വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രിയ ക്യാപ്റ്റന്‍മാരുടെ പട്ടികയില്‍ ധോണിയെ തഴഞ്ഞ് ഇര്‍ഫാന്‍ പത്താന്‍, ദ്രാവിഡ് മികച്ച ക്യാപ്റ്റന്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച സ്വിങ് ബൗളര്‍മാരില്‍ ഒരാളായാണ് ഇര്‍ഫാന്‍ പത്താനെ വിശേഷിക്കുന്നത്. ഇടം കൈയന്‍ പേസ് കൊണ്ട് ഇന്ത്യയുടെ കിരീട നേട്ടങ്ങളില്‍ നിര്‍ണ്ണായക പങ്കുവഹിച്ച പത്താന്‍ കഴിഞ്ഞ ദിവസമാണ് എല്ലാത്തരം ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് അസാധ്യമായ സാഹചര്യത്തില്‍ വിരമിക്കല്‍ പ്രഖ്യാപിച്ച പത്താന്‍ തന്റെ പ്രിയ ക്യാപ്റ്റന്‍മാരെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ്. പ്രിയ നായകന്മാരുടെ പട്ടികയില്‍ ഇന്ത്യക്ക് രണ്ട് ലോകകപ്പ് സമ്മാനിച്ച എം എസ് ധോണിയെ പത്താന്‍ പരിഗണിച്ചില്ലെന്നതാണ് ശ്രദ്ധേയം. സൗരവ് ഗാംഗുലിയും രാഹുല്‍ ദ്രാവിഡുമാണ് പത്താന്റെ അഭിപ്രായത്തിലെ മികച്ച നായകന്മാര്‍. അതില്‍ത്തന്നെ ദ്രാവിഡിനോടാണ് കൂടുതല്‍ കടപ്പാടെന്നും പത്താന്‍ വ്യക്തമാക്കി.

തന്നെ ഓള്‍റൗണ്ടറെന്ന നിലയില്‍ നന്നായി ഉപയോഗിച്ചത് ദ്രാവിഡാണ്. അദ്ദേഹം ക്യാപ്റ്റനായിരുന്ന സമയത്താണ് ടോപ് ഓഡറില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നത്. ലഭിച്ച അവസരങ്ങളില്‍ മികച്ച പ്രകടനം നടത്താന്‍ ദ്രാവിഡ് നല്‍കിയ പിന്തുണ വലുതാണെന്നും പത്താന്‍ പറഞ്ഞു. സൗരവ് ഗാംഗുലിയും അനില്‍ കുംബ്ലെയും നായകന്മാരെന്ന നിലയില്‍ മികച്ചവരായിരുന്നുവെങ്കിലും ദ്രാവിഡ് നായകസ്ഥാനം ഒഴിഞ്ഞ ശേഷം ടോപ് ഓഡറില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓവറില്‍ വീണ്ടും ആറ് സിക്‌സറുകള്‍; ടി20യില്‍ ഞെട്ടിച്ച് ന്യൂസിലന്‍ഡ് താരംഓവറില്‍ വീണ്ടും ആറ് സിക്‌സറുകള്‍; ടി20യില്‍ ഞെട്ടിച്ച് ന്യൂസിലന്‍ഡ് താരം

irfanpathan

ഹര്‍ഭജന്‍ സിങ്ങിന് ശേഷം ഇന്ത്യക്കുവേണ്ടി ടെസ്റ്റില്‍ ഹാട്രിക്ക് നേടുന്ന ബൗളറാണ് പത്താന്‍. 2006ല്‍ പാകിസ്താനെതിരെയായിരുന്നു പത്താന്റെ ഈ നേട്ടം. ഇന്ത്യക്കുവേണ്ടി 29 ടെസ്റ്റില്‍ നിന്ന് 1105 റണ്‍സും 100 വിക്കറ്റും 120 ഏകദിനത്തില്‍ നിന്ന് 1544 റണ്‍സും 173 വിക്കറ്റും 24 ടി20യില്‍ നിന്ന് 172 റണ്‍സും 28 വിക്കറ്റും പത്താന്‍ നേടിയിട്ടുണ്ട്.

Story first published: Sunday, January 5, 2020, 17:17 [IST]
Other articles published on Jan 5, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X