കേരള അണ്ടര്‍ 19 ക്രിക്കറ്റ് താരം ബൈക്കപകടത്തില്‍ മരിച്ചു

മൂലമറ്റം: ബൈക്കുകള്‍ കൂട്ടിയിടിച്ച് കേരള അണ്ടര്‍ 19 ക്രിക്കറ്റ് താരം മരിച്ചു. കട്ടപ്പന വലിയപാറ വള്ളോമാലില്‍ നിര്‍മല്‍ ജെയ്മോന്‍ (19) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച രാത്രി 8.30 ന് മുട്ടം കുരുശുപള്ളിക്കവലയിലാണ് സംഭവം. കട്ടപ്പന ഐ ടി ഐ വിദ്യാര്‍ത്ഥിയായിരുന്നു നിര്‍മ്മല്‍. തൊടുപുഴ മണക്കാട് സ്‌കൂളിലാണ് നിര്‍മ്മല്‍ പ്ലസ്ടു പഠിച്ചത്. മണക്കാട് സ്‌കൂളില്‍ പ്ലസ്ടുവിന്റെ ഒരു വിഷയത്തില്‍ പരീക്ഷ എഴുതുന്നതിന് വേണ്ടി കട്ടപ്പനയിലുള്ള സുഹൃത്തിനോടൊപ്പം ബൈക്കില്‍ വരവെയാണ് അപകടം. പരിക്കേറ്റ സുഹൃത്ത് അനന്ദുവിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മുന്നില്‍ പോയ ബൈക്ക് യാത്രികന്‍ പെട്ടന്ന് വലത് വശത്തേക്ക് തിരിച്ചപ്പോഴാണ് നിര്‍മ്മല്‍ ഓടിച്ചിരുന്ന ബൈക്ക് മുന്നിലെ ബൈക്കില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ നിര്‍മ്മല്‍ ഓടിച്ചിരുന്ന ബൈക്ക് റോഡരുകിലെ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് നിര്‍മ്മലും സുഹൃത്തും റോഡില്‍ വീണു. സാരമായ പരിക്ക് പറ്റിയ നിര്‍മ്മലിനെ മുട്ടത്തേയും പിന്നീട് തൊടുപുഴയിലേയും സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്നലെ രാവിലെ മരിച്ചു.

രഞ്ജി ട്രോഫി ഫൈനല്‍: സൗരാഷ്ട്ര 425 റണ്‍സിന് പുറത്ത്, ബംഗാള്‍ പൊരുതുന്നു

മീഡിയം പേസറായ ജെയ്‌മോന്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ബി ടീമില്‍ അംഗമായിരുന്നു.മുന്‍ ഓസ്‌ട്രേലിയന്‍ പേസര്‍ ഗ്ലെന്‍ മഗ്രാത്തിന് കീഴില്‍ പരിശീലനം നേടിയിട്ടുണ്ട്.കഴിഞ്ഞ മൂന്ന് വര്‍ഷമായി കേരള അണ്ടര്‍ 19 ക്രിക്കറ്റ് ടീമില്‍ അംഗമായിരുന്നു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Wednesday, March 11, 2020, 18:07 [IST]
Other articles published on Mar 11, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X