Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: രോഹിതും യുവരാജുമില്ല, പകരം ആ സർപ്രൈസ് താരം, പീറ്റേഴ്സന്റെ ഓൾ ടൈം ഇലവനിൽ സർപ്രൈസുകളുടെ പൂരം

ഐപിഎൽ 2026-ന് മുന്നോടിയായി തന്റെ സ്വപ്ന പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് മുൻ ഇംഗ്ലണ്ട് ഇതിഹാസം കെവിൻ പീറ്റേഴ്സൺ. ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച പല വമ്പൻ താരങ്ങളെയും ഉൾപ്പെടുത്തിയ പീറ്റേഴ്സൺ, എന്നാൽ ഇന്ത്യൻ ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഹിറ്റ്മാൻ രോഹിത് ശർമ്മയെയും ലോകകപ്പ് ഹീറോ യുവരാജ് സിംഗിനെയും തന്റെ ടീമിൽ നിന്ന് ഒഴിവാക്കി. ജോസ് ബട്‌ലർ നൽകിയ ഓപ്ഷനുകളിൽ നിന്നാണ് പീറ്റേഴ്സൺ തന്റെ പ്രിയപ്പെട്ട 11 പേരെ തിരഞ്ഞെടുത്തത്.

ഗെയ്‌ലും കോഹ്‌ലിയും ഓപ്പണർമാർ; മധ്യനിരയിൽ വമ്പൻമാർ!

ക്രിസ് ഗെയ്‌ലിനെയും വിരാട് കോഹ്‌ലിയെയുമാണ് ഓപ്പണർമാരായി പീറ്റേഴ്സൺ തിരഞ്ഞെടുത്തത്. ആർസിബിക്ക് വേണ്ടി ഒൻപത് സെഞ്ച്വറി കൂട്ടുകെട്ടുകൾ പടുത്തുയർത്തിയ ഈ സഖ്യം ഐപിഎല്ലിലെ എക്കാലത്തെയും മികച്ച ഓപ്പണിംഗ് ജോഡികളാണെന്ന് അദ്ദേഹം അടിവരയിട്ടു. മൂന്നാം നമ്പറിൽ എബി ഡിവില്ലിയേഴ്സിനെയും നാലാം നമ്പറിൽ 'മിസ്റ്റർ ഐപിഎൽ' സുരേഷ് റെയ്‌നയെയുമാണ് അദ്ദേഹം ഉൾപ്പെടുത്തിയത്. യുവരാജ് സിംഗിന് പകരം റെയ്‌നയെ തിരഞ്ഞെടുത്തത് ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.

kevin-pieterson

ധോണി നായകൻ; പാണ്ഡ്യയ്ക്കും ബ്രാവോയ്ക്കും ഇടമില്ല!

അഞ്ച് തവണ ഐപിഎൽ കിരീടം നേടിയ എംഎസ് ധോണിയെയാണ് പീറ്റേഴ്സൺ ടീമിന്റെ നായകനായി നിശ്ചയിച്ചിരിക്കുന്നത്. വിക്കറ്റ് കീപ്പർ റോളും ധോണിക്ക് തന്നെ. ഓൾറൗണ്ടർമാരുടെ കാര്യത്തിൽ ഹാർദിക് പാണ്ഡ്യയെയും ഡ്വെയ്ൻ ബ്രാവോയെയും ഒഴിവാക്കിയ പീറ്റേഴ്സൺ രവീന്ദ്ര ജഡേജ, സുനിൽ നരെയ്ൻ, ആന്ദ്രെ റസ്സൽ എന്നിവരിലാണ് വിശ്വാസമർപ്പിച്ചത്. അഞ്ച് വിദേശ താരങ്ങളെ ഉൾപ്പെടുത്തി എന്ന പ്രത്യേകതയും ഈ ടീമിനുണ്ട്.

കെവിൻ പീറ്റേഴ്സന്റെ ഡ്രീം ഇലവൻ:

ക്രിസ് ഗെയ്‌ൽ, വിരാട് കോഹ്‌ലി, എബി ഡിവില്ലിയേഴ്സ്, സുരേഷ് റെയ്‌ന, എംഎസ് ധോണി (C & WK), ആന്ദ്രെ റസ്സൽ, രവീന്ദ്ര ജഡേജ, സുനിൽ നരെയ്ൻ, യുസ്‌വേന്ദ്ര ചഹൽ, ലസിത് മലിംഗ, ജസ്പ്രീത് ബുംറ.

കെ എൽ രാഹുലിനെ എന്തിന് ഒഴിവാക്കി?

കെ എൽ രാഹുലിനെ ടീമിൽ ഉൾപ്പെടുത്താത്തതിനും പീറ്റേഴ്സണ് കൃത്യമായ കാരണമുണ്ട്. രാഹുൽ ഒരു ഓപ്പണറാകാൻ കൂടുതൽ അനുയോജ്യനാണെന്നും മധ്യനിരയിൽ അദ്ദേഹത്തിന്റെ സ്വാധീനം കുറയുമെന്നും പീറ്റേഴ്സൺ നിരീക്ഷിച്ചു. കഴിഞ്ഞ സീസണിൽ ഡൽഹി ക്യാപ്പിറ്റൽസ് മെന്ററായിരുന്നപ്പോൾ രാഹുലിനെ ഓപ്പണറാക്കാൻ താൻ ഏറെ പോരാടിയിട്ടുണ്ടെന്നും അതിന് ശേഷം താരം സെഞ്ച്വറി നേടിയത് തന്റെ തീരുമാനം ശരിവെക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

സഞ്ജു സാംസൺ ചെന്നൈയിലേക്ക് മാറിയതും ധോണിയും സഞ്ജുവും ഒന്നിച്ചുള്ള പരിശീലന വീഡിയോകളും വൈറലാകുന്നതിനിടെയാണ് പീറ്റേഴ്സന്റെ ഈ 'ഓൾ ടൈം' ഇലവൻ പുറത്തുവരുന്നത്. മാർച്ച് 28-ന് ഐപിഎൽ 2026 ആരംഭിക്കാനിരിക്കെ, ഈ ടീം സെലക്ഷൻ സോഷ്യൽ മീഡിയയിൽ വലിയ തർക്കങ്ങൾക്ക് കാരണമായിരിക്കുകയാണ്. ഇതിനിടെ തന്നെ രോഹിത് ശർമ്മ ആരാധകർ പീറ്റേഴ്സന്റെ ടീമിനെ വിമർശിച്ച് രം​ഗത്തെത്തി കഴിഞ്ഞു.

Story first published: Saturday, March 21, 2026, 19:01 [IST]
Other articles published on Mar 21, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+