Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2027: സൂപ്പര്‍ പേസറില്ല!! ഐപിഎല്ലില്‍ മിന്നിച്ചാല്‍ ടിക്കറ്റ്; 20 അംഗ ലിസ്റ്റില്‍ ആരൊക്കെ?

സൗത്താഫ്രിക്കയില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പിനുള്ള പടയൊരുക്കം ഈ ഐപിഎല്‍ മുതല്‍ ആരംഭിക്കാനൊരുങ്ങുകയാണ് ബിസിസിഐ. വരാനിരിക്കുന്നത് ഏകദിന ലോകകപ്പാണെങ്കിലും ഐപിഎല്ലിലെ പ്രകടനം കൂടി വിലയിരുത്തിയാണ് ടീം ഇന്ത്യയില്‍ ആരെല്ലാം വേണമെന്ന കാര്യത്തില്‍ ബിസിസിഐ അന്തിമ തീരുമാനമെടുക്കുക.

ലോകകപ്പ് മുന്നില്‍ കണ്ട് 20 താരങ്ങളുടെ സാധ്യതാ ലിസ്റ്റ് തയ്യാറാക്കി കഴിഞ്ഞു. ഇവരുടെയെല്ലാം ഐപിഎല്ലിലെ പ്രകടനം സൂക്ഷ്മമായി നിരീക്ഷിക്കും. അതിനു ശേഷമാണ് ലോകകപ്പിനുള്ള 15 അംഗ സ്‌ക്വാഡിനെകുറിച്ച് ചിത്രം തെളിയുക. നിലവിലെ കോച്ച് ഗൗതം ഗംഭീറിന്റെ കാലാവധി കഴിയുന്നതും 2027ലെ ലോകകപ്പോടെയാണ്.

INDIAN TEAM

അദ്ദേഹത്തിനു കീഴില്‍ ഇതിനകം കളിച്ച വൈറ്റ് ബോള്‍ ടൂര്‍ണമെന്റുകളിലെല്ലാം ഇന്ത്യ ചാംപ്യന്‍മാരായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഐസിസി ചാംപ്യന്‍സ് ട്രോഫി, ഏഷ്യാ കപ്പ് എന്നിവ കൈക്കാലാക്കിയ ഇന്ത്യ ഈ വര്‍ഷം ടി20 ലോകകപ്പും സ്വന്തമാക്കിയിരിക്കുകയാണ്. അടുത്ത ഏകദിന ലോകകപ്പും നേടാനായാല്‍ ഗംഭീറിന്റെ കാലാവധി നീട്ടാനും ബിസിസിഐയ്ക്കു പ്ലാനുണ്ട്.

സെലക്ടര്‍മാരെത്തും

2027ലെ ഏകദിന ലോകകപ്പിനു ഇനിയും ഒരുപാട് മാസങ്ങള്‍ ബാക്കിയുണ്ടെങ്കിലും അതിനു വേണ്ടിയുള്ള തയ്യാറെടുപ്പ് നേരത്തേ തന്നെ തുടങ്ങാനാണ് ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഇത്തവണ ഐപിഎല്ലിനു മുമ്പ് തന്നെ ലോകകപ്പ് പ്ലാനുകളിലേക്കു പരിഗണിക്കുന്ന 20 പേരുടെ ചുരുക്കപ്പട്ടികയും തയ്യാറാക്കിയത്.

ഈ ലിസ്റ്റിലുള്ള താരങ്ങളുടെ പ്രകടനം വിലയിരുത്താന്‍ അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റിയംഗങ്ങള്‍ മല്‍സരവേദികളിലെത്തും. അഗാര്‍ക്കര്‍ മുഖ്യ സെലക്ടറായ കമ്മിറ്റിയിലെ മറ്റു അംഗങ്ങള്‍ മുന്‍ താരങ്ങളായ ശിവ്‌സുന്ദര്‍ ദാസ്, ആര്‍പി സിങ്, അജയ് രാത്ര, പ്രഗ്യാന്‍ ഓജ എന്നിവരാണ്.

ഓരോ സെലക്ടറും ആഴ്ചയില്‍ ഒരു ഐപിഎല്‍ മല്‍സരമെങ്കിലും കാണുന്നുണ്ടോയെന്നു ബിസിസിഐ നിരീക്ഷിക്കും. അങ്ങനെ വന്നാല്‍ ആഴ്ചയിലെ അഞ്ചു മല്‍സരങ്ങളും കവറാവുകയും ചെയ്യും. അല്ലെങ്കില്‍ ടെലിവിഷനിലും മല്‍സരങ്ങള്‍ ട്രാക്ക് ചെയ്യാന്‍ കഴിയുമെന്നു ബിസിസിഐ ഒഫീഷ്യല്‍ വ്യക്തമാക്കി.

അടുത്ത ഏകദിന ലോകകപ്പിലേക്കു ഐപിഎല്ലില്‍ നിന്നും ഒരു ബ്രേക്കൗട്ട് സ്റ്റാറിനെയൊന്നും സെലക്ടര്‍മാര്‍ പ്രതീക്ഷിക്കുന്നില്ല. കാരണം ലോകകപ്പ് സ്‌ക്വാഡിന്റെ ഭാഗമാവേണ്ട കളിക്കാരെ കുറിച്ച് അവര്‍ ഇതിനകം തന്നെ ഏറെക്കുറെ തീരുമാനിച്ചു കഴിഞ്ഞു.

ഷമിയില്ല?

ലോകകപ്പ് മുന്നില്‍ കണ്ട് ഫാസ്റ്റ് ബൗളര്‍മാരുടെയും പ്രകടനം സെലക്ഷന്‍ കമ്മിറ്റി പ്രത്യേകമായി നിരീക്ഷിക്കും. പ്രധാനമായും നാലു ഫാസ്റ്റ് ബൗളര്‍മാരുടെ പ്രകടനമാണ് അവര്‍ വിലയിരുത്തുക. അക്കൂട്ടത്തില്‍ സ്റ്റാര്‍ പേസറും വെറ്ററന്‍ താരവുമായ മുഹമ്മദ് ഷമി ഇല്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം.

MOHAMMAD SHAMI

പകരം സൂപ്പര്‍ പേസറായ ജസ്പ്രീത് ബുംറയ്‌ക്കൊപ്പം മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഓള്‍റൗണ്ടര്‍ കൂടിയായ ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണുള്ളത്. ഇതോടെ ഷമിയുടെ അന്താരാഷ്ട്ര കരിയര്‍ ഏറെക്കുറെ അവസാനിച്ചെന്നു തന്നെ പറയേണ്ടി വരും.

2023ലെ അവസാന ഏകദിന ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ താരമാണ് അദ്ദേഹം. ലോകകപ്പിനു ശേഷം പരിക്കിനെ തുടര്‍ന്നു ശസ്ത്രക്രിയ്ക്കു വിധേയനായി ഷമിക്കു വലുയൊരു ബ്രേക്കും വേണ്ടിവന്നു. ഇതാണ് അദ്ദേഹത്തിന്റെ കരിയറിനു വിനയായി മാറിയത്.

20 പേരുടെ സാധ്യതാ ലിസ്റ്റ്

ശുഭ്മന്‍ ഗില്‍, രോഹിത് ശര്‍മ, വിരാട് കോലി, യശസ്വി ജയ്‌സ്വാള്‍, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിങ്, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍.

Story first published: Saturday, March 21, 2026, 7:07 [IST]
Other articles published on Mar 21, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+