടി

ക്യാപ്റ്റന്റെ തീരുമാനങ്ങള്‍ തിരിച്ചടി

അഫ്ഗാന്റെ തോല്‍വിക്ക് പ്രധാന കാരണങ്ങളിലൊന്ന് ക്യാപ്റ്റന്റെ തീരുമാനമാണെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കിള്‍ വോന്‍. ട്വിറ്ററിലെ തുടര്‍ പോസ്റ്റുകളില്‍ അദ്ദേഹം അഫ്ഗാന്‍ ക്യാപ്റ്റന്‍ ഗുല്‍ബാദിന്‍ നായിബിനെ വിമര്‍ശിക്കുന്നു. കൂടുതല്‍ റണ്‍സ് വിട്ടുകൊടുത്തിട്ടും നിര്‍ണായക ഓവര്‍ ഗുല്‍ബാദിന്‍ എറിഞ്ഞതാണ് മത്സരത്തിലെ വഴിത്തിരിവായത്.

റാഷിദ് ഖാന്‍ നിരാശപ്പെടുത്തി

റാഷിദ് ഖാന്‍ നിരാശപ്പെടുത്തി

അവസാന ഓവറുകളില്‍ സ്പിന്നര്‍മാര്‍ക്ക് നല്‍കാമായിരുന്നെങ്കിലും ഗുല്‍ബാദിന്‍ എറിഞ്ഞ രണ്ട് ഓവറുകള്‍ മത്സരഗതി മാറ്റി. തീര്‍ത്തും നിരാശപ്പെടുത്തിയ മറ്റൊരു താരം റാഷിദ് ഖാന്‍ ആണ്. തുടക്കത്തില്‍ നന്നായി പന്തെറിഞ്ഞ റാഷിദ് പാക് ബാറ്റ്‌സ്മാന്മാര്‍ക്ക് ബൗണ്ടറി കണ്ടെത്താവുന്ന പന്തുകള്‍ എറിഞ്ഞ് ക്യാപ്റ്റന് പിന്തുണ നല്‍കിയതോടെ അഫ്ഗാന്‍ പരാജയം ഉറപ്പിക്കുകയായിരുന്നു.

ഇമാദിന്റെ പ്രകടനം നിര്‍ണായകമായി

ഇമാദിന്റെ പ്രകടനം നിര്‍ണായകമായി

ജയപരാജയങ്ങള്‍ മാറിമറിഞ്ഞതിനാല്‍ മത്സരം കാണാനെത്തിയ ആരാധകരിലും വലിയ തോതിലുള്ള ചേരിതിരവ് പ്രകടനമായിരുന്നു. ജയമുറപ്പിച്ചിരുന്ന അഫ്ഗാന് ഇമാദ് വസിമിന്റെ പ്രകടനവും തിരിച്ചടിയായി. ഒരു തവണ അമ്പയര്‍ ജീവന്‍ നല്‍കിയ ഇമാദിന്റെ ക്യാച്ച് ഫീല്‍ഡറുടെ അലസതകാരണം നഷ്ടപ്പെടുകയും ചെയ്തു. ലോകകപ്പില്‍ ഒരു മത്സരം പോലും ജയിക്കാത്ത അഫാനിസ്ഥാന്‍ അവസാന മത്സരത്തില്‍ വെസ്റ്റിന്‍ഡീസ് ആണ് എതിരാളികള്‍.


Story first published: Sunday, June 30, 2019, 10:57 [IST]
Other articles published on Jun 30, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X