വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡല്‍ഹിയില്‍ ഉദിച്ചുയരാന്‍ ഹൈദരാബാദ്; ബെയര്‍സ്‌റ്റോ-വാര്‍ണര്‍ ഷോ തുടരുമോ? ഡല്‍ഹി തട്ടകത്തില്‍ വിയര്‍ക്കും

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന സൂപ്പര്‍ പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഡല്‍ഹി ക്യാപിറ്റല്‍സും നേര്‍ക്കുനേര്‍. കളിച്ച മൂന്ന് മത്സരത്തില്‍ രണ്ട് ജയവും ഒരു തോല്‍വിയുമടക്കം നാല് പോയിന്റുള്ള ഹൈദരാബാദ് പട്ടികയില്‍ മൂന്നാം സ്ഥാനത്തും നാല് മത്സരത്തില്‍ രണ്ട് മത്സരങ്ങള്‍ വീതം തോല്‍ക്കുകയും ജയിക്കുകയും ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സ് അഞ്ചാം സ്ഥാനത്തുമാണ്. അവസാന മത്സരത്തില്‍ ബംഗളൂരുവിനെതിരേ നേടിയ 118 റണ്‍സ് വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഹൈദരാബാദിന്റെ വരവ്.

മലേഷ്യന്‍ ഓപ്പണ്‍; പിവി സിന്ധുവും കെ ശ്രീകാന്തും രണ്ടാം റൗണ്ടില്‍മലേഷ്യന്‍ ഓപ്പണ്‍; പിവി സിന്ധുവും കെ ശ്രീകാന്തും രണ്ടാം റൗണ്ടില്‍

ബംഗളൂരുവിനെതിരേ സെഞ്ച്വറി നേടിയ ജോണി ബെയര്‍‌സ്റ്റോയുടെയും ഡേവിഡ് വാര്‍ണറുടെയും ബാറ്റിങ് പ്രകടനത്തിലാണ് ഹൈദരാബാദിന്റെ പ്രതീക്ഷ. ഡല്‍ഹിയുടെ തട്ടകത്തില്‍ ജയിച്ച് പ്ലേ ഓഫിലേക്ക് ഒരുപടി അടുക്കാനുറച്ചാവും ഹൈദരാബാദിന്റെ വരവ്. ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്റെ അഭാവത്തില്‍ ഭുവനേശ്വര്‍ കുമാര്‍ തന്നെയാവും ഇന്നത്തെ മത്സരത്തിലും ഹൈദരാബാദിനെ നയിക്കുകയെന്നാണ് വിവരം. അതേ സമയം ശ്രേയസ് അയ്യരുടെ നായകത്വത്തിന് കീഴില്‍ കളിക്കുന്ന ഡല്‍ഹിക്കും ജയം അനിവാര്യമാണ്. സ്ഥിരയതോടെ കളിക്കുന്നതില്‍ താരങ്ങള്‍ പരാജയപ്പെടുന്നതാണ് ഡല്‍ഹിക്ക് തിരിച്ചടി നല്‍കുന്നത്. ജയത്തോടെ ആദ്യ നാലില്‍ ഇടം പിടിക്കാനാവും ഡല്‍ഹി ലക്ഷ്യമിടുന്നത്.

വെടിക്കെട്ട് തീര്‍ക്കുന്ന ഹൈദരാബാദ്

വെടിക്കെട്ട് തീര്‍ക്കുന്ന ഹൈദരാബാദ്

തിരിച്ചുവരവ് ആഘോഷമാക്കുന്ന ഡേവിഡ് വാര്‍ണറുടെ ബാറ്റിങ് കരുത്താണ് ടീമിന്റെ നട്ടെല്ല്. കളിച്ച മൂന്ന് മത്സരത്തില്‍ രണ്ട് അര്‍ദ്ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയുമടക്കം 254 റണ്‍സ് നേടിയ വാര്‍ണറാണ് നിലവിലെ ടോപ് സ്‌കോറര്‍. 127 ശരാശരിയില്‍ കളിക്കുന്ന വാര്‍ണറുടെ സ്‌ട്രൈക്കറേറ്റ് 175നും മുകളിലാണ്. നിലയുറപ്പിച്ചാല്‍ എതിര്‍ ബൗളര്‍മാരുടെ ഉറക്കം കെടുത്തുന്ന വാര്‍ണറെ തളക്കലാവും ഡല്‍ഹിക്ക് മുന്നിലെ പ്രധാന വെല്ലുവിളി. സഹ ഓപ്പണര്‍ ജോണി ബെയര്‍സ്‌റ്റോയും ഒട്ടും മോശമല്ല. മൂന്ന് മത്സരത്തില്‍ 66 ശരാശരിയില്‍ 198 റണ്‍സ് അടിച്ചെടുത്ത ബെയര്‍സ്‌റ്റോ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തുണ്ട്. എന്നാല്‍ മദ്ധ്യനിരയുടെ പ്രകടനം പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ല. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുന്നുണ്ടെങ്കിലും യൂസഫ് പഠാനില്‍ നിന്ന് പ്രതീക്ഷിച്ചത്ര വെടിക്കെട്ട് ബാറ്റിങ് ലഭിക്കുന്നില്ല. ബംഗളൂരുവിനെതിരേ ആറ് പന്തില്‍ ആറ് റണ്‍സ് മാത്രമാണ് യൂസഫിന് നേടാനായത്. മനീഷ് പാണ്ഡെ,ദീപക് ഹൂഡ,മുഹമ്മദ് നബി എന്നിവര്‍ ഉള്‍പ്പെടുന്ന മദ്ധ്യനിരയ്ക്ക് യഥാര്‍ത്ഥ ശക്തി കാട്ടാനുള്ള അവസരം ഇതുവരെ ലഭിച്ചിട്ടില്ല.

