വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടീം ഇന്ത്യയുടെ ഫീല്‍ഡിങ് പരിശീലകനാവാന്‍ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസ താരം എത്തുമോ?

Jonty Rhodes applies for Team India's fielding coach job

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഫീല്‍ഡിങ് പരിശീലകനാവാന്‍ അപേക്ഷയുമായി ദക്ഷിണാഫ്രിക്കന്‍ ഇതിഹാസവും. മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്ററായ ജോണ്ടി റോഡ്‌സാണ് ഫീല്‍ഡിങ് പരിശീലകസ്ഥാനത്തേക്ക് ബിസിസിഐക്ക് അപേക്ഷ നല്‍കിയിരിക്കുന്നത്. മുഖ്യ പരിശീലകനൊപ്പം ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് പരിശീലകരെയും അഡ്മിനിസ്‌ട്രേറ്റീവ് മാനേജരെയും തിരഞ്ഞെടുക്കാനാണ് ബിസിസിഐ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ജോണ്ടി റോഡ്‌സിന്റെ അപേക്ഷ ലഭിച്ചതായി ബിസിസിഎ അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. താന്‍ അപേക്ഷ നല്‍കിയതായി ജോണ്ടി റോഡ്‌സും സ്ഥിരീകരിച്ചു. ഇതുവരെ ഒരു ദേശീയ ടീമിനെയും പരിശീലിപ്പിച്ചിട്ടില്ലെങ്കിലും ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ പരിശീലിപ്പിച്ചതിനാല്‍ റോഡ്‌സ് അപേക്ഷിക്കാന്‍ യോഗ്യനാണ്. ഒമ്പത് സീസണിലാണ് റോഡ്‌സ് മുംബൈ ഇന്ത്യന്‍സിനൊപ്പമുണ്ടായിരുന്നത്. ദേശീയ ടീമിനെ പരിശീലിപ്പിച്ചില്ലെങ്കില്‍ ഐ.പി.എല്‍. ടീമിനെ മൂന്ന് സീസണിലെങ്കിലും പരിശീലിപ്പിച്ചവര്‍ക്ക് ഇന്ത്യന്‍ ടീം പരിശീലകസ്ഥാനത്തേക്ക് അപേക്ഷ നല്‍കാം.

jontyrhodes

1992-ലെ ലോകകപ്പില്‍ പാകിസ്താന്റെ ഇന്‍സമാമുള്‍ ഹഖിനെ റണ്ണൗട്ടാക്കിയതോടെയാണ് റോഡ്‌സ് ലോക ക്രിക്കറ്റിലെ ഫീല്‍ഡിങ് മാതൃകകള്‍ തന്നെ മാറ്റിയെഴുതിയത്. അതേസമയം, അടുത്തകാലത്തായി ഇന്ത്യന്‍ ടീമിന്റെ ഫീല്‍ഡിങ് ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. മുംബൈ ഇന്ത്യന്‍സിനൊപ്പം ദീര്‍ഘകാലം പ്രവര്‍ത്തിച്ചതിനാല്‍ ഇന്ത്യന്‍ കളിക്കാരുടെ രീതികള്‍ കൃത്യമായി അറിയാമെന്നതും റോഡ്‌സിന് മുതല്‍ക്കൂട്ടാവും.

താനും ഭാര്യയും ഇന്ത്യയെ ഏറെ സ്‌നേഹിക്കുന്നുണ്ടെന്നും ഇന്ത്യ തനിക്ക് വലിയ നേട്ടങ്ങള്‍ സമ്മാനിച്ചിട്ടുണ്ടെന്നും റോഡ്‌സ് പറഞ്ഞു. ഇന്ത്യയുടെ സ്‌നേഹത്തിന്റെ സൂചനയായി തന്റെ മകള്‍ക്ക് ഇന്ത്യ എന്നാണ് ജോണ്ടി റോഡ്‌സ് പേര് നല്‍കിയത്. ലോകത്തെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് ഇന്ത്യയെന്നും ഇന്ത്യന്‍ ടീമിനൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കുന്നത് അഭിമാനകരമാണെന്നും റോഡ്‌സ് പറഞ്ഞു.

ടീം ഇന്ത്യയുടെ ജഴ്‌സിയില്‍ ഇനി ബൈജുസ്; വിന്‍ഡീസ് പരമ്പരയില്‍ കൂടി ഒപ്പോ ടീം ഇന്ത്യയുടെ ജഴ്‌സിയില്‍ ഇനി ബൈജുസ്; വിന്‍ഡീസ് പരമ്പരയില്‍ കൂടി ഒപ്പോ

ആര്‍.ശ്രീധറാണ് ഇന്ത്യയുടെ നിലവിലെ ഫീല്‍ഡിങ് കോച്ച്. ലോകകപ്പിനുശേഷം കരാര്‍ അവസാനിച്ച ഇന്ത്യന്‍ ടീം സപ്പോര്‍ട്ടിങ് സ്റ്റാഫിന് ബി.സി.സി.ഐ. 45 ദിവസത്തേക്ക് കരാര്‍ നീട്ടി നല്‍കിയിട്ടുണ്ട്.

Story first published: Thursday, July 25, 2019, 10:27 [IST]
Other articles published on Jul 25, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X