വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബയേൺ സൂപ്പർ താരത്തിന്റെ പരിക്ക് ഗുരുതരം.. ലോകകപ്പ് നഷ്ടമായേക്കും

ബയേൺ മ്യൂണിക്കിന്റെ ജർമൻ താരം ജെറോം ബോട്ടെങ് 2018 ലോകകപ്പിൽ കളിച്ചേക്കില്ല.കഴിഞ്ഞ ദിവസം റയൽ മാഡ്രിഡിനെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ കാലിലെ മസ്സിലിനേറ്റ പരിക്ക് ഗുരുതരാമെന്നാണ് ക്ലബ്ബ് അധിർകൃതർ സൂചിപ്പിക്കുന്നത്.മത്സരത്തിൽ 34 ആം മിനിറ്റ് വരെ മാത്രമേ ബോട്ടെങ് കളിച്ചിരുന്നുള്ളു.പന്ത് കൈക്കലാക്കുന്നതിനിടയിൽ കാലിനേറ്റ പരിക്കുകാരണം ഉടനെ തന്നെ താരം മൈതാനം വിടുകയായിരുന്നു.പരിക്ക് ഭേദമാകാൻ രണ്ട് മാസം വരെ വേണ്ടിവരുമെന്നാണ് ക്ലബ്ബ് അധിർകൃതർ പറയുന്നത്.അങ്ങനെയെങ്കിൽ ലോകകപ്പിലെ ഒരു മത്സരം പോലും താരത്തിന് കളിക്കാൻ സാധിക്കില്ല.

2014 ലോകകപ്പിൽ ജർമ്മനി കിരീടമുയർത്തുന്നതിൽ നിർണ്ണായക പങ്കുവഹിച്ച താരമാണ് ബോട്ടെങ് അതുകൊണ്ടുതന്നെ കിരീടം നിലനിർത്താനൊരുങ്ങുന്ന ജർമൻ പടയ്ക്ക് താരത്തിന്റെ അഭാവം വലിയ തിരിച്ചടി തന്നെയാകും.റയൽ മാഡ്രിഡിനെതിരെ ബോട്ടെങ്ങിന് പകരക്കാരനായി ഇറങ്ങിയ ജർമൻ താരം നിക്‌ളാസ് സുലെയുടെ പ്രകടനം അത്ര മികച്ചതായിരുന്നില്ല.അതുകൊണ്ടുതന്നെ അടുത്തവാരം നടക്കുന്ന രണ്ടാംപാദ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിലും ജർമൻ കപ്പ് ഫൈനലിലും ബോട്ടെങ്ങിന്റെ പകരക്കാരനെ കണ്ടുപിടിക്കുക പ്രയാസം തന്നെയായിരിക്കും.

jerome

2007 ൽ ഹെറാത്ത് ബി എസ സി എന്ന ജർമൻ ക്ലബ്ബിനുവേണ്ടി കളിച്ചുതുടങ്ങിയ താരമാണ് ബോട്ടെങ്.2011 ൽ മാഞ്ചസ്റ്റർ സിറ്റിയിലെത്തിയെങ്കിലും അവസരം ലഭിക്കാത്തതിനാൽ ആ സീസണിൽ തന്നെ ബയേൺ മ്യൂണിക്കിലേക്ക് ചേക്കേറുകയായിരുന്നു.ഇതുവരെ ബയേണിനായി 156 മത്സരങ്ങൾ കളിച്ചിട്ടുള്ള ബോട്ടെങ് ദേശിയ ടീമിനായി 70 മത്സരങ്ങളും കളിച്ചിട്ടുണ്ട്.

Story first published: Friday, April 27, 2018, 8:53 [IST]
Other articles published on Apr 27, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X