വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രിക്കു കൊവിഡ്, ടെസ്റ്റ് പരമ്പര ആശങ്കയില്‍

മറ്റു ഒഫീഷ്യലുകളെ ഐസൊലേഷനിലേക്കു മാറ്റിയിരിക്കുകയാണ്

1

ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് രവി ശാസ്ത്രിക്കു കൊവിഡ് സ്ഥിരീകരിച്ചു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ കളിച്ചു കൊണ്ടിരിക്കെയാണ് അപ്രതീക്ഷിത തിരിച്ചടിയുണ്ടായിരിക്കുന്നത്. ഇതോടെ അദ്ദേഹത്തെ ഐസൊലേഷനിലേക്കു മാറ്റിയിരിക്കുകയാണ്. ബൗളിങ് കോച്ച് ഭരത് അരുണ്‍, ഫീല്‍ഡിങ് കോച്ച് ആര്‍ ശ്രീധര്‍, ഫിസിയോതെറാപ്പിസ്റ്റ് നിതിന്‍ പട്ടേല്‍ എന്നിവരെയും മുന്‍കരുതലിന്റെ ഭാഗമായി ഐസൊലേഷനിലേക്കു മാറ്റിയിട്ടുണ്ട്. ഇന്നു രാവിലെ ശാസ്ത്രിയടക്കം കോച്ചിങ് സംഘത്തിലെ മുഴുവന്‍ പേരെയും ആര്‍ടി- പിസിആര്‍ ടെസ്റ്റിനു വിധേയരാക്കിയിരുന്നു. ഇതേ തുടര്‍ന്നു ഓവലില്‍ നടക്കുന്ന നാലാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം ഇവര്‍ ഓവല്‍ സ്‌റ്റേഡിയത്തിലേക്കു യാത്ര ചെയ്തില്ല. ബിസിസഐയാണ് ഇക്കാര്യം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്.

മുഖ്യ കോച്ച് രവി ശാസ്ത്രി, ബൗളിങ് കോച്ച് ഭരത് അരുണ്‍, ഫീല്‍ഡിങ് കോച്ച് ആര്‍ ശ്രീധര്‍, ഫിസിയോ തെറാപ്പിസ്റ്റ് നിതിന്‍ പട്ടേല്‍ എന്നിവരെ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ബിസിസിഐയുടെ മെഡിക്കല്‍ ടീം ഐസൊലേഷനിലേക്കു മാറ്റിയിരിക്കുകയാണ്. ശനിയാഴ്ച വൈകീട്ടായിരുന്നു ശാസ്ത്രിയുടെ പരിശോധനാ ഫലം പോസിറ്റീവാണെന്നു തെളിഞ്ഞത്. തുടര്‍ന്ന് എല്ലാവരെയും ആര്‍ടി-പിസിആര്‍ ടെസ്റ്റിനു വിധേയരാക്കുകയും ചെയ്തു. കോച്ചിങ് സംഘത്തിലെ നാലു പേരും ടീം ഹോട്ടലില്‍ തന്നെ കഴിയും. ടീമിനൊപ്പം ഓവല്‍ സ്‌റ്റേഡിയത്തിലേക്കു വരില്ല.

ഇന്ത്യ സംഘത്തിലെ മുഴുവന്‍ പേരും ശനിയാഴ്ച വൈകീട്ടും ഇന്നു രാവിലെയും കൊവിഡ് ടെസ്റ്റിനു വിധേയരായിരുന്നു. എല്ലാവരുടെയും ഫലം നെഗറ്റീവ് ആയതിനാല്‍ ഇംഗ്ലണ്ടിനെതിരായ നാലാംടെസ്റ്റുമായി മുന്നോട്ടു പോവാന്‍ അനുവദിക്കുകയായിരുന്നു എന്നാണ് ബിസിസിഐയുടെ വാര്‍ത്താക്കുറിപ്പിലുള്ളത്.

അതേസമയം, ഓവല്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ മുന്‍തൂക്കം നേടിയിട്ടുണ്ട്. 99 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് വഴങ്ങിയ ശേഷം വീണ്ടും ബാറ്റിങിനിറങ്ങിയ ഇന്ത്യ രണ്ടാമിന്നിങ്‌സില്‍ ശക്തമായ നിലയിലാണ്. നാലാം ദിനം ആദ്യ സെഷനില്‍ 102 ഓവറില്‍ ഇന്ത്യ നാലു വിക്കറ്റിനു 296 റണ്‍സെന്ന നിലയിവലാണ്. ആറു വിക്കറ്റുകളും രണ്ടു ദിനവും ബാക്കിനില്‍ക്കെ ഇന്ത്യക്കു ഇപ്പോള്‍ 197 റണ്‍സിന്റെ ലീഡുണ്ട്. നായകന്‍ വിരാട് കോലിയും (40) വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുമാണ് (0) ക്രീസില്‍. ഓപ്പണര്‍ രോഹിത് ശര്‍മയുടെ (127) തകര്‍പ്പന്‍ സെഞ്ച്വറിയും ചേതേശ്വര്‍ പുജാരയുടെ (61) ഫിഫ്റ്റിയുമാണ് രണ്ടാമിന്നിങ്‌സില്‍ ഇന്ത്യക്കു കരുത്തായത്. വിദേശത്തു കന്നി ടെസ്റ്റ് സെഞ്ച്വറി കൂടിയാണ് രോഹിത് നേടിയത്. രണ്ടാം വിക്കറ്റില്‍ രോഹിത്- പുജാര സഖ്യം 153 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കിയിരുന്നു.

Story first published: Sunday, September 5, 2021, 16:26 [IST]
Other articles published on Sep 5, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X