ഹൈദരാബാദിന്റെ വജ്രായുധം

ഹൈദരാബാദിന്റെ വജ്രായുധം

ബൗളിങ് നിരയാണ് ഹൈദരാബാദിന്റെ വജ്രായുധം. ഭുവനേശ്വര്‍ കുമാറിന്റെ ഡെത്ത് ഓവറിന് പഴയ മൂര്‍ച്ചയില്ലെങ്കിലും സന്ദീപ് ശര്‍മ ഭേദപ്പെട്ട പേസ് ബൗളിങ് പുറത്തെടുക്കുന്നുണ്ട്. അഫ്ഗാനിസ്ഥാന്‍ താരങ്ങളായ മുഹമ്മദ് നബിയുടെയും റാഷിദ് ഖാന്റെയും ഓള്‍റൗണ്ട് പ്രകടനം ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നു. ബംഗളൂരുവിനെതിരേ മുഹമ്മദ് നബിയുടെ നാല് വിക്കറ്റ് പ്രകടനമാണ് ഹൈദരാബാദിന് കൂറ്റന്‍ ജയം സമ്മാനിച്ചത്.

ഡല്‍ഹി ചെറിയ മീനല്ല

ഡല്‍ഹി ചെറിയ മീനല്ല

മികച്ച യുവതാരങ്ങളുടെ നിരയാണ് ഡല്‍ഹിയുടേത്. എന്നാല്‍ ബാറ്റിങ് നിരയ്ക്ക് അവസരത്തിനൊത്ത് ഉയരാന്‍ കഴിയാത്തത് ടീമിനെ പ്രതിസന്ധിയിലാക്കുന്നു.അവസാന മത്സരത്തില്‍ പഞ്ചാബിനോട് 14 റണ്‍സിന് തോറ്റ ക്ഷീണത്തിലാണ് ഡല്‍ഹി തട്ടകത്തിലിറങ്ങുന്നത്. പഞ്ചാബിനെതിരേ അനായാസമായി ജയിക്കാവുന്ന മത്സരമാണ് ഡല്‍ഹി കൈവിട്ടത്. കൊല്‍ക്കത്തയോട് സൂപ്പര്‍ ഓവറില്‍ ജയിച്ച ഡല്‍ഹി മുംബൈ ഇന്ത്യന്‍സിനെയും തോല്‍പ്പിച്ചിരുന്നു. ഓപ്പണര്‍ പൃഥ്വി ഷാ തുടക്കമിടുന്ന ബാറ്റിങ് വെടിക്കെട്ടിനെ ആളിപ്പടര്‍ത്താന്‍ കോളിന്‍ ഇന്‍ഗ്രാം,റിഷഭ് പന്ത് എന്നിവരും ടീമിലുണ്ട്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍,ശിഖര്‍ ധവാന്‍ എന്നിവരുടെ ബാറ്റിങ് മികവിലും ഡല്‍ഹി പ്രതീക്ഷ വയ്ക്കുന്നു. ഓള്‍റൗണ്ടര്‍ ക്രിസ് മോറിസിന്റെ വരവോടെ ഡല്‍ഹി നിരയുടെ കരുത്തുയര്‍ന്നിട്ടുണ്ട്.

ഫാസ്റ്റ് ബൗളിങ്

ഫാസ്റ്റ് ബൗളിങ്

കഗിസോ റബാദയുടെ ഫാസ്റ്റ് ബൗളിങ് എതിരാളികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നു. ആവേഷ് ഖാന്‍,ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ റബാദയ്ക്ക് പിന്തുണ നല്‍കുമ്പോള്‍ സന്ദീപ് ലാമിച്ചാനെ സ്പിന്‍ ബൗളിങ്ങില്‍ മികവുകാട്ടുന്നു. ഫിറോസ് ഷാ കോട്‌ല മൈതാനത്ത് ഇതുവരെ നാലുവട്ടമാണ് ഇരുടീമും ഏറ്റുമുട്ടിയത്. ഇതില്‍ മൂന്ന് തവണയും ജയം ഹൈദരാബാദിനായിരുന്നു.


Story first published: Thursday, April 4, 2019, 9:24 [IST]
Other articles published on Apr 4, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X